"ദ വുമൺ ഇൻ വൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72:
ലോറയുടെ മരണകാരണത്തെപ്പറ്റി സംശയാലുവായ മരിയൻ ഹാൾകോമ്പ് അന്വേഷണമാരംഭിക്കുന്നു. ലോറയുടെ മരണസമയത്തുതന്നെ പിടിയിലായ ആൻ കാത്തറിക്ക് വീണ്ടും ഭ്രാന്താലയത്തിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഭ്രാന്താലയം സന്ദർശിക്കുന്ന മരിയൻ, അവിടെ തടവിലിട്ടിരിക്കുന്നത് ലോറയെയാണെന്നും മരണമടഞ്ഞത് ആൻ കാത്തറിക്ക് ആണെന്നും മനസിലാക്കുന്നു. മരിയൻ തന്റെ ചെറിയ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ഭ്രാന്താലയത്തിലെ നഴ്സിന് കൈക്കൂലി നൽകി ലോറയെ അവിടെ നിന്നും മോചിപ്പിക്കുന്നു. എന്നാൽ കുറച്ചുനാളത്തെ ഭ്രാന്താലയത്തിലെ വാസം, ലോറയിൽ വരുത്തിയ മാനസികവും ശാരീരികവുമായ മാറ്റങ്ങൾ മൂലം അവളുടെ അമ്മാവനും ലിമ്മറിഡ്ജിലെ മറ്റുള്ളവരും അവളെ തിരിച്ചറിയുന്നില്ല. ലോറയായി അഭിനയിക്കുന്ന ആൻ കാത്തറിക്കാണതെന്ന് അവർ കരുതുന്നു. (ഭ്രാന്താലയത്തിൽ പ്രവേശിപ്പിച്ച ആൻ കാത്തറിക്ക്, ലേഡി ഗ്ലൈഡിനെപ്പോലെ അഭിനയിക്കുന്നു എന്ന് കൗണ്ട് ഫോസ്കോ ഒരു കത്ത് മുൻപ് ലിമ്മറിഡ്ജിലേക്കയച്ചിരുന്നു).
 
വിഷമസന്ധിയിലായ മരിയൻ ലോറയോടൊപ്പം ലിമ്മറിഡ്ജ് വിട്ട് രഹസ്യമായി വസിക്കാൻ തീരുമാനിക്കുന്നു. ഇതിനിടെ നാട്ടിൽ തിരിച്ചെത്തിയ വാൾട്ടർ ഹാർട്രൈറ്റ് അവിചാരിതമായി ഇവരെ കണ്ടുമുട്ടുകയും മൂന്നു പേരും ലണ്ടനിൽ അജ്ഞാതവാസം ആരംഭിക്കുകയുംആരംഭിക്കുന്നു. ചെറിയ ജോലികൾ ചെയ്ത് നിത്യവൃത്തി നടത്തുന്ന ഹാർട്രൈറ്റ് സാഹസികവും ബുദ്ധിപരവുമായ നീക്കങ്ങളിലൂടെ ഗൂഢാലോചനയുടെ ചുരുളഴിക്കുകയും, ലോറയെ അംഗീകരിപ്പിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ ഹാർട്രറ്റ് ലോറയെ വിവാഹം ചെയ്യുകയും, ഇവരുടെ പുത്രൻ ലിമ്മറിഡ്ജിന്റെ അന്തരവകാശിയാകുകയും ചെയ്യുന്നതോടെ കഥയവസാനിക്കുന്നു.
<!--
== കഥനശൈലി ==
 
-->
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/ദ_വുമൺ_ഇൻ_വൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്