"ദ വുമൺ ഇൻ വൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70:
 
=== മൂന്നാം ഘട്ടം ===
ലോറയുടെ മരണകാരണത്തെപ്പറ്റി സംശയാലുവായ മരിയൻ ഹാൾകോമ്പ് അന്വേഷണമാരംഭിക്കുന്നു. ലോറയുടെ മരണസമയത്തുതന്നെ പിടിയിലായ ആൻ കാത്തറിക്ക് വീണ്ടും ഭ്രാന്താലയത്തിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഭ്രാന്താലയം സന്ദർശിക്കുന്ന മരിയൻ, അവിടെ തടവിലിട്ടിരിക്കുന്നത് ലോറയെയാണെന്ന്ലോറയെയാണെന്നും മരണമടഞ്ഞത് ആൻ കാത്തറിക്ക് ആണെന്നും മനസിലാക്കുന്നു. മരിയൻ തന്റെ ചെറിയ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ഭ്രാന്താലയത്തിലെ നഴ്സിന് കൈക്കൂലി നൽകി ലോറയെ അവിടെ നിന്നും മോചിപ്പിക്കുന്നു. എന്നാൽ കുറച്ചുനാളത്തെ ഭ്രാന്താലയത്തിലെ വാസം, ലോറയിൽ വരുത്തിയ മാറ്റങ്ങൾ മൂലം അവളുടെ അമ്മാവനും ലിമ്മറിഡ്ജിലെ മറ്റുള്ളവരും അവളെ തിരിച്ചറിയുന്നില്ല. ലോറയായി അഭിനയിക്കുന്ന ആൻ കാത്തറിക്കാണതെന്ന് അവർ കരുതുന്നു. (ഭ്രാന്താലയത്തിൽ പ്രവേശിപ്പിച്ച ആൻ കാത്തറിക്ക്, ലേഡി ഗ്ലൈഡിനെപ്പോലെ അഭിനയിക്കുന്നു എന്ന് കൗണ്ട് ഫോസ്കോ ഒരു കത്ത് മുൻപ് ലിമ്മറിഡ്ജിലേക്കയച്ചിരുന്നു)
<!--
== കഥനശൈലി ==
"https://ml.wikipedia.org/wiki/ദ_വുമൺ_ഇൻ_വൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്