"ദ വുമൺ ഇൻ വൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65:
യൂറോപ്യൻ സഞ്ചാരം കഴിഞ്ഞ് സർ പെഴ്സിവൽ ഗ്ലൈഡും ലേഡി ഗ്ലൈഡും ഇംഗ്ലണ്ടിൽ തിരിച്ചെത്തുന്നു. പെഴ്സിവൽ ഗ്ലൈഡിന്റെ [[ഹാംഷയർ|ഹാംഷയറിലുള്ള]] ബ്ലാക്ക് വാട്ടർ പാർക്ക് എന്ന എസ്റ്റേറ്റിലാണ് ഇവർ വസിക്കുന്നത്. മുൻ നിശ്ചയിച്ചതു പ്രകാരം ലേഡി ഗ്ലൈഡിന് കൂട്ടായി മരിയൻ ഹാൾകോമ്പും ബ്ലാക്ക് വാട്ടർ പാർക്കിൽ താമസിക്കാനെത്തുന്നു. പെഴ്സിവൽ ഗ്ലൈഡിന്റെ സുഹൃത്തായ കൗണ്ട് ഫോസ്കോയും ഭാര്യയും അതിഥികളായി ഒപ്പം ഇവിടെയുണ്ട്. മാഡം ഫോസ്കോ, ലോറയുടെ പിതാവായ ഫിലിപ്പ് ഗ്ലൈഡിന്റെ സഹോദരിയാണ്.
 
പെഴ്സിവൽ ഗ്ലൈഡുമായുള്ള ദാമ്പത്യം സന്തോഷപൂർണ്ണമല്ല എന്ന് മരിയൻ, ലോറയിൽ നിന്നും മനസിലാക്കുന്നു. ഇതേസമയം സാമ്പത്തികപ്രശ്നങ്ങളിൽപ്പെട്ടുഴലുന്ന പെഴ്സിവൽ ഗ്ലൈഡ്, ലോറക്ക് പിതാവ് വഴി ലഭിച്ച വൻ സമ്പാദ്യം തട്ടിയെടുക്കാൻ കൗണ്ട് ഫോസ്കോയുടെ സഹായത്തോടെ വഴികൾ മെനയുന്നു. ഈ സമയത്ത് ആൻ കാത്തറിക്ക് (വെള്ളവസ്ത്രക്കാരി) ബ്ലാക്ക് വാട്ടർ പാർക്കിൽ പ്രത്യക്ഷപ്പെടുകയും പെഴ്സിവൽ ഗ്ലൈഡുമായി ബന്ധപ്പെട്ട ഒരു രഹസ്യം ലോറയോട് മാത്രമായി വെളിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ പെഴ്സിവൽ ഗ്ലൈഡിന്റേയും കൗണ്ട് ഫോസ്കോയുടേയും ഇടപെടൽ മൂലം ആൻ കാത്തറിക്കിന് ദൗത്യം പൂർത്തിയാക്കാൻ സാധിക്കുന്നില്ല.
 
ലോറക്ക് അപകടം സംഭവിക്കാനിടയുണ്ടെന്ന് മനസിലാക്കി, മരിയൻ ഹാൾകോമ്പ് അവളെ തനിക്കൊപ്പം ലിമ്മറിഡ്ജ് വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമം നടത്തുന്നെങ്കിലും അതിനിടയിൽ മരിയൻ അസുഖബാധിതയായി കിടപ്പിലാകുന്നു. മരിയൻ ഹാൾകോമ്പിനെ കരുവാക്കി പെഴ്സീവൽ ഗ്ലൈഡ് തന്ത്രപൂർവ്വം ലോറയെ ലിമ്മറിഡ്ജിലേക്ക് ഒറ്റക്ക് പറഞ്ഞയക്കുന്നു. യാത്രാമദ്ധ്യേ ലണ്ടനിലെ കൗണ്ട് ഫോസ്കോയുടെ വീട്ടിൽ വച്ച് ലേഡി ഗ്ലൈഡ് മരണമടയുന്നു.
ഈ സമയത്ത് ആൻ കാത്തറിക്ക് (വെള്ളവസ്ത്രക്കാരി) ബ്ലാക്ക് വാട്ടർ പാർക്കിൽ പ്രത്യക്ഷപ്പെടുകയും പെഴ്സിവൽ ഗ്ലൈഡുമായി ബന്ധപ്പെട്ട ഒരു രഹസ്യം ലോറയോട് മാത്രമായി വെളിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു.
<!--
== കഥനശൈലി ==
"https://ml.wikipedia.org/wiki/ദ_വുമൺ_ഇൻ_വൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്