"ദ വുമൺ ഇൻ വൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
== കഥ ==
=== ഒന്നാം ഘട്ടം ===
[[ലണ്ടൻ|ലണ്ടന്റെ]] പ്രാന്തപ്രദേശത്ത് വസിക്കുന്ന നിർധനനായ വാൾട്ടർ ഹാർട്രൈറ്റിന്, പ്രൊഫസർ പെസ്കയുടെ സഹായത്തോടെ വടക്കൻ ഇംഗ്ലണ്ടിലെ [[കംബർലൻഡ്|കംബർലൻഡിലെ]] ലിമ്മറിഡ്ജ് കുടുംബത്തിലെ അർദ്ധസഹോദരിമാരായ പ്രഭുകുമാരികൾക്ക് ചിത്രരചനാദ്ധ്യാപകനായി ജോലി ലഭിക്കുന്നു. ലണ്ടനിൽ നിന്ന് കംബർലൻഡിലേക്കുള്ള വഴിയിൽ അർദ്ധരാത്രി, വെള്ളവസ്ത്രം ധരിച്ച ഒരു സ്ത്രീയെ കണ്ടുമുട്ടുകയും, അവരെ പിന്തുടരുന്നവരിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു. തന്റെ ദുരവസ്ഥയെക്കുറിച്ചും, വാൾട്ടർ ജോലി ചെയ്യാൻ പോകുന്ന ലിമ്മറിഡ്ജ് വീട്ടിലെ സഹോദരിമാരുടെ അമ്മയുമായി തനിക്കുണ്ടായിരുന്ന മുൻബന്ധങ്ങളെക്കുറിച്ചും ചില സൂചനകൾ മാത്രം വാൾട്ടർക്ക് നൽകി സ്ത്രീ രക്ഷപ്പെടുന്നു. ഈ സ്ത്രീ ഒരു ഭ്രാന്താലയത്തിൽ നിന്നും രക്ഷപ്പെട്ടതാണെന്ന് പിന്തുടർന്നവരിൽ നിന്നും വാൾട്ടർ മനസിലാക്കുന്നു.
 
ലിമ്മറിഡ്ജ് വീട്ടിലെത്തുന്ന വാൾട്ടർ ഹാർട്രൈറ്റ് അവിടെ അർദ്ധസഹോദരികളായ{{സൂചിക|൨}} മരിയൻ ഹാൾകോമ്പിനും ലോറ ഫെയർലിക്കും ചിത്രരചന പഠിപ്പിക്കാനാരംഭിക്കുന്നു. മരിയൻ ഹാൾകോമ്പുമായി ചങ്ങാത്തത്തിലാകുന്ന ഹാർട്രൈറ്റ്, വെള്ളവസ്ത്രം ധരിച്ച സ്ത്രീയെക്കണ്ട അനുഭവം അവരുമായി പങ്കുവെക്കുന്നു. തന്റെ അമ്മ, ലോറയുടെ പിതാവിനെഴുതിയ ചില കത്തുകളിൽ നിന്ന് ആൻ കാത്തറിക്ക് എന്ന വെള്ളവസ്ത്രം ധരിച്ച സ്ത്രീയെക്കുറിച്ചുള്ള ചില വിവരങ്ങൾ മനസിലാക്കുന്നു. ഒപ്പം ആൻ കാത്തറിക്കും ലോറ ഫെയർലിയും തമ്മിലുള്ള അസാമാന്യസാദൃശ്യവും കണ്ടെത്തുന്നു.
 
ഇതിനിടയിൽ വാൾട്ടർ ഹാർട്രൈറ്റ്, ലോറ ഫെയർലിയുമായി നിശബ്ദപ്രണയത്തിലാകുന്നു. എന്നാൽ ലോറയുടെ വിവാഹം അവളുടെ മരണമടഞ്ഞ പിതാവിന്റെ താല്പര്യപ്രകാരം വർഷങ്ങൾക്കു മുൻപേ സർ പെഴ്സിവൽ ഗ്ലൈഡ് എന്ന പ്രഭുവുമായി നിശ്ചയിക്കപ്പെട്ടിരുന്നു. ലോറയും വാൾട്ടറും തമ്മിലുള്ള പ്രണയം തിരിച്ചറിഞ്ഞ മരിയൻ ഹാൾകോമ്പ്, വാൾട്ടർ ഹാർട്രൈറ്റിനോട് കാര്യങ്ങൾ വിശദീകരിക്കുകയും ലോറയെ കൂടുതൽ വിഷമസന്ധിയിലേക്ക് വലിച്ചിഴക്കാതെ, വിവാഹം നിശ്ചയിക്കുന്നതിനായി പെഴ്സിവൽ ഗ്ലൈഡ് ലിമ്മറിഡ്ജിലെത്തുന്നതിനുമുൻപ് അവിടം വിട്ടുപോകണമെന്നും അഭ്യർത്ഥിക്കുന്നു.

ഈ സമയത്ത് പെഴ്സിവൽ ഗ്ലൈഡുമായുള്ള വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതിന് പ്രേരിപ്പിച്ച് ലോറ ഫെയർലിക്ക് ഒരു ഊമക്കത്ത് വരുന്നു. ലിമ്മറിഡ്ജിലെത്തിയ ആൻ കാത്തറിക്കാണ് ഈ കത്തയച്ചതെന്ന് മരിയനും വാൾട്ടറും കണ്ടെത്തിയെങ്കിലും, ഉടൻ തന്നെ ആൻ അവിടെ നിന്നും അപ്രത്യക്ഷമാകുന്നു. തുടരന്വേഷണങ്ങളിൽ പെഴ്സിവൽ ഗ്ലൈഡിനെതിരെയുള്ള അപവാദങ്ങൾക്ക് തെളിവൊന്നും കണ്ടെത്താനാവത്തതിനാൽ ലോറയും പെഴ്സിവൽ ഗ്ലൈഡും തമ്മിലുള്ള വിവാഹം നടന്നു.
 
മരിയന്റെ അഭ്യർത്ഥന സ്വീകരിച്ച് വാൾട്ടർ ഹാർട്രൈറ്റ്, വിവാഹനിശ്ചയത്തിനു മുൻപേ ലിമ്മറിഡ് വിട്ടുപോകുകയും പ്രണയനൈരാശ്യത്തിൽ ഇംഗ്ലണ്ട് വിട്ട് മദ്ധ്യ അമേരിക്കയിലേക്കുള്ള പര്യവേഷണ സംഘത്തോടൊപ്പം യാത്രയാകുകയും ചെയ്തു. വിവാഹശേഷം പെഴ്സിവൽ ഗ്ലൈഡും ലോറയും (ലേഡി ഗ്ലൈഡ്) ആറു മാസക്കാലത്തേക്ക് യൂറോപ്യൻ പര്യടനത്തിനു പോകുകയും ചെയ്യുന്നതോടെ കഥയുടെ ഒന്നാം ഘട്ടം അവസാനിക്കുന്നു.
=== രണ്ടാം ഘട്ടം ===
യൂറോപ്യൻ സഞ്ചാരം കഴിഞ്ഞ് സർ പെഴ്സിവൽ ഗ്ലൈഡും ലേഡി ഗ്ലൈഡും ഇംഗ്ലണ്ടിൽ തിരിച്ചെത്തുന്നു. പെഴ്സിവൽ ഗ്ലൈഡിന്റെ [[ഹാംഷയർ|ഹാംഷയറിലുള്ള]] ബ്ലാക്ക് വാട്ടർ പാർക്ക് എന്ന എസ്റ്റേറ്റിലാണ് ഇവർ വസിക്കുന്നത്. മുൻ നിശ്ചയിച്ചതു പ്രകാരം ലേഡി ഗ്ലൈഡിന് കൂട്ടായി മരിയൻ ഹാൾകോമ്പും ബ്ലാക്ക് വാട്ടർ പാർക്കിൽ താമസിക്കാനെത്തുന്നു. പെഴ്സിവൽ ഗ്ലൈഡിന്റെ സുഹൃത്തായ കൗണ്ട് ഫോസ്കോയും ഭാര്യയും അതിഥികളായി ഒപ്പം ഇവിടെയുണ്ട്. മാഡം ഫോസ്കോ, ലോറയുടെ പിതാവായ ഫിലിപ്പ് ഗ്ലൈഡിന്റെ സഹോദരിയാണ്.
 
പെഴ്സിവൽ ഗ്ലൈഡുമായുള്ള ദാമ്പത്യം സന്തോഷപൂർണ്ണമല്ല എന്ന് മരിയൻ, ലോറയിൽ നിന്നും മനസിലാക്കുന്നു. ഇതേസമയം സാമ്പത്തികപ്രശ്നങ്ങളിൽപ്പെട്ടുഴലുന്ന പെഴ്സിവൽ ഗ്ലൈഡ്, ലോറക്ക് പിതാവ് വഴി ലഭിച്ച വൻ സമ്പാദ്യം തട്ടിയെടുക്കാൻ വഴികൾ മെനയുന്നു.
 
ഈ സമയത്ത് ആൻ കാത്തറിക്ക് (വെള്ളവസ്ത്രക്കാരി) ബ്ലാക്ക് വാട്ടർ പാർക്കിൽ പ്രത്യക്ഷപ്പെടുകയും പെഴ്സിവൽ ഗ്ലൈഡുമായി ബന്ധപ്പെട്ട ഒരു രഹസ്യം ലോറയോട് മാത്രമായി വെളിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു.
<!--
== കഥനശൈലി ==
"https://ml.wikipedia.org/wiki/ദ_വുമൺ_ഇൻ_വൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്