"കാടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] [[പ്രാക്തന ഗോത്ര വർഗംവർഗങ്ങൾ|കേരളത്തിലെ പ്രാക്തന ഗോത്ര വർഗങ്ങളിൽ ]] (Primitive Tribes) ഉൾപ്പെട്ടവരാണ് ''' കാടർ.''' [[പാലക്കാട് ]] ജില്ലയിലെ [[ചിറ്റൂർ]] താലൂക്കിൽ [[പറമ്പിക്കുളം]], [[കുരിയാർകുറ്റി ]], [[നെല്ലിയാമ്പതി]] എന്നീ വന മേഖലകൾ കൂടാതെ , [[തൃശൂർ]] ജില്ലയിലെ [[മുകുന്ദപുരം]] താലൂക്കിൽ [[വാഴച്ചാൽ]], [[പെരിങ്ങൽകുത്ത്]], [[ഷോളയാർ]] വന മേഖലകളിലും ഇവർ വസിക്കുന്നു. സമീപത്തുള്ള [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[കോയമ്പത്തൂർ]] ജില്ലയിലെ [[ആനമല|ആനമലയിലും]] ഇവർ കാണപ്പെടുന്നു.
 
1991 ലെ സെൻസസ് പ്രകാരം ഇവരുടെ കേരളത്തിലെ എണ്ണം 2021 മാത്രമായിരുന്നു. 1997 ലെ ഇവരുടെ സാക്ഷരത 40.79 %. ഇവർ സംസാരിക്കുന്നത് [[തമിഴ്|തമിഴിനോട്]] ബന്ധമുള്ള , ലിപിയില്ലാത്ത '''കാടർ ഭാഷ'''യാണ്. '''കുടികൾ''' എന്നറിയപ്പെടുന്ന വാസസ്ഥലങ്ങളിലാണു് ഇവർ താമസിക്കുന്നത്. ഓരോ കുടിക്കും നേതാവായി ഒരു മൂപ്പൻ ഉണ്ടാവും. ഏക ഭാര്യ വൃതക്കാരായ ഇവരുടെ ഇടയിൽ സ്തീധന സമ്പ്രദായം നിലനിൽക്കുന്നു. ചെറിയ തോതിലുള്ള നായാട്ടും വനത്തിൽ നിന്നുമുള്ള ഭക്ഷണ ശേഖരണവുമായി കഴിഞ്ഞിരുന്ന ഇവർ ഇപ്പോൾ ഒരു സ്ഥലത്ത് തന്നെ താമസസിച്ചു കൃഷി ആരംഭിച്ചിട്ടുണ്ട്. കുറേപ്പേർ കൃഷിപ്പണിക്കാരായി . കുട്ട ,പനമ്പ് എന്നിവ ഉണ്ടാക്കുന്നവരും ഇവരുടെ ഇടയിൽ ഇപ്പോൾ ഉണ്ട്. ആനയെ പിടിക്കാനുള്ള കയറുണ്ടാക്കാനും ആന പിടിത്തത്തിനും ഇവർ വിദഗ്ധരാണ്.
"https://ml.wikipedia.org/wiki/കാടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്