"പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.204.92.36 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്
(ചെ.)No edit summary
വരി 1:
==പറപ്പൂർ==
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[കോട്ടക്കൽ|കോട്ടക്കലിന്]] അടുത്തുള്ള ഒരു ഗ്രാമമാണ് '''പറപ്പൂർ'''. [[കടലുണ്ടിപ്പുഴ|കടലുണ്ടിപ്പുഴയാൽ]] ചുറ്റപ്പെട്ട ഒരു തുരുത്താണിത്. കൃഷിയാണ് ഈ ഗ്രാമത്തിലെ പ്രധാന വരുമാനമാർഗം. ജനസംഖ്യയിൽ നല്ലൊരു ശതമാനം പ്രവാസികളാണ്. പ്രവാസികളിൽ നിന്നുള്ള വരുമാനവും ഇവിടത്തെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്നു.
[[മലപ്പുറം|മലപ്പുറം ജില്ലയിലെ]] [[തിരൂരങ്ങാടി|തിരൂരങ്ങാടിതാലൂക്കിൽ]] [[വേങ്ങര|വേങ്ങര ബ്ളോക്കിലാണ്]] [[പറപ്പൂർ ഗ്രാമപഞ്ചായത്ത്]] സ്ഥിതി ചെയ്യുന്നത്. പറപ്പൂർ വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന പറപ്പൂർ ഗ്രാമപഞ്ചായത്തിനു 15.11 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് വേങ്ങര, ഊരകം, ഒതുക്കുങ്ങൽ പഞ്ചായത്തുകളും കിഴക്കുഭാഗത്ത് ഒതുക്കുങ്ങൽ പഞ്ചായത്തും തെക്കുഭാഗത്ത് എടരിക്കോട്, കോട്ടക്കൽ പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് എടരിക്കോട്, വേങ്ങര പഞ്ചായത്തുകളുമാണ്. സമുദ്രത്തിൽനിന്നും 45 മീറ്റർ ഉയരത്തിലാണ് പറപ്പൂർ പഞ്ചായത്തിലെ ഉയർന്ന സമതലം സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിന്റെ ഭൂപ്രകൃതിയെ ഉയർന്ന സമതലം, ചെരിവുകൾ, താഴ്വരകൾ, സമതലങ്ങൾ, പുഴ, തോടുകൾ എന്നിങ്ങനെ ആറായി തരം തിരിക്കാം. കേരളപ്പിറവി വർഷമായ 1956-ൽ തന്നെയാണ് [[പറപ്പൂർ]] പഞ്ചായത്തും നിലവിൽ വന്നത്. സഹ്യാദ്രിയിൽ നിന്ന് ഉത്ഭവിച്ച് കരുവാരക്കുണ്ട് അടിവാരത്തിലൂടെയും മലപ്പുറം ജില്ലയിലെ പല പഞ്ചായത്തുകളിലൂടെയും ഒഴുകി വരുന്ന [[കടലുണ്ടിപ്പുഴ]] പഞ്ചായത്തിനെ രണ്ടായി വിഭജിക്കുന്നു. ആദ്യപ്രസിഡന്റ് ടി.ഇ.മുഹമ്മദ് ഹാജി ആയിരുന്നു. വാർഡടിസ്ഥാനത്തിലായിരുന്നില്ല അക്കാലത്ത് തെരഞ്ഞെടുപ്പ് നടന്നിരുന്നത്. ബ്ളോക്കടിസ്ഥാടനത്തിൽ നടന്നിരുന്ന കൈപൊക്കി വോട്ടെടുപ്പിലൂടെയായിരുന്നു പ്രതിനിധികളെ തെരഞ്ഞെടുത്തിരുന്നത്.
 
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[കോട്ടക്കൽ|കോട്ടക്കലിന്]] അടുത്തുള്ള ഒരു ഗ്രാമമാണ് '''പറപ്പൂർ'''. [[കടലുണ്ടിപ്പുഴ|കടലുണ്ടിപ്പുഴയാൽ]] ചുറ്റപ്പെട്ട ഒരു തുരുത്താണിത്. കൃഷിയാണ് ഈ ഗ്രാമത്തിലെ പ്രധാന വരുമാനമാർഗം. ജനസംഖ്യയിൽ നല്ലൊരു ശതമാനം പ്രവാസികളാണ്. പ്രവാസികളിൽ നിന്നുള്ള വരുമാനവും ഇവിടത്തെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്നു.
 
വിദ്യാഭ്യാസരംഗത്ത് [[മലപ്പുറം|മലപ്പുറം ജില്ലയിൽ]] ഉന്നതസ്ഥാനമാണ് പറപ്പൂരിനുള്ളത്. ഒരു ഹൈസ്കൂളും, 3 അപ്പർ പ്രൈമറി സ്കൂളുകളും, 5 ലോവർ പ്രൈമറി സ്കൂളുകളുമടക്കം ഒൻപത് സ്കൂളുകൾ ഈ ഗ്രാമത്തിലുണ്ട്.
==ചരിത്രം==
===സാമൂഹ്യസാംസ്കാരികചരിത്രം===
[[കോഴിക്കോട് സാമൂതിരിരാജാവിന്റെ]] താവഴിയിൽപെട്ട കോട്ടക്കൽ കിഴക്കെ കോവിലകം ആയിരുന്നു ഈ പ്രദേശത്തെ ഭൂരിഭാഗം വരുന്ന ഭൂസ്വത്തുക്കളുടെയും ജന്മിമാർ. [[കോഴിക്കോട്]] തന്നെ വേരുകളുള്ള കൊളപ്പുറം കീഴാറ്റുകുന്നത്ത് പണിക്കർ കുടുംബമായിരുന്നു ഇരിങ്ങല്ലൂർ ഭാഗത്തെ ഭൂസ്വത്ത് കൈയ്യടക്കിവച്ചിരുന്ന ജന്മിമാർ. 1970-ൽ നടപ്പിലാക്കിയ ഐതിഹാസികമായ ഭൂപരിഷ്ക്കരണനിയമം കേരളത്തിലെ മറ്റു ഭാഗങ്ങളിലെ പോലെ ഈ പ്രദേശത്തും ജന്മിത്വത്തിന് തിരശ്ശീല വീഴ്ത്തി. ഇല്ലിപ്പിലാക്കൽ, വെട്ടം, പാലാണി, കുഴിപ്പുറം പടിഞ്ഞാറെപള്ളി, കുഴിപ്പുറം കിഴക്കെ പള്ളി, വീണാലുക്കൽ ജുമാമസ്ജിദ്, വടക്കും മുറി പള്ളി തുടങ്ങിയ പഴയ ജുമാമസ്ജിദുകൾക്ക് 200 മുതൽ 400 വർഷത്തെ പഴക്കമുണ്ട്. വീണാലുക്കലിലെ ശ്രീകുറുംബക്ഷേത്രം, ശ്രീസുബ്രഹ്മണ്യക്ഷേത്രം, ഇരിങ്ങല്ലൂർ ശ്രീഅയ്യപ്പൻകാവ് ക്ഷേത്രം, കാട്ട്യാക്കവ് ശ്രീഭഗവതി ക്ഷേത്രം, ആശ്രമമംഗലം ശിവക്ഷേത്രം തുടങ്ങിയവ ഇവിടുത്തെ പുരാതനക്ഷേത്രങ്ങളാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിദ്യാഭ്യാസകാര്യങ്ങളിൽ മുൻപന്തിയിൽ നിന്നിരുന്ന പറപ്പൂരിൽ 1901-ൽ കിഴക്കേകുണ്ടിൽ സ്ഥാപിച്ച ഓത്തുപള്ളിയാണ് 1916-ൽ ഈസ്റ്റ് എ.എം.എൽ.പി.സ്കൂളായി മാറിയത്. ചരിത്രപ്രധാനമായ കോൺഗ്രസിന്റെ പതിനൊന്നാം സംസ്ഥാനസമ്മേളനം 1939-ൽ ആസാദ് നഗർ എന്ന് നാമകരണം ചെയ്ത് ഇന്നത്തെ കാവുംപറമ്പിൽ അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ സെക്രട്ടറിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് നടന്നത്. പറപ്പൂർ പഞ്ചായത്തിൽ ആദ്യമായി രൂപംകൊണ്ട വിദ്യാഭ്യാസസ്ഥാപനം 1901-ൽ സ്ഥാപിച്ച കൊളക്കാട്ടിൽ സ്കൂളും, 1903-ൽ കിഴക്കേകുണ്ടിൽ സ്ഥാപിച്ച ഏകാധ്യാപക വിദ്യാലയവുമായിരുന്നു.
 
==മുൻ പ്രസിഡന്റുമാരുടെ പേരുവിവരം==
 
# ടി.ഇ.മുഹമ്മദ് ഹാജി
# ടി.ടി.കുഞ്ഞാലസ്സൻക്കുട്ടി ഹാജി
# ടി.ഹലവി ഹാജി
# തുപ്പിലിക്കാട്ട് മൂസ
# യു.ഖദീജ ടീച്ചർ
# പറമ്പൻ ഇമ്പ്രാഹിൻക്കുട്ടി ഹാജി
# മണമ്പൻ അബ്ദുൽ റഹ്മാൻ ഹാജി
# സലീമ ടീച്ചർ
# സി.റസിയ
# തുപ്പിലിക്കാട്ട് മൂസ
# സി.കുഞ്ഞിമുഹമ്മദ് മാസ്റർ
# ഒ.കെ.അബ്ദുൽ ഗനി അസീസ്
 
==സ്റ്റാന്റിംഗ് കമ്മിറ്റി - 2010==
 
പ്രസിഡന്റ് : ടി.ടി.ആരിഫ
 
വൈസ് പ്രസിഡന്റ്‌ : മൊയ്തീൻകുട്ടി
 
==സ്റ്റാന്റിംഗ്‌ കമ്മിറ്റി മെമ്പർമാർ==
===ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി===
 
# മൊയ്തീൻകുട്ടി (ചെയർമാൻ)
# ഖദീജ മെമ്പർ
# അയമു മാസ്റ്റർ ആലങ്ങാടൻ (മെമ്പർ)
# മമ്മുദു (മെമ്പർ)
# റംല (മെമ്പർ)
 
===വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി===
# മമ്മാത്തുട്ടി (ചെയർമാൻ)
# ജമീല മുഹമ്മദ്കുട്ടി (മെമ്പർ)
# മുഹമ്മദ് (മെമ്പർ)
# എ.പി. ഇത്തീമ (മെമ്പർ)
# ടി.അബ്ദുൽ ഹഖ് (മെമ്പർ)
 
===ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിററി===
# ഓടക്കൽഅബ്ദുൽ ഗനി അനീസ് (ചെയർമാൻ)
# വേലായുധൻ (മെമ്പർ)
# കുഞ്ഞമ്മദ് മാസ്റ്റർ (മെമ്പർ)
# ആയിശ (മെമ്പർ)
 
===ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിററി===
# റസിയ (ചെയർമാൻ)
# എടയാട്ട് ഗീത (മെമ്പർ)
# കെ.ബഷീർ (മെമ്പർ)
# പി.ടി.റസിയ (മെമ്പർ)
 
വിദ്യാഭ്യാസരംഗത്ത് മലപ്പുറം ജില്ലയിൽ ഉന്നതസ്ഥാനമാണ് പറപ്പൂരിനുള്ളത്. ഒരു ഹൈസ്കൂളും, 3 അപ്പർ പ്രൈമറി സ്കൂളുകളും, 5 ലോവർ പ്രൈമറി സ്കൂളുകളുമടക്കം ഒൻപത് സ്കൂളുകൾ ഈ ഗ്രാമത്തിലുണ്ട്.
 
{{Kerala-geo-stub}}
"https://ml.wikipedia.org/wiki/പറപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്