"ഊരകം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9,019 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
===സാമൂഹ്യ ചരിത്രം===
പഴയ കാലത്ത് ഓത്തുപള്ളികളിലൂടെയും എഴുത്തുതറകളിലൂടെയും വിദ്യാഭ്യാസം ലഭിച്ച ഒട്ടേറെ പ്രതിഭകൾ ഈ പഞ്ചായത്തിൽ ഉണ്ടായിട്ടുണ്ട്. ഇവരിൽ അദ്വിതീയനായിരുന്നു മഹാകവി [[വി.സി. ബാലകൃഷ്ണപ്പണിക്കർ]]. പ്രമുഖ മുസ്ളീം പണ്ഡിതനും ആത്മീയനേതാവുമായിരുന്ന മാട്ടിൽ അലവി മുസ്ളിയാർ 1855-ൽ ഊരകത്താണ് ജനിച്ചത്. കെ.കെ.പൂകോയതങ്ങൾ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ആത്മീയ രംഗങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു
===കെ.കെ.പൂകോയതങ്ങൾ ===
സയ്യിദ് അബ്ദുള്ള മൻസൂർക്കോയ കുഞ്ഞിക്കോയ തങ്ങളുടെയും ഇംബിച്ചിബീവിയുടെയും മകനായി 1942ജനുവരി 10 വെള്ളിയാഴ്ച ഊരകത്ത് ജനിച്ചു. പ്രാഥമിക വിദ്യഭ്യാസത്തിനുശേഷം ഹോമിയോ പതിയിൽ ട്രൈനിങും പഠനവും പൂർത്തിയാക്കി. 1965ൽ തന്റെ വീട്ടുവളപ്പിൽ ഹോമിയോ ഡിസ്‌പെൻസറി ആരംഭിച്ച് സേവനം തുടങ്ങി. സാമൂഹ്യപ്രവർത്തനരംഗത്ത് താൽപര്യമുണ്ടായിരുന്ന തങ്ങൾ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിലൂടെ രാഷ്ട്രീയ രംഗ്‌ത്തേക്ക് കടന്നുവന്നു. തുടർന്ന് മുസ്ലിം ലീഗിൽ സജീവമായി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്, മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം, മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ എന്നീ മേഖലകളിൽ പ്രവർത്തിച്ചു. സുന്നി പ്രവർത്തനത്തിലും തങ്ങൾ സജീവമായി. എസ്.വൈ.എസ്, എസ്.എം.എഫ് എന്നീ മേഖലകളിൽ പഞ്ചായത്ത് തലം മുതൽ മണ്ഡലം തലം വരെ തങ്ങൾ ഉയർന്ന് പ്രവർത്തിച്ചു. കോട്ടുമല അബൂബക്കർ മുസ്‌ലിയാർ സമാരക അറബിക് കോളേജ്, വളാഞ്ചേരി മർക്കസുത്തർബിയ്യത്തുൽ ഇസ്ലാമിയ്യ, ദാറുൽ ഹുദാ ഇസ്ലാമിക് അക്കാദമി തുടങ്ങി വിവിധ മതസ്ഥാപനങ്ങളുടെ ഭാരവാഹിത്വവും തങ്ങൾക്കുണ്ടായിരുന്നു. തുടർന്ന് ഭരണരംഗത്തായിരുന്നു തങ്ങളുടെ സേവനം. 1979ൽ ഊരകം പഞ്ചായത്തിലെ 4-ാംവാർഡിൽ നിന്നും പഞ്ചായത്ത് ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തങ്ങൾ അതേ വർഷം തന്നെ പഞ്ചായത്ത് ബോർഡിന്റെ പ്രസിഡണ്ടായി സ്ഥാനമേൽക്കുകയും ചെയ്തു. 1995 വരെ അദ്ദേഹം ഊരകം ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡണ്ട് പദവിയിൽ വിരാജിച്ചു. ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്കും മറ്റും അദ്ദേഹത്തിന്റെ നീണ്ട ഒന്നരപതിറ്റാണ്ടുകാലത്തെ ഭരണം കാരണമായിട്ടുണ്ട്. തങ്ങളുടെ സ്മരണക്കായി നിരവധി സ്ഥാപനങ്ങൾ ഇന്ന് ഊരകം പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്. നെല്ലിപ്പറമ്പിലെ കെ.കെ.പൂക്കോയ തങ്ങൾ സ്മാരക സൗധം, കുറ്റാളൂരിൽ പ്രവർത്തിക്കുന്ന നജാത്ത് വനിത അറബിക് കോളേജ് എന്നിവ അതിൽ പ്രധാനപ്പെട്ടതാണ്. തങ്ങളുടെ സ്മരണക്കായി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി 2009ൽ ആരംഭിച്ച് കെ.കെ.പൂക്കോയ തങ്ങൾ സ്മാരക സേവന പുരസ്‌കാരം ജില്ലയിലെ മികച്ച സാമൂഹ്യപ്രവർത്തകന് നൽകി വരുന്നുണ്ട്. താനൂർ ഓലപ്പീടിക സ്വദേശി പച്ചേരി അപ്പുവിനാണ് 2009ലെ പുരസ്‌കാരം സമർപ്പിച്ചത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് പ്രഥമ അവാർഡ് നൽകിയത്. 2010ലെ സേവന പുരസ്‌കാരം തെന്നല ഹസനിയ്യ യതീംഖാന സ്ഥാപകൻ തലാപ്പിൽ മരക്കാർ ഹാജിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സമ്മാനിച്ചു. 2011ലെ പുരസ്‌കാരം കണ്ണമംഗലം സ്വദേശി പക്കിയൻ യൂസുഫ് മാസ്റ്റർക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് സമ്മാനിച്ചത്. 5000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സി.പി.സൈതലവി അടങ്ങിയ ജ്യൂറിയാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിക്കുന്നത്. കെ.കെ.അലിഅക്ബർ തങ്ങൾ മകനാണ്.
 
 
 
കെ.കെ.പൂക്കോയ തങ്ങൾ സ്മാരക സേവന പുരസ്‌കാരം
 
കെ.കെ.പൂക്കോയ തങ്ങളുടെ സമരണ ജില്ലയിലേക്ക് വ്യാപിക്കുക എന്ന ലക്ഷ്യത്തോടുകൂടി 2009ൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ കീഴിൽ ഏർപ്പെടുത്തിയ പുരസ്‌കാരമാണിത്. മലപ്പുറം ജില്ലയിലെ മകച്ച സാമൂഹ്യ പ്രവർത്തകനെ കണ്ടെത്തിയാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സി.പി.സൈതലവി അടങ്ങുന്ന ജ്യൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. 5000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 2009ൽ ആരംഭിച്ച് കെ.കെ.പൂക്കോയ തങ്ങൾ സ്മാരക സേവന പുരസ്‌കാരം ജില്ലയിലെ മികച്ച സാമൂഹ്യപ്രവർത്തകന് നൽകി വരുന്നുണ്ട്. താനൂർ ഓലപ്പീടിക സ്വദേശി പച്ചേരി അപ്പുവിനാണ് 2009ലെ പുരസ്‌കാരം സമർപ്പിച്ചത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് പ്രഥമ അവാർഡ് നൽകിയത്. 2010ലെ സേവന പുരസ്‌കാരം തെന്നല ഹസനിയ്യ യതീംഖാന സ്ഥാപകൻ തലാപ്പിൽ മരക്കാർ ഹാജിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സമ്മാനിച്ചു. 2011ലെ പുരസ്‌കാരം കണ്ണമംഗലം സ്വദേശി പക്കിയൻ യൂസുഫ് മാസ്റ്റർക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് സമ്മാനിച്ചത്.
 
അവാർഡ്‌ ജേതാക്കൾ
 
2009 Pacheri Appu
2010 Thalappil Marakkar Haji
2011 Pakkiyan Yusaf Master
 
==അവലംബം==
4

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1055989" എന്ന താളിൽനിന്ന് ശേഖരിച്ചത്