"ബോഗൺവില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
പ്രാദേശികമായി പ്രശസ്തമായ പേരുകൾ ചേർക്കുന്നു.
വരി 20:
''[[Bougainvillea spinosa]]''
}}
[[തെക്കേ അമേരിക്ക|തെക്കേ അമേരിക്ക‌]] സ്വദേശമായ ഒരു അലങ്കാരസസ്യമാണ് '''ബോഗൺവില്ല''' (ബൊഗയൻവില്ല) അഥവാ '''കടലാസുപിച്ചകം (കടലാസ്സുചെടി) '''. ഇതിന്റെ ബ്രാക്റ്റുകൾ കനംകുറഞ്ഞതും കടലാസിനു സമാനമായവയുമായതിനാൽ '''കടലാസുപൂവ്''' എന്നും ഇവക്ക് പേരുണ്ട്. 1768-ൽ [[ബ്രസീൽ|ബ്രസീലിൽ]] ആദ്യമായി ഈ സസ്യം കണ്ടെത്തിയ ലൂയിസ് ആന്റണി ഡി ബോഗൺവിൻ എന്ന ഫ്രഞ്ച് നാവികന്റെ പേരിൽനിന്നാണ്‌ ബോഗൺവില്ല എന്നു ഈ ചെടിക്ക് പേരുവന്നത്. <ref>http://www.flowersofindia.net/catalog/slides/Bougainvillea.html</ref>
മുള്ളുകളുള്ള ഈ ചെടി പന്ത്രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്‌. ഉഷ്ണമേഖലാപ്രദേശങ്ങളിൽ വർഷം മുഴുവൻ പുഷ്പിക്കുന്നവയാണ്‌ ഈ ചെടി. ‍പുഷ്പങ്ങൾ വളരെ ചെറുതാണ്‌, വർണ്ണപ്പകിട്ടോടെ കാണപ്പെടുന്നത് യഥാർഥത്തിൽ ഇലകളാണ്‌(Bract). [[പിങ്ക്]], [[മജന്ത]], [[പർപ്പിൾ]], [[ചുവപ്പ്]], [[ഓറഞ്ച്]], [[വെള്ള]], [[മഞ്ഞ]] എന്നീ നിറങ്ങളിൽ ബ്രാക്റ്റുകൾ കാണപ്പെടുന്നു. ഇവയുടെ യഥാർത്ഥ പൂവ് ചെറുതും വെളുത്ത നിറമുള്ളതുമാണ്. അഞ്ചോ ആറോ ബ്രാക്റ്റുകളാൽ പൂവ് ചുറ്റപ്പെട്ടിരിക്കും. കനംകുറഞ്ഞ [[അകീൻ]] തരത്തില്പ്പെട്ടതാണ് ഇവയുടെ ഫലം.
 
"https://ml.wikipedia.org/wiki/ബോഗൺവില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്