"ഇരുപതാം നൂറ്റാണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വൃത്തിയാക്കണം
വരി 1:
{{വൃത്തിയാക്കേണ്ടവ}}
{{toDisambig|ഇരുപതാം നൂറ്റാണ്ട്}}
{{ഒറ്റവരിലേഖനം|date=2009 ഓഗസ്റ്റ്}}
[[ക്രിസ്തുവർഷം]] അനുസരിച്ച് ഇരുപതാമത്തെ [[നൂറ്റാണ്ട്‌|നൂറ്റാണ്ടാണ്]] (1901 മുതൽ 2000 വരെയുള്ള വർഷങ്ങൾ) ഇരുപതാം നൂറ്റാണ്ട് എന്ന് അറിയപ്പെടുന്നത്. [[എ. ഡി]] [[1901]] ജനുവരി 1 മുതൽ [[2000]] ഡിസംബർ 31 വരെയുള്ള കാലമാണ് ഇരുപതാം നൂറ്റാണ്ട്. ലോകചരിത്രത്തിലെ നിരവധി നിർണ്ണായകമായ സംഭവങ്ങൾക്ക് ഈ നൂറ്റാണ്ട് സാക്ഷ്യം വഹിച്ചു. [[ബ്രിട്ടൺ|ബ്രീട്ടീഷ്]], [[ചൈന|ചൈനീസ്]], [[റഷ്യ|റഷ്യൻ]], [[ജർമ്മനി|ജർമ്മൻ]], [[ഒട്ടോമൻ]] [[ആസ്ട്രോ - ഹംഗേറിയൻ]] തുടങ്ങിയ പല [[സാമ്രാജ്യത്വം|സാമ്രാജ്യങ്ങളും]] ഈ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തകർന്നുവീണു. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധകാലത്താണ്]] ([[1914]] -[[1918]])ബ്രിട്ടീഷ്, ഫ്രഞ്ച്, ജാപ്പനീസ് സാമ്രാജ്യങ്ങൾ ക്ഷയിച്ചതും റഷ്യൻ സാമ്രാജ്യം [[കമ്മ്യൂണിസ്റ്റ്]] രാഷ്ട്രമായ സോവിയറ്റ്‌ യൂണിയനായി മാറിയതും. ഇരു ലോകമഹായുദ്ധങ്ങൾക്കുമിടയിലുള്ള കാലം ഗ്രേറ്റ് ഡിപ്രഷൻ എന്നറിയപ്പെടുന്ന [[ലോക സാമ്പത്തിക കുഴപ്പം|ലോക സാമ്പത്തിക കുഴപ്പത്തിനും]] സാക്ഷിയായി. അതിന്റെ തുടർച്ചയായി നടന്ന [[രണ്ടാം ലോകമഹായുദ്ധം]] ([[1939]]-[[1945]] )സഖ്യശക്തികളും (മുഖ്യമായും സോവിയറ്റ് യൂണിയൻ, അമേരിക്കൻ ഐക്യനാടുകൾ, ബ്രിട്ടീഷ് സാമ്രാജ്യത്വം തുടങ്ങിയരാജ്യങ്ങളും) അച്ചുതണ്ട് ശക്തികളും (നാസി ജർമ്മനി, ജാപ്പനീസ് സാമ്രാജ്യം, ഇറ്റലി തുടങ്ങിയവയും) തമ്മിലുള്ള ഏറ്റുമുട്ടലിനും സഖ്യശക്തികളുടെ വിജയത്തിലും കലാശിച്ചു. അറുപത് മില്യണോളം ജനങ്ങളുടെ മരണത്തിലും പലരാജ്യങ്ങളുടെയും ഉന്മൂലനത്തിനും ഇത് കാരണമായി. യുദ്ധാനന്തരം അവശേഷിച്ച കൊളോണിയൽ സാമ്രാജ്യങ്ങളും ഇല്ലാതായി. [[അമേരിക്കൻ ഐക്യനാടുകൾ]] പുതിയൊരു ശക്തിയായി ഉയർന്നുവന്നു. എന്നാൽ അത് മറ്റൊരു ബലപരീക്ഷണത്തിന് - [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനും]] അമേരിക്കയുമായുള്ള മത്സരത്തിന്, [[ശീതയുദ്ധം|ശീതയുദ്ധത്തിന്]] കാരണമാകുകയായിരുന്നു. പിന്നീടുള്ള നാലരപതിറ്റാണ്ടോളമുള്ള [[ഭൌമരാഷ്ട്രീയം|ഭൌമരാഷ്ട്രീയ ജീവിതത്തിൽ]] മേധാവിത്വം വഹിച്ചത് ഈ രണ്ടു ശ്കതികളുമാണ്. ആഭ്യന്തര വൈരുദ്ധ്യം മൂർച്ഛിച്ച് [[1991]] - ൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകം അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏകലോക ക്രമത്തിലേക്ക് വഴിമാറുന്നതാണ് കണ്ടത്.
 
"https://ml.wikipedia.org/wiki/ഇരുപതാം_നൂറ്റാണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്