"ബാബുരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

390 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
== സിനിമാജീവിതം ==
ഒരു ബാലനടനായാണ് ബാബുരാജ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് [[മലയാള ചലച്ചിത്രം|മലയാളസിനിമയിൽ]] 1995ൽ റിലീസ് ചെയ്ത '[[തിരുമനസ്സ്]]' എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഈ ചലച്ചിത്രത്തിൽ ആൽബർട്ടോ പെരേര എന്ന വില്ലൻ കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിച്ചത്. [[ഗോഡ്ഫാദർ]] എന്ന മലയാളച്ചലച്ചിത്രത്തിന്റെ റീമേക്ക് ആയ 'ഹൽചൽ' എന്ന ഹിന്ദി ചിത്രത്തിലും ബാബുരാജ് വില്ലനായി അഭിനയിച്ചിട്ടുണ്ട്. നാല് മലയാളം ചിത്രങ്ങളും ഒരു തമിഴ് ചിത്രവും ബാബുരാജ് നിർമ്മിച്ചിട്ടുണ്ട്.
 
2011ൽ പുറത്തിറങ്ങിയ [[സോൾട്ട് ആന്റ് പെപ്പർ (മലയാളചലച്ചിത്രം)|സോൾട്ട് ആന്റ് പെപ്പർ]] എന്ന സിനിമയിൽ ബാബുരാജ്‌ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചിരുന്നു.
 
2009ൽ [[ബ്ലാക്ക് ഡാലിയ]] എന്ന മലയാളചലച്ചിത്രത്തിലൂടെ ബാബുരാജ് ഒരു സംവിധായകൻ എന്ന നിലയിലും അരങ്ങേറ്റം കുറിച്ചു. [[സുരേഷ് ഗോപി|സുരേഷ് ഗോപിയാണ്]] ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. [[പൃഥ്വിരാജ്]] പ്രധാനവേഷത്തിലെത്തുന്ന '[[മനുഷ്യമൃഗം]]' എന്ന ചിത്രത്തിന്റെയും സംവിധായകൻ ബാബുരാജാണ്. ബാബുരാജിന്റെ ഭാര്യയായ വാണി വിശ്വനാഥായിരുന്നു ഈ ചലച്ചിത്രത്തിന്റെ നിർമ്മാതാവ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1054794" എന്ന താളിൽനിന്ന് ശേഖരിച്ചത്