"തീപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
==തീപ്പെട്ടി നിർമാണം==
ഇന്ത്യയിൽ തീപ്പെട്ടി നിർമാണം അതിന്റെ പ്രാരംഭ ദശയിൽ നിയന്ത്രിച്ചിരുന്നത് വിംകോ എന്ന കമ്പനിയായിരുന്നു. എന്നാൽ ഇപ്പോൾ അത് ഏതാണ്ട് മുഴുവനായും കേന്ദ്രീകരിച്ചിരിക്കുന്നത് തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലാണ്. കേരളത്തിൽ കൊല്ലം, പാലക്കാട് ജില്ലകളിൽ 1980 കൾ വരെ ധാരാളം തീപ്പെട്ടിക്കമ്പനികൾ ഉണ്ടായിരുന്നു. ബലം കുറഞ്ഞ മരങ്ങൾ (soft woods) ആണ് ആദ്യകാലങ്ങളിൽ തീപ്പെട്ടിക്കൂടും തിരികളും ഉണ്ടാക്കാനുപയോഗിച്ചിരുന്നത്. പിൽക്കാലത്ത് അവയുടെ ദൗർലഭ്യം കാരണം കടലാസ് ഉപയോഗിക്കാൻ തുടങ്ങി. കുടിൽ വ്യവസായമായി നടത്താൻ കഴിയുന്നതായതുകൊണ്ട് ധാരാളം ചെറിയ നിർമാണ യൂണിറ്റുകൾ വിവിധങ്ങളായ ബ്രാൻഡ് നാമങ്ങളിൽ തീപ്പെട്ടികൾ ഉണ്ടാക്കി വിൽക്കുന്നുണ്ട്. അത്രയേറെ വൈവിധ്യം ഇവക്കുള്ളതുകൊണ്ട് പല തരം തീപ്പെട്ടി ലേബലുകളുടെ ശേഖരണം ഒരു ഹോബിയായി സ്വീകരിച്ചിരിക്കുന്നവർ ധാരാളമുണ്ട്.
 
[[വർഗ്ഗം:വ്യാവസായികോൽപ്പന്നങ്ങൾ]]
"https://ml.wikipedia.org/wiki/തീപ്പെട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്