"ഴാങ് ഷെനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
| portaldisp =
}}
ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തുമായിരുന്ന '''ഴാങ് ഷെനെ'''(Jean Genet ഉച്ചാരണം: [ʒɑ̃ ʒəˈnɛ] ജനനം:ഡിസംബർ19, 1910 –മരണം: April 15, 1986) ഒരു അഭിസാരികയുടെ പുത്രനായി ആണ് ജനിച്ചത്.ശിശുവായിരിയ്ക്കുമ്പോൾ തന്നെ അനാഥാലയത്തിൽ പ്രവേശിയ്ക്കപ്പെട്ടു. തന്റെ മാതാപിതാക്കൾ ആരെന്നു ഷെനെയ്ക്കു ഒരിയ്ക്കലും അറിയാൻ കഴിഞ്ഞില്ല. പത്താം വയസ്സിൽ മോഷണക്കുറ്റത്തിനു ദുർഗ്ഗുണപരിഹാരപാഠശാലയിൽ ആയയ്ക്കപ്പെട്ടു.“ മിറക്കിൾ ഓഫ് ദ റോസ്” എന്ന കൃതി ഈ കാലഘട്ടത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.'''ദ ബാൽക്കണി''' ആണ് പ്രശസ്തമായ ഒരു നാടകം. സാർത്രിന്റെ വിഖ്യാതമായ സെയിന്റ് ഷെനെ (1952)എന്ന കൃതിയുടെ പ്രധാന വിഷയം ഷെനെ ആയിരുന്നു. ‘'''മോഷ്ടാവിന്റെ ദിനക്കുറിപ്പുകൾ‘''' എന്ന പേരിൽ ഷെനെയുടെ '''The Thief's Journal'''(1949) എന്ന കൃതി ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്.സ്പെയിൻ,ഇറ്റലി,ആസ്ട്രിയ,പോളണ്ട്, ജർമ്മനി,ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ യാചകനായി വിശപ്പും,അവഹേളനവും,അവശതയും സഹിച്ച് തിന്മകളുടെ ലോകത്തിലൂടെ ഷെനെ നടത്തിയ യാത്രകളുടെ വിവരണമാണ് പ്രസ്തുത ഗ്രന്ഥം.വൈയക്തികമായ അധോലോക ഭാഷയായതിനാൽ വ്യാകരണനിയമങ്ങളോ,പദവിന്യാസമോ,ഉചിതമായ വാക്യഘടനയോ ദീക്ഷിയ്ക്കുന്നതിൽ ഗ്രന്ഥകാരൻഗ്രന്ഥകാരനു നിഷ്കർഷത പുലർത്തിയിട്ടില്ലപുലർത്താൻ കഴിഞ്ഞിട്ടില്ല.
 
==അവലംബം==
"https://ml.wikipedia.org/wiki/ഴാങ്_ഷെനെ" എന്ന താളിൽനിന്ന് ശേഖരിച്ചത്