"നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.2) (യന്ത്രം ചേർക്കുന്നു: hif:Kanuun
വരി 48:
 
== ഇന്ത്യൻ നിയമ സംവിധാനം ==
{{main|ഇന്ത്യയിലെ നിയമം}}
 
സ്വാതന്ത്ര്യപൂർവ ഇന്ത്യയെ ഒറ്റഗണമെന്ന നിലയ്ക്കു പരിഗണിക്കാനാവില്ല. അത് വിവിധ നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടതായിരുന്നു. വിവിധ മതദർശനങ്ങൾ ഇവരുടെ നിയമങ്ങൾക്ക് പ്രേരകശക്തിയായിരുന്നു. ഏങ്കിലും പലനാട്ടുരാജ്യങ്ങളും ചാതുർവർണ്യത്തെ അടിസ്ഥാനപ്പെടുത്തിയ സവർണ ഹൈന്ദവ നിയമാവലികൾ പിന്തുടർന്നതായി കാണാം. പ്രധാനമായും സവർണ വരേണ്യരുടെ ചതുർകർമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണിത്. ധർമാർഥകാമമോക്ഷങ്ങൾ എന്ന് അവയെ പരമാർശിക്കാം. മോക്ഷം എന്ന പരമമായ ലക്ഷ്യപ്രാപ്തിക്കായി ധർമ മാർഗത്തിൽ ചരിക്കുന്ന ഓരോ വ്യക്തിയും പാലിച്ചിരിക്കേണ്ടുന്ന അർഥ-കാമ വ്യവസ്ഥാപനമാണ് ഇതിന്റെ ആത്യന്തിക ഉള്ളടക്കം. കാമാർഥങ്ങൾ ധർമത്തിന് വിധേയപ്പെട്ട് വർത്തിക്കുകയാണിവിടെ. ധർമത്തിന് വ്യവഹാരധർമമെന്നും രാജ്യധർമമെന്നും രണ്ട് ഉപവിഭാഗങ്ങളുണ്ട്. ഒന്നാമത്തേത് വ്യക്തിഗതാവകാശ പരിപാലനത്തിനും രണ്ടാമത്തേത് രാഷ്ട്ര ഭരണ-സാമൂഹിക നിലനില്പിനുവേണ്ടിയുമാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്. ഇവയുടെ അടിത്തറ നിർമിക്കപ്പെട്ടിരിക്കുന്നത് ജാതിവ്യവസ്ഥയുടെ മനുഷ്യത്വരഹിതമായ വിവേചനങ്ങൾക്കുമേലാണ്. [[ശ്രുതി|ശ്രുതികൾ]] അഥവാ [[വേദങ്ങൾ]], [[സ്മൃതി|സ്മൃതികൾ]] അഥവാ ആഖ്യാനങ്ങൾ, [[മീമാംസ|മീമാംസകൾ]] അഥവാ വ്യാഖ്യാനങ്ങൾ, [[നിബന്ധങ്ങൾ]] അഥവാ [[ഉപാഖ്യാനങ്ങൾ]], [[ഉപനിഷത്ത്|ഉപനിഷത്തുക്കൾ]], [[ധർമസൂത്രം|ധർമസൂത്രങ്ങൾ]], [[നീതിസാരം|നീതിസാരങ്ങൾ]], [[അർഥശാസ്ത്രം|അർഥശാസ്ത്രങ്ങൾ]], [[രാജ്യശാസനകൾ]] എന്നിവയെല്ലാം ഇന്ത്യൻ[[ഇന്ത്യയിലെ നിയമനിയമം|ഇന്ത്യയിലെ സംവിധാനത്തിന്റെനിയമസംവിധാനത്തിന്റെ]] പ്രാചീന സ്രോതസ്സുകളായി കരുതപ്പെടുന്നു.
 
വ്യവഹാരധർമത്തിന്റെ ഭാഗമായി കരാറുകൾ, ക്രയ-വിക്രയങ്ങൾ, ജാമ്യവ്യവസ്ഥകൾ, പണയ-പാട്ട വ്യവസ്ഥകൾ, നിക്ഷേപങ്ങൾ, കട-വായ്പകൾ, സ്ഥാവര-ജംഗമ ഉടമസ്ഥതകൾ, കൈമാറ്റങ്ങൾ, കൈവശാവകാശങ്ങൾ, ദാനവ്യവസ്ഥകൾ, ദായക്രമങ്ങൾ, സംയുക്തസംരംഭകത്വവ്യവസ്ഥകൾ, സേവന-വേതന വ്യവസ്ഥകൾ, തൊഴിലാളി-തൊഴിലുടമ വ്യവസ്ഥകൾ, സ്വത്ത്-വസ്തു അവകാശ അതിർത്തി വ്യവസ്ഥകൾ, സ്വത്ത് വിഭജന-സ്വത്ത് വിതരണ വ്യവസ്ഥകൾ, ദാമ്പത്യാവകാശ-ഉത്തരവാദിത്ത വ്യവസ്ഥകൾ, ചൂതാട്ടം-ഭാഗ്യപരീക്ഷണം തുടങ്ങിയവ സംബന്ധിച്ച വ്യവസ്ഥകൾ മുതലായവ ഉൾപ്പെടുന്നു. ഇതിനുപുറമേ വ്യാപാര-വാണിജ്യകാര്യം, നിലനിർത്തവകാശം, നികുതി-നിരക്ക് നടത്തിപ്പ് സംബന്ധമായ വ്യവസ്ഥകൾ (ഉടമസ്ഥത-കൈവശം-കൈമാറ്റം), കാരണങ്ങൾ സംബന്ധിച്ച വ്യവസ്ഥകൾ മുതലായവയും വ്യവഹാരവിഭാഗത്തിൽ ഉൾപ്പെടുത്തപ്പെടുന്നു.
"https://ml.wikipedia.org/wiki/നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്