"പോൾ സെലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39:

ജർമൻ അധിനിവേശം സെലാന്റെ ജീവിതം മാറ്റി മറിച്ചു. പഠനം മുടങ്ങി.റഷ്യൻ കവിതകളുടെ വിവർത്തനം ആണ് ഇക്കാലത്ത്‌ സെലാൻ നടത്തിയ മുഖ്യ പ്രവർത്തി.ജൂതന്മാരെ ഉന്മൂലനം ചെയ്യുക എന്നാ ലക്ഷ്യത്തോടെ ജർമൻ നാസികൾ ആ ജന വിഭാഗത്തെ കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് ആട്ടി തെളിക്കുന്ന കാലമായിരുന്നു അത്.സെലാൻറെ മാതാപിതാക്കളും നാസികളുടെ പിടിയിലായി.അവിടെ വച്ച് അവർ മരിച്ചു.സെലാൻ എങ്ങനെയോ അറസ്റ്റിൽ നിന്നും രക്ഷപെട്ടു.പക്ഷെ പിന്നീട് പിടിക്കപ്പെട്ട അദ്ദേഹം 1943-വരെ ഒരു ലേബർ ക്യാമ്പിൽ അടക്കപ്പെട്ടു.അവിടെ സെലാൻ പതിനെട്ടു മാസം കഠിനമായ റോഡു പണിയിൽ ഏർപ്പെട്ടു.1943-ൽ റഷ്യൻ സേന ജർമനിയെ തുരത്തി ലേബർ ക്യാമ്പ്‌ മോചിപ്പിച്ചു.അങ്ങനെ രക്ഷപെട്ട സെലാൻ റെഡ്‌ ആർമിയുടെ ഭാഗമായി. രണ്ടാം ലോകമഹയുധാനന്തരം 1945-ൽബുക്കാറസ്റ്റിൽ എത്തിയ അദ്ദേഹം പഠനം തുടർന്നു.അവിടെ സറീയലിസവുമായി പരിജയപെട്ട അദ്ദേഹം ഗൌരവമായ കാവ്യാ രചനയും വിവർത്തനവും തുടർന്നു.

യുദ്ധത്തിന്റെ വേദനകരമായ അനുഭവങ്ങൾ വർണിക്കുന്ന തന്റെ ഏറ്റവും പ്രശസ്തമായ ''ഡെത്ത് ഫ്യൂഗ്''1944-ൽ തന്നെ സെലാൻ രചിച്ചു കഴിഞ്ഞിരുന്നു.വ്യത്യസ്ത തൂലിക നാമങ്ങളിലാണ്‌ കവിതകൾ പ്രസിദ്ധീകരിച്ചത്‌.1947-ൽ ബുക്കാറസ്റ്റ്‌ വിട്ട് ഓസ്ട്രിയയിലെ വിയന്നയിൽ എത്തിയ സെലാൻ അവിടെ അവന്ത്ഗാർഡ്‌ എഴുത്തുകാരുമായി ബന്ധപ്പെട്ടു.

1948-ൽ സെലാൻ പാരിസിൽ എത്തി.ശേഷിച്ച ജീവിതം മുഴുവൻ അവിടെ ചിലവിടുകയും ചെയ്തു.പാരിസിലെ പ്രശസ്തമായ എക്കോൾ നോർമേൽ സുപ്പീരിയോർ എന്നാ കലാലയത്തിൽ നിന്ന് ജർമൻ ഭാഷാശാസ്ത്രത്തിൽ ബിരുദം നേടിയ സെലാൻ 1952-ൽ അവിടെ ലെക്ചററും 1959-ൽ പ്രൊഫസ്സറും ആയി. ഗ്രാഫിക് കലാകാരി ആയ ഗിസ്ലേ ഡി എസ്ട്രേഞ്ചിനെ 1952-ൽ സെലൻ വിവാഹം കഴിച്ചു.അവർക്ക്‌ രണ്ടു കുട്ടികലുണ്ടയെന്കിലും ഇരുവരും ശൈശവത്തിൽ തന്നെ മരിച്ചു.

==പ്രധാന കൃതികൾ==
ഡെത്ത് ഫ്യൂഗ് (Death Fugue)

പോപ്പി ആൻഡ്‌ മെമ്മറി (Poppy and Memory)

സ്പീച്ച്-ഗ്രില്ലെ (Speech-Grille)

ദി മെറിഡിയൻ (The Meridian)

നോ മാൻസ്‌ റോസ് (No Man's Rose)

ലാസ്റ്റ്‌ പോയംസ് (Last Poems)
"https://ml.wikipedia.org/wiki/പോൾ_സെലാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്