"നിത്യഹരിതവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
പൂർണമായും നിത്യഹരിതവനങ്ങൾ എന്നു പറയാൻ കഴിയില്ലെങ്കിലും നിത്യഹരിതവൃക്ഷങ്ങൾ ധാരാളമുള്ള ഒരു വനവിഭാഗമാണ് അർധനിത്യഹരിതവനങ്ങൾ (Semi evergreen forests). നിത്യഹരിത വനങ്ങൾക്കും നനവാർന്ന ഇലപൊഴിയും കാടുകൾക്കും മധ്യേ സംക്രമണ ഘട്ടത്തിലുള്ള (transitional stage) വനങ്ങളാണിവ. ഒന്നാംതട്ടിൽ നിത്യഹരിതവൃക്ഷങ്ങൾക്കൊപ്പം ഇലപൊഴിയും (deciduous) വൃക്ഷങ്ങളെയും കാണാൻ കഴിയും. താഴെത്തട്ടിലുള്ള വൃക്ഷങ്ങളെല്ലാം നിത്യഹരിത വനങ്ങൾക്ക് സമാനമായവയാണ്. ഇവിടെയുള്ളതിൽ 50-70 ശതമാനവും നിത്യഹരിത വൃക്ഷങ്ങൾ ആയിരിക്കും. പുഷ്പിക്കുന്നതിനും കായ് ഉണ്ടാകുന്നതിനും പ്രത്യേകകാലം (season) ഉണ്ടായിരിക്കും എന്നതാണ് ഇവയ്ക്ക് നിത്യഹരിത വനങ്ങളിൽനിന്നുള്ള വ്യത്യാസം. താരതമ്യേന ദൈർഘ്യമേറിയ വരണ്ടകാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.
== ഇന്ത്യയിൽ ==
ഇന്ത്യയിൽ നിത്യഹരിതവനങ്ങൾ പ്രധാനമായും [[ആൻഡമാൻ നിക്കോബാർ ദ്വീപുകൾ]], [[പശ്ചിമഘട്ടം]], [[വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ]] എന്നിവിടങ്ങളിലാണ് വ്യാപിച്ചിരിക്കുന്നത്. സ്പീഷീസ് വൈവിധ്യം കൊണ്ട് (200-ലധികം സ്പീഷീസ്) ശ്രദ്ധേയമായതാണ് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം. ഇവിടെ നിത്യഹരിത-അർധനിത്യഹരിത വൃക്ഷങ്ങൾ ഇടതൂർന്ന് കാണപ്പെടുന്നു.
 
നിത്യഹരിത വനങ്ങളുടെ സാന്നിധ്യം എടുത്തുപറയേണ്ട ഒരു പ്രദേശമാണ് പശ്ചിമഘട്ടം. 45 മീറ്ററിൽ അധികം ഉയരത്തിൽ വളരുന്ന വൃക്ഷങ്ങളെ ഇവിടെ കാണാം. ഫേണുകൾ, [[പന്നൽ|പന്നൽച്ചെടികൾ]], [[ഓർക്കിഡ്|ഓർക്കിഡുകൾ]] തുടങ്ങിയവയുടെ നിരവധി വന്യ ഇനങ്ങളും ഇവിടെ വളരുന്നുണ്ട്. [[ചൂരൽ]], മുളകൾ[[മുള]] എന്നിവയും പശ്ചിമഘട്ടത്തിലെ നിത്യഹരിതവനങ്ങളിൽ വ്യാപകമായി കാണപ്പെടുന്നുണ്ട്. ഇന്ത്യയിലെ ജൈവവൈവിധ്യത്തിന്റെ മൂന്നിൽ രണ്ടുഭാഗവും പശ്ചിമഘട്ടത്തിലാണുള്ളത്.{{അവലംബം}} സമുദ്രനിരപ്പിൽ നിന്നും 250-1700 മീറ്റർ ഉയരത്തിൽ വ്യാപിച്ചിരിക്കുന്ന നിത്യഹരിതവനങ്ങളിലെ വാർഷിക വർഷപാതം 1500-5000 മില്ലീമീറ്ററിനു മധ്യേയാണ്. [[പാലി (മരം)|പാലി]], [[നാങ്ക്]], [[കലോഫിലം]] തുടങ്ങിയ വൃക്ഷങ്ങൾ ഇവിടെ സാധാരണമാണ്.
 
അസം,വടക്കുകിഴൻ നാഗാലാൻഡ്സംസ്ഥാനങ്ങളിൽ, മണിപ്പൂർ, മിസോറാം, ത്രിപുര, മേഘാലയ, അരുണാചൽ പ്രദേശിലെ ചില ഭാഗങ്ങൾ തുടങ്ങിയ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും നിത്യഹരിത വനങ്ങൾ വ്യാപിച്ചിരിക്കുന്നു. അസം താഴ്വരകളിലെ താഴ്ന്ന പ്രദേശങ്ങളിൽ മഴക്കാടുകളാണുള്ളത്. ഇവിടെ 2300 മി.മീ.-ൽ അധികമാണ് വാർഷിക വർഷപാതം. അസം താഴ്വരയിൽ 50 മീറ്ററിൽ അധികം ഉയരത്തിലും ഏഴു മീറ്ററോളം വണ്ണത്തിലും വളരുന്ന [[ഷോറിയ അസമിക്ക]] എന്ന വൃക്ഷം വ്യാപകമായി കാണപ്പെടുന്നു.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/നിത്യഹരിതവനം" എന്ന താളിൽനിന്ന് ശേഖരിച്ചത്