"ബാഡ്മിന്റൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: br:Badminton പുതുക്കുന്നു: sa:पिच्छकन्दुकः)
(ചെ.)
| olympic = 1992 മുതൽ
}}
റാക്കറ്റ് ഉപയോഗിച്ച് കളിക്കുന്ന ഒരു കായികവിനോദമാണ് '''ബാഡ്മിന്റൺ'''. ഒരു വലയുടെ മുകളിലൂടെ ഒരു ഷട്ടിൽകോക്ക് (ഷട്ടിൽ) റാക്കറ്റ് ഉപയോഗിച്ച് അടിച്ചാണ് ഈ കളി കളിക്കുന്നത്. ഒരു ദീർഘചതുര കളിക്കളത്തിന്റെ ഇരുവശത്തും നിന്ന് രണ്ട് കളിക്കാർ തമ്മിലോ (സിംഗിൾസ്), രണ്ടു ജോടികൾജോഡികൾ തമ്മിലോ (ഡബിൾസ്) ആയിട്ടാണ് മത്സരം നടക്കുന്നത്. ഓരോ കളിക്കാരനും ഒരു തവണ മാത്രമേ വലയ്ക്ക് മുകളിലൂടെ പോകുന്നതിന് മുമ്പ് ഷട്ടിൽ അടിക്കാൻ പാടുള്ളൂ. ഷട്ടിൽകോക്ക് തറയിൽ വീഴുന്നതോടെ ഒരു റാലി അവസാനിക്കുന്നു.
കാറ്റ് ഷട്ടിൽകോക്കിന്റെ ചലനത്തെ ബാധിക്കുമെന്നുള്ളതിനാൽ ഔദ്യോഗിക മത്സരങ്ങളും ടൂർണമെന്റുകളുമെല്ലാം വിശാലമായ മുറിക്കുള്ളിലാണ് നടത്തുന്നത് (ഇൻഡോർ). എന്നാൽ ബാഡ്മിന്റൺ ഒരു നേരമ്പോക്കിനുള്ള വിനോദമായി കളിക്കുമ്പോൾ പുറത്ത് വെച്ചാണ് സാധാരണയായി നടത്തുന്നത്. (ഔട്ട്ഡോർ).
 
സ്കോർ 20-20 ആവുകയാണെങ്കിൽ, ഒരാൾ രണ്ടു പോയിന്റ് മുന്നിട്ടു നിൽക്കുന്നതു വരെയോ (ഉദാഹരണം: 24-22), 30 പോയിന്റ് എത്തുന്നതു വരെയോ കളി തുടരും (30-29 ഒരു വിജയസ്കോറാണ്).
 
ഒരു മത്സരം തുടങ്ങുന്നതിന് മുമ്പ് ആദ്യം ആര് സെർവ് ചെയ്യുമെന്ന് നിശ്ചയിക്കുന്നതിനായി ടോസിടും. ടോസ് ജയിക്കുന്നയാൾക്ക് സെർവ് ചെയ്യണോ റിസീവ് ചെയ്യണോ എന്നു തീരുമാനിക്കുകയോ, കളിക്കളത്തിന്റെ ഏതു വശത്ത് നിൽക്കണമെന്ന് തീരുമാനിക്കുകയോ ചെയ്യും. എതിരാളികൾ അവശേഷിക്കുന്ന തീരുമാനമെടുക്കും. തുടർന്നുള്ള ഗെയിമുകളിൽ തൊട്ടുമുമ്പത്തെ ഗെയിം ജയിച്ചവർ ആദ്യം സെർവ് ചെയ്യും. ഒരു ഡബിൾസ് ഗെയിമിന്റെ ആദ്യ റാലിയിൽ ജോടികൾക്ക്ജോഡികൾക്ക് ആര് ആദ്യം സെർവ് ചെയ്യണമെന്നോ ആര് ആദ്യം റിസീവ് ചെയ്യണമെന്നോ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
 
ഓരോ ഗെയിം കഴിയുമ്പോഴും കളിക്കാർ വശം മാറുന്നു. ഒരു മത്സരത്തിന്റെ മൂന്നാമത്തെ ഗെയിമിൽ മുന്നിട്ടു നിൽക്കുന്ന ഒരു കളിക്കാരനോ ടീമോ 11 പോയിന്റ് എത്തുമ്പോഴും വശം മാറുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1050033" എന്ന താളിൽനിന്ന് ശേഖരിച്ചത്