"നിത്യഹരിതവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
വൃക്ഷയിനങ്ങളുടെ ആധിക്യമാണ് നിത്യഹരിത വനങ്ങളുടെ പ്രധാന സവിശേഷത. ഉയർന്ന താപനിലയും ജലലഭ്യതയുമാണ് ഈ വനങ്ങളുടെ മറ്റൊരു പ്രത്യേകത. ഒരേ ഇനം വൃക്ഷങ്ങൾ കൂട്ടത്തോടെ വളരുന്ന പ്രവണത നിത്യഹരിതവനങ്ങളിൽ ദുർലഭമായിരിക്കും. മിക്കപ്പോഴും അഞ്ചു മീറ്ററിൽ കൂടുതൽ ചുറ്റളവുള്ള വൻമരങ്ങളെ ഇവിടെ കാണാൻ കഴിയും. വലുപ്പമേറിയ ഇലകൾ, ഭൂരിഭാഗവും മിനുസമേറിയതും നേർത്തതുമായ (1-2 മി.മീ.) വൃക്ഷചർമം, മാംസളമായ ഫലങ്ങൾ എന്നിവയും നിത്യഹരിതവനങ്ങളിലെ വൃക്ഷങ്ങളെ വ്യതിരിക്തമാക്കുന്നു.
 
[[ഇന്ത്യ|ഇന്ത്യയിൽ]] [[അസം|അസമും]] [[പശ്ചിമഘട്ടം|പശ്ചിമഘട്ട]] വനനിരകളും ഇത്തരം പ്രദേശങ്ങളെ ഉൾക്കൊള്ളുന്നു. സാധാരണയായി നിത്യഹരിത വനങ്ങൾ കനത്ത മഴ ലഭിക്കുന്ന പ്രദേശത്താണ്‌ കാണാറുള്ളത്‌.
 
== തരങ്ങൾ ==
കാലാവസ്ഥ, വൃക്ഷങ്ങളിലെ ഇലകളുടെ പ്രത്യേകതകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് നിത്യഹരിതവനങ്ങളെ വർഗീകരിക്കുന്നത്. ഉഷ്ണമേഖല (tropical), മധ്യ(middle), ബോറിയൽ (boreal) അക്ഷാംശങ്ങളിലായാണ് നിത്യഹരിതവനങ്ങൾ വ്യാപിച്ചിരിക്കുന്നത്. യുണൈറ്റഡ് നേഷൻസ് എൻവിറോൺമെന്റ് പ്രോഗ്രാമിന്റെ വേൾഡ് കൺസർവേഷൻ മോണിറ്ററിങ് സെന്ററിന്റെ (UNEP-WCMC) വനവർഗീകരണ രീതിപ്രകാരം ഉഷ്ണമേഖലാ പ്രദേശത്ത് കാണപ്പെടുന്ന നിത്യഹരിത വനങ്ങളാണ് മഴക്കാടുകൾ (Rainforests). സൂച്യാകാര ഇലകളോട് (needle leaf) കൂടിയവ, വീതിയേറിയ ഇലകളോടു (broad leaf) കൂടിയവ എന്നീ രണ്ട് തരം നിത്യഹരിത വനങ്ങളാണ് മിതോഷ്ണമേഖലയിലും ബോറിയൽ മേഖലയിലുമായി കാണപ്പെടുന്നത്.
"https://ml.wikipedia.org/wiki/നിത്യഹരിതവനം" എന്ന താളിൽനിന്ന് ശേഖരിച്ചത്