"നിത്യഹരിതവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
വർഷം മുഴുവൻ പച്ചിലകൾ‌ നിലനിർത്തുന്ന വൃക്ഷങ്ങളടങ്ങിയ വനങ്ങളാണ് '''നിത്യഹരിതവനങ്ങൾ'''. നിത്യഹരിതവനങ്ങളിലെ വൃഷക്ഷങ്ങൾ സാവധാനം ഇലപൊഴിക്കുന്നതിനാലും ഇലപൊഴിയുന്നതിനോടൊപ്പം പുതിയ ഇലകൾ ഉണ്ടാകുകയും ചെയ്യുന്നതിനാൽ മരങ്ങളിൽ പൂർണ്ണമായും ഇലയില്ലാത്ത അവസരങ്ങൾ ഉണ്ടായിരിക്കില്ല. [[ഇന്ത്യ|ഇന്ത്യയിൽ]] [[അസം|അസമും]] [[പശ്ചിമഘട്ടം|പശ്ചിമഘട്ട]] വനനിരകളും ഇത്തരം പ്രദേശങ്ങളെ ഉൾക്കൊള്ളുന്നു. സാധാരണയായി നിത്യഹരിത വനങ്ങൾ കനത്ത മഴ ലഭിക്കുന്ന പ്രദേശത്താണ്‌ കാണാറുള്ളത്‌.
 
==നിർവചനം==
വർഷം മുഴുവൻ ഹരിതാഭ നിലനിർത്തുന്ന വനങ്ങൾ. പേര് സൂചിപ്പിക്കുന്നതുപോലെ നിത്യഹരിതവൃക്ഷങ്ങളാൽ സമ്പന്നമാണ് നിത്യഹരിതവനങ്ങൾ. ഈ വനങ്ങളിലെ വൃക്ഷങ്ങളുടെ പാകമായ ഇലകൾ കൊഴിയുന്നതിനോടൊപ്പം തന്നെ പുതിയവ കിളിർക്കുന്നതിനാൽ ഇവ എല്ലായ്പ്പോഴും ഇലകളാൽ നിബിഡമായിരിക്കും. ഇതര വനങ്ങളെ അപേക്ഷിച്ച് ഋതുഭേദങ്ങൾക്കനുസൃതമായി ഉണ്ടാകുന്ന ഇല പൊഴിച്ചിൽ കാര്യമായി ബാധിക്കാറില്ല എന്നതും സദാ പച്ചപ്പ് നിലനിർത്താൻ നിത്യഹരിതവനങ്ങളെ പര്യാപ്തമാക്കുന്നു.
 
വൃക്ഷയിനങ്ങളുടെ ആധിക്യമാണ് നിത്യഹരിത വനങ്ങളുടെ പ്രധാന സവിശേഷത. ഉയർന്ന താപനിലയും ജലലഭ്യതയുമാണ് ഈ വനങ്ങളുടെ മറ്റൊരു പ്രത്യേകത. ഒരേ ഇനം വൃക്ഷങ്ങൾ കൂട്ടത്തോടെ വളരുന്ന പ്രവണത നിത്യഹരിതവനങ്ങളിൽ ദുർലഭമായിരിക്കും. മിക്കപ്പോഴും അഞ്ചു മീറ്ററിൽ കൂടുതൽ ചുറ്റളവുള്ള വൻമരങ്ങളെ ഇവിടെ കാണാൻ കഴിയും. വലുപ്പമേറിയ ഇലകൾ, ഭൂരിഭാഗവും മിനുസമേറിയതും നേർത്തതുമായ (1-2 മി.മീ.) വൃക്ഷചർമം, മാംസളമായ ഫലങ്ങൾ എന്നിവയും നിത്യഹരിതവനങ്ങളിലെ വൃക്ഷങ്ങളെ വ്യതിരിക്തമാക്കുന്നു.
 
കാലാവസ്ഥ, വൃക്ഷങ്ങളിലെ ഇലകളുടെ പ്രത്യേകതകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് നിത്യഹരിതവനങ്ങളെ വർഗീകരിക്കുന്നത്. ഉഷ്ണമേഖല (tropical), മധ്യ(middle), ബോറിയൽ (boreal) അക്ഷാംശങ്ങളിലായാണ് നിത്യഹരിതവനങ്ങൾ വ്യാപിച്ചിരിക്കുന്നത്. യുണൈറ്റഡ് നേഷൻസ് എൻവിറോൺമെന്റ് പ്രോഗ്രാമിന്റെ വേൾഡ് കൺസർവേഷൻ മോണിറ്ററിങ് സെന്ററിന്റെ (UNEP-WCMC) വനവർഗീകരണ രീതിപ്രകാരം ഉഷ്ണമേഖലാ പ്രദേശത്ത് കാണപ്പെടുന്ന നിത്യഹരിത വനങ്ങളാണ് മഴക്കാടുകൾ (Rainforests). സൂച്യാകാര ഇലകളോട് (needle leaf) കൂടിയവ, വീതിയേറിയ ഇലകളോടു (broad leaf) കൂടിയവ എന്നീ രണ്ട് തരം നിത്യഹരിത വനങ്ങളാണ് മിതോഷ്ണമേഖലയിലും ബോറിയൽ മേഖലയിലുമായി കാണപ്പെടുന്നത്.
 
==ഉഷ്ണമേഖലാ മഴക്കാടുകൾ==
"https://ml.wikipedia.org/wiki/നിത്യഹരിതവനം" എന്ന താളിൽനിന്ന് ശേഖരിച്ചത്