"ഇന്റർ മിലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|F.C. Internazionale Milano}} ഇറ്റലിയിലെ മിലാൻ ആസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

21:29, 5 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം


ഇറ്റലിയിലെ മിലാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഫുട്ബോൾ ക്ലബ്ബാണ് എഫ്.സി. ഇന്റർനാസ്യൊണൽ. ഇന്റർനാസ്യൊണൽ എന്നും ഇന്റർ എന്നും ചുരുക്കി വിളിക്കപ്പെടുന്ന ക്ലബ്ബ് ഇറ്റലി പുറത്ത് പൊതുവെ ഇന്റർ മിലാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. നിലവിലെ ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് ജേതാക്കളും കോപ്പ ഇറ്റാലിയ ജേതാക്കളുമാണ് ഇന്റർ.

1908-ൽ മുതൽ ഇറ്റാലിയൻ ഫ്ട്ബോളിലെ ഏറ്റവും ഉയർന്ന ലീഗായ സീരി അ-യിലാണ് ഇന്റർ കളിക്കുന്നത്. 30 പ്രാദേശിക കിരീടങ്ങൾ ക്ലബ് നേടിയിട്ടുണ്ട്. 18 തവണ ലീഗ്, 7 തവണ കോപ്പ ഇറ്റാലിയ, 5 തവണ സൂപ്പർകോപ്പ ഇറ്റാലിയാന എന്നിവ അതിൽ ഉൾപ്പെടുന്നു.

ഇന്റർ മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട്. 1964-ലും1965-ലും അടുത്തടുത്ത സീസണുകളിലും പിന്നീട് 2010-ലും. 3 യുവെഫ കപ്പുകൾ, 2 ഇന്റർകോണ്ടിനന്റൽ കപ്പുകൾ, ഒരു ഫിഫ വേൾഡ് കപ്പ് എന്നിവയും ഇന്റർ നേടിയിട്ടുണ്ട്.

കറുപ്പും നീലയും വരകളുള്ളതാണ് ഇന്ററിന്റെ ജഴ്സി. സാൻ സീറോ സ്റ്റേഡിയം ഹോം ഗ്രൗണ്ടായി എ.സി. മിലാനുമായി പങ്ക്വയ്ക്കുന്നു. 1908-ൽ എ.സി. മിലാനിൽ നിന്ന് പിരിഞ്ഞ് രൂപീകരിക്കപ്പെട്ടതാണ് ഇന്റർ. ഈ രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള വൈരി ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നാണ്.


അവലംബം


"https://ml.wikipedia.org/w/index.php?title=ഇന്റർ_മിലാൻ&oldid=1049907" എന്ന താളിൽനിന്ന് ശേഖരിച്ചത്