"മാഞ്ചസ്റ്റർ സിറ്റി എഫ്.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്
Content deleted Content added
'{{prettyurl|Manchester City F.C.}} {{Infobox football club | clubname = മാഞ്ചസ്റ്റർ സിറ്റി ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

21:29, 5 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഫുട്ബോൾ ക്ലബ്ബാണ് മാഞ്ചസ്റ്റർ സിറ്റി എഫ്.സി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലാണ് ഇവർ കളിക്കുന്നത്. 1880-ൽ സെയ്ന്റ് മാർക്ക്സ് (വെസ്റ്റ് ഗോർട്ടൻ) എന്ന പേരിൽ സ്ഥാപിതമായ ക്ലബ്ബിൽ 1887-ൽ ആർഡ്‌വിക്ക് അസോസിയേഷൻ ഫുട്ബോൾ ക്ലബ്ബ് എന്നും 1894-ൽ മാഞ്ചസ്റ്റർ സിറ്റി എന്നും പുനർനാമകരണം ചെയ്യപ്പെട്ടു. 90-ഓളം വർഷം മെയ്ൻ റോഡ് സ്റ്റേഡിയത്തിൽ കളിച്ച ഇവർ 2003-ൽ സിറ്റി ഓഫ് മാഞ്ചസ്റ്റർ സ്റ്റേഡിയത്തിലേക്ക് മാറി.

മാഞ്ചസ്റ്റർ സിറ്റി എഫ്.സി.
A crest depicting a shield with a eagle behind it. ON the shield is a picture of a ship, the initials M.C.F.C. and three diagonal stripes. Below the shield is a ribbon with the motto "Superbia in Proelia". Above the eagle are three stars.
പൂർണ്ണനാമംമാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്ബ്
വിളിപ്പേരുകൾസിറ്റി, ദ സിറ്റിസൺസ്, ദ ബ്ലൂസ്
സ്ഥാപിതം1880-ൽ സെയ്ന്റ് മാർക്ക്സ് (വെസ്റ്റ് ഗ്രോട്ടൺ) എന്ന പേരിൽ
മൈതാനംഎതിഹാദ് സ്റ്റേഡിയം
സ്പോർട്ട്റ്സിറ്റി, മാഞ്ചസ്റ്റർ
(കാണികൾ: 47,805[1])
ഉടമഷെയ്ക്ക് മൻസൂർ ബിൻ സയദ് അൽ നഹ്യാൻn
ചെയർമാൻഖൽദൂൻ അൽ മുബാറക്ക്
മാനേജർറോബർട്ടൊ മാഞ്ചിനി
ലീഗ്പ്രീമിയർ ലീഗ്
2010–11പ്രീമിയർ ലീഗ്, 3-ആമത്
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
മൂന്നാം കിറ്റ്
Current season

1960-കളും 70-കളുമായിരുന്നു മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിന്റെ ഏറ്റവും മികച്ച കാലം. ഈ കാലയളവിൽ അവർ ലീഗ് ചാമ്പ്യൻഷിപ്പ്, എഫ്.എ. കപ്പ്, ലീഗ് കപ്പ്, യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് എന്നിവ നേടി. ജോ മെഴ്സർ, മാൽകം ആലിസൺ എന്നിവരുടെ മേൽനോട്ടത്തിൽ കോളിൻ ബെൽ, മൈക്ക് സമ്മർബീ, ഫ്രാൻസിസ് ലീ എന്നിവരടങ്ങിയ ടീമുകളാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്.

1981 എഫ്.എ. കപ്പ് സെമി ഫൈനലിലെ തോൽവിക്ക് ശേഷം സിറ്റിക്ക് അധഃപതനത്തിന്റെ കാലമായിരുന്നു. 1997-ൽ ക്ലബ്ബ് ഇംഗ്ലീഷ് ഫുട്ബോളിന്റെ മൂന്നാം നിര ലീഗിലേക്ക് തരംതാഴത്തപ്പെടുക പോലും ചെയ്തു. പിന്നീട് പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തിയ ക്ലബ്ബിന് 2008-ൽ അബുദാബി യുണൈറ്റഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായതോടെ പുത്തനുണർവ്വ് ലഭിച്ചു. വൻ തുകയ്ക്ക് മികച്ച കളിക്കാരെ വാങ്ങുവാൻ തുടങ്ങിയ മാഞ്ചസ്റ്റർ സിറ്റി 2011-ൽ എഫ്.എ. കപ്പ് ജേതാക്കളാവുകയും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുകയും ചെയ്തു.


അവലംബം

  1. Clayton, David (24 June 2011). "Dublin Super Cup: Aviva Stadium v CoMS". Manchester City Football Club. Retrieved 4 July 2011. Note: The capacity of the City of Manchester Stadium has changed frequently since the takeover by in 2008 with the stadium seeing a number of minor renovations. As of July 2011, its correct capacity is 47,805