"യുറേനിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.2) (യന്ത്രം പുതുക്കുന്നു: bs:Uranij
No edit summary
വരി 3:
92 പ്രോട്ടോണുകളും ഇലക്ട്രോണുകളും ഉള്ളതുകൊണ്ട് ഇതിന്റെ അണുസംഖ്യ 92 ആണ്‌. പ്രതീകം U-യും സം‌യോജകത 6-ഉം ആണ്‌. ന്യൂട്രോണുകളുടെ എണ്ണം 141 മുതൽ 146 വരെയാണ്‌. പൊതുവേ കാണപ്പെടുന്ന [[ഐസോട്ടോപ്പ്|ഐസോട്ടോപ്പുകളിൽ]] 143-ഓ 146-ഓ ന്യൂട്രോണുകളാണ്‌ കാണപ്പെടുന്നത്. പ്രകൃതിദത്താലുള്ള മൂലകങ്ങളിൽ ഏറ്റവും [[അണുഭാരം|അണുഭാരമുള്ള]] മൂലകമായ‌ യുറേനിയത്തിന്‌ വളരെ ഉയർന്ന സാന്ദ്രതയാണ്‌. ജലത്തിലും പാറയിലും മണ്ണിലും വളരെ കുറഞ്ഞ അളവിൽ യുറേനിയം കണ്ടുവരുന്നു. യുറാനിനൈറ്റ് പോലെയുള്ള യുറേനിയം അടങ്ങിയ ധാതുക്കളിൽ നിന്നാണ്‌ വ്യാവസായികമായി യുറേനിയം വേർതിരിച്ചെടുക്കുന്നത്. യുറേനിയം-238 (99.284%), യുറേനിയം-235 (0.711%), യുറേനിയം-234 (0.0058%) എന്നീ ഐസോട്ടോപ്പുകളുടെ രൂപത്തിൽ യുറേനിയം പ്രകൃതിയിൽ കണ്ടു വരുന്നു.
 
[[ആൽഫാകണങ്ങൾ]] ഉൽസ്സർജ്ജിച്ച് യുറേനിയം റേഡിയോ ആക്റ്റിവിറ്റി നശീകരണത്തിന്‌ വിധേയമാകുന്നു. U-238-ന്റെ അർദ്ധായുസ്സ് 447 കോടി വർഷവും, U-235 ന്റെ അർദ്ധായുസ്സ് 704070.4 ലക്ഷംകോടി വർഷവുമാണ്‌. ഭൂമിയുടെ പ്രായം കണക്കാക്കുന്നതടക്കമുള്ള ഉപയോഗങ്ങൾക്ക് ഈ ഉയർന്ന അർദ്ധായുസ്സ് പ്രയോജനപ്പെടുന്നു.
 
[[ന്യൂക്ലിയർ ഫിഷൻ|ന്യൂക്ലിയർ ഫിഷന്‌]] വിധേയമാക്കാവുന്ന മൂലകങ്ങളിൽ ഒന്നാണ്‌ യുറേനിയം. [[നെപ്റ്റ്യൂണിയം|നെപ്ട്യൂണിയം]], [[പ്ലൂട്ടോണിയം]], [[അമെരിസിയം|അമരീഷ്യം]], [[ക്യൂറിയം]], [[കാലിഫോർണിയം]] എന്നിവയാണ്‌ മറ്റുള്ള മൂലകങ്ങൾ. യുറേനിയത്തിന്റെ ഐസോട്ടോപ്പുകളിൽ പ്രകൃതിൽ കൂടുതൽ കാണപ്പെടുന്ന U-238-ന്‌ ന്യൂട്രോണുകളെ ആഗിരണം ചെയ്ത് വിഘടിക്കാനുള്ള കഴിവ് കുറവാണ്‌. എന്നാൽ U-235-ഉം, ഒരു പരിധി വരെ U-233-ഉം ന്യൂക്ലിയർ ഫിഷന്‌ അനുയോജ്യമാണ്‌. ന്യൂക്ലിയർ റിയാക്റ്ററുകളിൽ ഈ അണുവിഘടനപ്രവർത്തനത്തിൽ നിന്നുണ്ടാകുന്ന താപം ഊർജ്ജോല്പ്പാദനത്തിനായി ഉപയോഗപ്പെടുത്തുന്നു. അണുബോംബുകളിലും [[ആണവ ചെയിൻ റിയാക്ഷൻ]] ഉപയോഗിച്ചുള്ള ഇതേ പ്രവർത്തനത്തിന്‌ യുറേനിയം ഉപയോഗപ്പെടുത്തുന്നു.
"https://ml.wikipedia.org/wiki/യുറേനിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്