"തൈറോയ്ഡ് ഗ്രന്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

121 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
മനുഷ്യശരീരത്തിലെ ഒരു [[അന്തഃസ്രാവികൾ|അന്തഃസ്രാവി ഗ്രന്ഥിയാണ്]] '''തൈറോയ്ഡ് ഗ്രന്ഥി'''. അന്ത്രഃസ്രാവികളിൽവച്ച് ഏറ്റവും വലുപ്പം കൂടിയ ഗ്രന്ഥിയാണിത്. നാളീരഹിത ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥിയുടെ ധർമം ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുക എന്നതാണ്.
===സ്ഥാനം===
 
മനുഷ്യന്റെ കഴുത്തിനു മുൻഭാഗത്ത് [[ശബ്ദനാളം|ശബ്ദനാളത്തിനു]] (larynx-voice)തൊട്ടുതാഴെയായിട്ടാണ് തൈറോയ്ഡ് ഗ്രന്ഥി സ്ഥിതിചെയ്യുന്നത്. തൈറോയ്ഡ് ഗ്രന്ഥിക്ക് [[ശ്വസനനാളി|ശ്വസനനാളിയുടെ]] (trachea)ഇരുവശത്തുമായി കാണപ്പെടുന്ന രണ്ട് ദലങ്ങളുണ്ട്. ഈ ദലങ്ങൾ തമ്മിൽ ഇസ്ത്മസ് (Isthmus) എന്ന നേരിയ കലകൊണ്ട് ബന്ധിച്ചിരിക്കുന്നു. പ്രായപൂർത്തിയെത്തിയവരിൽ തൈറോയ്ഡ് 20 മുതൽ 40 വരെ ഗ്രാം തൂക്കമുള്ളതായിരിക്കും.
===ഹോർമോൺ ഉല്പാദനം===
 
തൈറോയ്ഡ് ഗ്രന്ഥി പുടകകോശങ്ങൾ (follicular cells), വ്യതിരിക്ത പുടകകോശങ്ങൾ (Prafollicular cells) അഥവാ 'ര' കോശങ്ങൾ എന്നീ രണ്ടുതരത്തിലുള്ള സ്രവകോശങ്ങൾകൊണ്ട് നിർമിച്ചിരിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ ഭൂരിഭാഗവും പൊള്ളയും ഗോളാകാരവുമായ പുടകങ്ങളുടെ രൂപത്തിലുള്ള പുടകകോശങ്ങളാണ്. ഈ കോശങ്ങളിൽനിന്നാണ് അയഡിൻ അടങ്ങിയ [[തൈറോക്സിൻ]] (T<sub>4</sub>), ട്രൈ അയഡോതൈറോനിൻ (T<sub>3</sub>) എന്നീ ഹോർമോണുകൾ സ്രവിക്കുന്നത്. ഈ പുടകങ്ങൾ T<sub>3</sub> , T<sub>4</sub> ഹോർമോണുകളുടെ ഉത്പാദനത്തിനാവശ്യമായ കൊളോയ്ഡിയവും അർധദ്രവവും ആയ മഞ്ഞനിറമുള്ള വസ്തുകൊണ്ട് നിറഞ്ഞിരിക്കുന്നു.<br />
 
വ്യതിരിക്ത [[കോശം|കോശങ്ങൾ]] പുടകകോശങ്ങൾക്കിടയിൽ ഒറ്റയായോ ചെറുകൂട്ടങ്ങളായോ കാണപ്പെടുന്നു. ഈ കോശങ്ങളാണ് തൈറോകാൽസിറ്റോണിൻ (thyrocalcitonine) എന്ന ഹോർമോണിന്റെ പ്രഭവസ്ഥാനം. പുടകകോശങ്ങൾക്കിടയിൽ അസംഖ്യം രക്തസൂക്ഷ്മധമനി(blood capillaries)കളും ചെറിയ മേദോവാഹിനി(lymphatic vessels)കളും സംലഗ്നകല(connective tissue)യും ഉണ്ടായിരിക്കും. പുടകങ്ങളുടെ മധ്യഭാഗത്തായി തൈറോഗ്ളോബുലിൻ (thyroglobulin) എന്ന വസ്തു ശേഖരിക്കപ്പെടുന്നു.
<br>- [[Proteolysis]] by various [[protease]]s liberates [[thyroxine]] and [[triiodothyronine]] molecules, which enters the blood by largely unknown mechanisms.
]]
===-തൈറോക്സിൻ===
 
T<sub>3</sub> , T<sub>4</sub> ഹോർമോണുകൾ മനുഷ്യശരീരത്തിന്റെ ഉപാപചയ പ്രവർത്തന നിരക്ക് നിർണയിക്കുന്നു. ഓക്സിജനെയും പോഷകങ്ങളെയും ശരീരത്തിനാവശ്യമായ ഊർജവും [[താപം|താപവും]] ആക്കി മാറ്റിക്കൊണ്ടാണ് ഉപാപചയ പ്രവർത്തനങ്ങളുടെ നിരക്ക് വർധിപ്പിക്കുന്നത്. ഈ ഹോർമോണുകളാണ് അഞ്ചുവയസ്സുവരെ മനുഷ്യന്റെ മസ്തിഷ്ക വികാസത്തിൽ പ്രധാന പങ്കുവഹിക്കുന്നത്. ശൈശവത്തിലും കൌമാരത്തിലും വളർച്ചയെ ഉത്തേജിപ്പിക്കുന്നതും അസ്ഥികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതും ഈ ഹോർമോണുകളാണ്. ആജീവനാന്തം [[കരൾ]], [[വൃക്ക]], [[ഹൃദയം]], അസ്ഥിപേശികൾ എന്നിവയെ T<sub>3</sub> , T<sub>4</sub> [[ഹോർമോൺ|ഹോർമോണുകൾ]] സ്വാധീനിക്കുന്നു. [[തൈറോകാൽസിറ്റോണിൻ]] ഹോർമോൺ അസ്ഥികളിൽനിന്നുള്ള [[കാത്സ്യം]] രക്തത്തിലേക്കു പ്രവഹിക്കുന്നതിനെ സാവകാശത്തിലാക്കുന്നു.
 
ഹൈപ്പോതലാമസും പിറ്റ്യൂറ്ററി (pituitary) ഗ്രന്ഥിയുടെ മുൻഭാഗവുമാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത്. പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ തൈറോട്രോഫിക് (thyrotrophic) കോശങ്ങൾ തൈറോയ്ഡ് ഉത്തേജക ഹോർമോണായ തൈറോട്രോപിൻ (TSH) ഉത്പാദിപ്പിക്കുന്നു. ഈ ഹോർമോണാണ് തൈറോയ്ഡിന്റെ വികാസവും പ്രവർത്തനവും രക്തത്തിലെ T<sub>3</sub> , T<sub>4</sub> സാന്ദ്രതയും നിർണയിക്കുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1049348" എന്ന താളിൽനിന്ന് ശേഖരിച്ചത്