"തൈറോയ്ഡ് ഗ്രന്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

172 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
തൈറോയ്ഡ് ഗ്രന്ഥിയെ അപൂർവമായി [[അർബുദം|അർബുദരോഗം]] ബാധിക്കാറുണ്ട്. ഇത് ചികിത്സിച്ചു ഭേദമാക്കാനാകുന്നതാണ്.
==പാരാതൈറോയിഡ് ഗ്രന്ഥി==
 
===സ്ഥാനം===
തൈറോയ്ഡ് ഗ്രന്ഥിയുടെ ദലങ്ങൾക്കു പിന്നിലായി കാണപ്പെടുന്ന പയറിനോളം വലുപ്പവും അണ്ഡാകൃതിയുമുള്ള രണ്ടുജോഡി ഗ്രന്ഥികളാണ് പാരാതൈറോയ്ഡ്. ചില മനുഷ്യരിൽ ഒരു പാരാതൈറോയ്ഡ് ഗ്രന്ഥി മാത്രമേ കാണപ്പെടുന്നുള്ളൂ; അപൂർവമായി രണ്ടുജോഡിയിലധികം ഗ്രന്ഥികൾ കഴുത്തിലോ നെഞ്ചിലോ ആയി കാണപ്പെടാറുണ്ട്.
===ധർമ്മം===
 
പാരാതൈറോയ്ഡ് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ [[രക്തം|രക്തത്തിലെ]] [[കാത്സ്യം|കാത്സ്യത്തിന്റെ]] അളവിനെ നിയന്ത്രിക്കാൻ സഹായകമാണ്. പാരാതൈറോയ്ഡ് ഗ്രന്ഥിയുടെ അമിതപ്രവർത്തനം ഹൈപ്പർപാരാതൈറോയ്ഡിസം (hyperparathyroidism) എന്ന രോഗത്തിനു കാരണമാകുന്നു. ഇത് [[അസ്ഥി|അസ്ഥികളുടെ]] തേയ്മാനത്തിനും [[മൂത്രക്കല്ല്|മൂത്രാശയക്കല്ലുകളുണ്ടാകുന്നതിനും]] കാരണമാകാറുണ്ട്. പാരാതൈറോയ്ഡ് പ്രവർത്തനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോപാരാതൈറോയ്ഡിസം (hypoparathyroidism).
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1049340" എന്ന താളിൽനിന്ന് ശേഖരിച്ചത്