"തൈറോയ്ഡ് ഗ്രന്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: af, ar, az, bg, bn, bs, ca, cs, cy, da, de, dv, el, eo, es, et, eu, fa, fi, fr, ga, he, hi, hr, hu, id, io, is, it, ja, jv, kk, ko, la, lt, lv, mk, ms, ne, nl, nn, no, pl, pt, ro, ru,
No edit summary
വരി 18:
മനുഷ്യശരീരത്തിലെ ഒരു [[അന്തഃസ്രാവികൾ|അന്തഃസ്രാവി ഗ്രന്ഥിയാണ്]] '''തൈറോയ്ഡ് ഗ്രന്ഥി'''. അന്ത്രഃസ്രാവികളിൽവച്ച് ഏറ്റവും വലുപ്പം കൂടിയ ഗ്രന്ഥിയാണിത്. നാളീരഹിത ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥിയുടെ ധർമം ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുക എന്നതാണ്.
 
മനുഷ്യന്റെ കഴുത്തിനു മുൻഭാഗത്ത് [[ശബ്ദനാളം|ശബ്ദനാളത്തിനു]] (larynx-voice)തൊട്ടുതാഴെയായിട്ടാണ് തൈറോയ്ഡ് ഗ്രന്ഥി സ്ഥിതിചെയ്യുന്നത്. തൈറോയ്ഡ് ഗ്രന്ഥിക്ക് [[ശ്വസനനാളി|ശ്വസനനാളിയുടെ]] (trachea)ഇരുവശത്തുമായി കാണപ്പെടുന്ന രണ്ട് ദലങ്ങളുണ്ട്. ഈ ദലങ്ങൾ തമ്മിൽ ഇസ്ത്മസ് (Isthmus) എന്ന നേരിയ കലകൊണ്ട് ബന്ധിച്ചിരിക്കുന്നു. പ്രായപൂർത്തിയെത്തിയവരിൽ തൈറോയ്ഡ് 20 മുതൽ 40 വരെ ഗ്രാം തൂക്കമുള്ളതായിരിക്കും.
 
തൈറോയ്ഡ് ഗ്രന്ഥി പുടകകോശങ്ങൾ (follicular cells), വ്യതിരിക്ത പുടകകോശങ്ങൾ (Prafollicular cells) അഥവാ 'ര' കോശങ്ങൾ എന്നീ രണ്ടുതരത്തിലുള്ള സ്രവകോശങ്ങൾകൊണ്ട് നിർമിച്ചിരിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ ഭൂരിഭാഗവും പൊള്ളയും ഗോളാകാരവുമായ പുടകങ്ങളുടെ രൂപത്തിലുള്ള പുടകകോശങ്ങളാണ്. ഈ കോശങ്ങളിൽനിന്നാണ് അയഡിൻ അടങ്ങിയ [[തൈറോക്സിൻ]] (T<sub>4</sub>), ട്രൈ അയഡോതൈറോനിൻ (T<sub>3</sub>) എന്നീ ഹോർമോണുകൾ സ്രവിക്കുന്നത്. ഈ പുടകങ്ങൾ T<sub>3</sub> , T<sub>4</sub> ഹോർമോണുകളുടെ ഉത്പാദനത്തിനാവശ്യമായ കൊളോയ്ഡിയവും അർധദ്രവവും ആയ മഞ്ഞനിറമുള്ള വസ്തുകൊണ്ട് നിറഞ്ഞിരിക്കുന്നു.
 
വ്യതിരിക്ത [[കോശം|കോശങ്ങൾ]] പുടകകോശങ്ങൾക്കിടയിൽ ഒറ്റയായോ ചെറുകൂട്ടങ്ങളായോ കാണപ്പെടുന്നു. ഈ കോശങ്ങളാണ് തൈറോകാൽസിറ്റോണിൻ (thyrocalcitonine) എന്ന ഹോർമോണിന്റെ പ്രഭവസ്ഥാനം. പുടകകോശങ്ങൾക്കിടയിൽ അസംഖ്യം രക്തസൂക്ഷ്മധമനി(blood capillaries)കളും ചെറിയ മേദോവാഹിനി(lymphatic vessels)കളും സംലഗ്നകല(connective tissue)യും ഉണ്ടായിരിക്കും. പുടകങ്ങളുടെ മധ്യഭാഗത്തായി തൈറോഗ്ളോബുലിൻ (thyroglobulin) എന്ന വസ്തു ശേഖരിക്കപ്പെടുന്നു.
[[File:Thyroid system.png|thumb|300px|The system of the [[thyroid hormone]]s [[triiodothyronine|T<sub>3</sub>]] and [[thyroxine|T<sub>4</sub>]].<ref>References used in image are found in image article in Commons:[[Commons:File:Thyroid_system.png#References]].</ref>]]
[[File:Thyroid hormone synthesis.png|thumb|400px|Synthesis of the [[thyroid hormone]]s, as seen on an individual [[thyroid follicular cell]]:<ref>{{cite book |author=Boron WF, Boulpaep E|title=Medical Physiology: A Cellular And Molecular Approaoch |chapter=Chapter 48: "synthesis of thyroid hormones"| publisher=Elsevier/Saunders |location= |year=2003 |pages=1300 |isbn=1-4160-2328-3 |oclc= |doi=}} </ref>
വരി 35:
]]
 
T<sub>3</sub> , T<sub>4</sub> ഹോർമോണുകൾ മനുഷ്യശരീരത്തിന്റെ ഉപാപചയ പ്രവർത്തന നിരക്ക് നിർണയിക്കുന്നു. ഓക്സിജനെയും പോഷകങ്ങളെയും ശരീരത്തിനാവശ്യമായ ഊർജവും [[താപം|താപവും]] ആക്കി മാറ്റിക്കൊണ്ടാണ് ഉപാപചയ പ്രവർത്തനങ്ങളുടെ നിരക്ക് വർധിപ്പിക്കുന്നത്. ഈ ഹോർമോണുകളാണ് അഞ്ചുവയസ്സുവരെ മനുഷ്യന്റെ മസ്തിഷ്ക വികാസത്തിൽ പ്രധാന പങ്കുവഹിക്കുന്നത്. ശൈശവത്തിലും കൌമാരത്തിലും വളർച്ചയെ ഉത്തേജിപ്പിക്കുന്നതും അസ്ഥികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതും ഈ ഹോർമോണുകളാണ്. ആജീവനാന്തം [[കരൾ]], [[വൃക്ക]], [[ഹൃദയം]], അസ്ഥിപേശികൾ എന്നിവയെ T<sub>3</sub> , T<sub>4</sub> [[ഹോർമോൺ|ഹോർമോണുകൾ]] സ്വാധീനിക്കുന്നു. തൈറോകാൽസിറ്റോണിൻ ഹോർമോൺ അസ്ഥികളിൽനിന്നുള്ള കാത്സ്യം രക്തത്തിലേക്കു പ്രവഹിക്കുന്നതിനെ സാവകാശത്തിലാക്കുന്നു.
 
ഹൈപ്പോതലാമസും പിറ്റ്യൂറ്ററി (pituitary) ഗ്രന്ഥിയുടെ മുൻഭാഗവുമാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത്. പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ തൈറോട്രോഫിക് (thyrotrophic) കോശങ്ങൾ തൈറോയ്ഡ് ഉത്തേജക ഹോർമോണായ തൈറോട്രോപിൻ (TSH) ഉത്പാദിപ്പിക്കുന്നു. ഈ ഹോർമോണാണ് തൈറോയ്ഡിന്റെ വികാസവും പ്രവർത്തനവും രക്തത്തിലെ T<sub>3</sub> , T<sub>4</sub> സാന്ദ്രതയും നിർണയിക്കുന്നത്.
"https://ml.wikipedia.org/wiki/തൈറോയ്ഡ്_ഗ്രന്ഥി" എന്ന താളിൽനിന്ന് ശേഖരിച്ചത്