"തൈറോയ്ഡ് ഗ്രന്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(വർഗ്ഗം:ശരീരശാസ്ത്രം)
{{prettyurl|Thyroid gland}}
{{Infobox Anatomy
| Name = thyroidതൈറോയ്ഡ്
| Latin = glandula thyroidea
| GraySubject = 272
| GrayPage = 1269
| System = [[Endocrine systemഅന്തഃസ്രാവികൾ]]
| Caption =
| Image2 = Illu thyroid parathyroid.jpg
T<sub>3</sub> , T<sub>4</sub> ഹോർമോണുകൾ മനുഷ്യശരീരത്തിന്റെ ഉപാപചയ പ്രവർത്തന നിരക്ക് നിർണയിക്കുന്നു. ഓക്സിജനെയും പോഷകങ്ങളെയും ശരീരത്തിനാവശ്യമായ ഊർജവും താപവും ആക്കി മാറ്റിക്കൊണ്ടാണ് ഉപാപചയ പ്രവർത്തനങ്ങളുടെ നിരക്ക് വർധിപ്പിക്കുന്നത്. ഈ ഹോർമോണുകളാണ് അഞ്ചുവയസ്സുവരെ മനുഷ്യന്റെ മസ്തിഷ്ക വികാസത്തിൽ പ്രധാന പങ്കുവഹിക്കുന്നത്. ശൈശവത്തിലും കൌമാരത്തിലും വളർച്ചയെ ഉത്തേജിപ്പിക്കുന്നതും അസ്ഥികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതും ഈ ഹോർമോണുകളാണ്. ആജീവനാന്തം കരൾ, വൃക്ക, ഹൃദയം, അസ്ഥിപേശികൾ എന്നിവയെ T<sub>3</sub> , T<sub>4</sub> ഹോർമോണുകൾ സ്വാധീനിക്കുന്നു. തൈറോകാൽസിറ്റോണിൻ ഹോർമോൺ അസ്ഥികളിൽനിന്നുള്ള കാത്സ്യം രക്തത്തിലേക്കു പ്രവഹിക്കുന്നതിനെ സാവകാശത്തിലാക്കുന്നു.
 
ഹൈപ്പോതലാമസും പിറ്റ്യൂറ്ററി (pituitary) ഗ്രന്ഥിയുടെ മുൻഭാഗവുമാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത്. പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ തൈറോട്രോഫിക് (thyrotrophic) കോശങ്ങൾ തൈറോയ്ഡ് ഉത്തേജക ഹോർമോണായ തൈറോട്രോപിൻ (TSH) ഉത്പാദിപ്പിക്കുന്നു. ഈ ഹോർമോണാണ് തൈറോയ്ഡിന്റെ വികാസവും പ്രവർത്തനവും രക്തത്തിലെ T<sub>3</sub> , T<sub>4</sub> സാന്ദ്രതയും നിർണയിക്കുന്നത്.
 
സാധാരണ രീതിയിലുള്ള തൈറോയ്ഡ് അവസ്ഥ യൂതൈറോയ്ഡ് (euthyroid) എന്നും പ്രവർത്തനക്ഷമത കുറഞ്ഞ അവസ്ഥ ഹൈപ്പോതൈറോയ്ഡ് (hyperthyroid) എന്നും അതിസജീവമായ അവസ്ഥ ഹൈപ്പർതൈറോയ്ഡ് (hyperthyroid) എന്നും അറിയപ്പെടുന്നു.
449

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1047082" എന്ന താളിൽനിന്ന് ശേഖരിച്ചത്