"എ.സി. റോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
== നിർമ്മാണം ==
1955-ൽ [[തിരു-കൊച്ചി]] രാജപ്രമുഖൻ [[ചിത്തിര തിരുനാൾ ബാലരാമവർമ്മ|ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ]] കാലത്താണ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നിർമ്മിക്കുന്നത്. [[പട്ടം താണുപിള്ള|പട്ടം താണുപിള്ളയായിരുന്നു]] തിരു-കൊച്ചി മുഖ്യമന്ത്രി. അന്നത്തെ പ്രധാന തുറമുഖപട്ടണമായ [[ആലപ്പുഴ നഗരസഭ|ആലപ്പുഴയെയും]] മധ്യകേരളത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ [[ചങ്ങനാശ്ശേരി പണ്ടകശ്ശാല|ചങ്ങനാശ്ശേരിയേയും]] കരമാർഗ്ഗം [[കുട്ടനാട്|കുട്ടനാട്ടിലൂടെ]] ബന്ധിപ്പിക്കുന്നതുമൂലം ഉണ്ടാവുന്ന പുരോഗതികൾ പഠന വിധേയമാക്കുകയുണ്ടായി (1954-ലെ കുട്ടനാട്‌ വികസന സമിതി (കുട്ടനാട്‌ ഡവലപ്പ്‌മെന്റ്‌ സ്‌കീം) പഠന റിപ്പോർട്ട്). പുതിയ റോഡു സംരംഭത്തെ അന്ന് കുട്ടനാട്ടിലെ സർവ്വജനങ്ങളും പിന്തുണച്ചു. പലരുടെ സ്ഥലങ്ങളും ഇതുമൂലം നഷ്ടപ്പെട്ടങ്കിലും പൊതുവായി ആരും തന്നെ ഇതിനെ എതിർത്തില്ല. കുട്ടനാട്ടിലെ ആദ്യ റോഡായ എ.സി. റോഡിന്റെ പ്രാരംഭ ജോലികൾ ആരംഭിച്ചത് ആലപ്പുഴയിലെ കൈതവനയിൽ നിന്നുമായിരുന്നു. ഇന്ന് ഈ പ്രദേശം [[കളർകോട്]] എന്നാണ് പൊതുവെ അറിയപ്പെടുന്നത്.
 
[[സമുദ്രനിരപ്പ്|സമുദ്രനിരപ്പിൽ]] നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് കുട്ടനാടിന്റെ ഉയരം. സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാട്ടിൽ റോഡ് നിർമ്മാണം ദുഷ്കരമായിരുന്നു. കുട്ടനാട്ടിലെ ചതുപ്പു നിറഞ്ഞ മണ്ണ് (ചെളി) ഒരു വശത്തു നിന്നും എടുത്ത് മറുവശത്തിട്ട് സമാന്തരമായി റോഡ് വെട്ടി തുടങ്ങി. ആലപ്പുഴയിലെ കൈതവനയിൽ നിന്നും തുടങ്ങിയ റോഡുപണി മാമ്പുഴക്കരിക്ക് കിഴക്കുവശംവരെ എത്തി. ഈ ദിശയിൽ മുൻപോട്ട് റോഡുവെട്ടിയാൽ ചങ്ങനാശ്ശേരിക്കു പകരം തിരുവല്ലയ്ക്കടുത്തുള്ള മുത്തൂറ്റ് എം.സി. റോഡിലായിരിക്കും എത്തിചേരുകയെന്ന് അപ്പോഴാണ് മനസ്സിലാക്കുന്നത്. തന്മൂലം മാമ്പുഴക്കരിയിൽനിന്നും റോഡിന്റെ ദിശ അല്പം വടക്കോട്ട് മാറ്റുകയും എ.സി റോഡ് [[പെരുന്ന|പെരുന്നയിൽ]] [[എം.സി. റോഡ്|എം.സി. റോഡിൽ]] എത്തിചേർക്കുകയും ചെയ്തു. ഒരു വശത്തു നിന്നും ചെളിയെടുത്ത് മറുവശത്ത് ഇട്ട് ഉണ്ടാക്കിയ റോഡിനു സമാന്തരമായി തെക്കുവശത്ത് ഒരു പുതിയ നദി രൂപാന്തരം കൊണ്ടു. ഇതിനു പുതിയ ആർ എന്നർത്ഥം വരുന്ന [[പുത്തനാർ]] എന്നു പേരിട്ടു. എ.സി. റോഡിൽ ചങ്ങനാശ്ശേരിയിലെ മനയ്ക്കച്ചിറ മുതൽ ആലപ്പുഴയിലെ കൈതവന വരെ പുത്തനാർ റോഡിനു സമാന്തരമായിട്ടുണ്ട്.
"https://ml.wikipedia.org/wiki/എ.സി._റോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്