"മേഘദൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: sa:मेघदूतम्
(ചെ.)No edit summary
വരി 3:
 
== കഥ ==
കൃത്യവിലോപത്തിന് ശിക്ഷിക്കപ്പെട്ട് [[അളകാപുരി|അളകാപുരിയിൽ]] നിന്ന് വിന്ധ്യാ പർവത പ്രദേശത്തെ രാമഗിരിയിലേയ്ക്ക് നാടുകടത്തപ്പെട്ട പുതുമണവാളനായ ഒരു യക്ഷനാണ് ഈ കാവ്യത്തിലെ നായകൻ.<ref name = "cj">കാളിദാസകൃതികൾ, ഗദ്യശില്പം, സി.ജെ. മണ്ണുമ്മൂട് - പ്രസാധനം: സി.ജെ.എം. പബ്ലിക്കേഷൻസ്, മണർകാട്, കോട്ടയം</ref> ആഷാഢമാസത്തിലെ ആദ്യദിവസം അയാൾ താഴ്വരയിൽ കൊമ്പുകുത്തിക്കളിക്കുന്ന ഗജത്തെപ്പോലെ ഒരു വർഷമേഘത്തെ കണ്ടെത്തി.("കൊമ്പു കുത്തിക്കളിക്കാനൊരുമ്പെടും,കൊമ്പനാനപോൽ കാണാനഴകുമായ് താഴ്വരയെ തഴുകിവന്നെത്തിടും കാർമുകിലിനെ കണ്ടിതക്കാമുകൻ) വിരഹദുഃഖത്താൽ സുബോധം തന്നെ നഷ്ടപ്പെട്ടിരുന്ന യക്ഷൻ ആ മേഘം വഴി തന്റെ പത്നിക്ക് ഒരു സന്ദേശം അയയ്ക്കുന്നു. വിന്ധ്യാപർവതത്തിൽ നിന്ന് അളകാപുരി വരെ പോകാനുള്ള വഴിയും അയാൾ മേഘത്തിന് നിർദ്ദേശിച്ചുകൊടുക്കുന്നു. മാർഗ്ഗവർണ്ണനയിലെ പ്രകൃതിചിത്രങ്ങളിൽ വിരഹിതനായ കാമുകന്റെ മാറിമാറിവരുന്ന മനോഭാവങ്ങൾ തെളിയുയുന്നു. മലകൾ അയാൾക്ക് ഭൂമിയുടെ സ്തനങ്ങളും, ജലസമൃദ്ധമായ നദികൾ വിലാസവതികളായ യുവകാമിനികളും, വേനലിൽ വരണ്ട നദികൾ വിരഹികളായ നായികമാരുമായി തോന്നിച്ചു.
 
ഈ പ്രപഞ്ചത്തിൽ വിരഹദുഃഖം അനുഭവിക്കുന്ന സകലരുടേയും സന്ദേശമാണ് ഈ കാവ്യമെന്ന് രബീന്ദ്രനാഥ ടാഗോർ അഭിപ്രായപ്പെട്ടിട്ടുണ്ട്.<ref name = "cj"/>
"https://ml.wikipedia.org/wiki/മേഘദൂതം" എന്ന താളിൽനിന്ന് ശേഖരിച്ചത്