"ചെന്നൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
== ചരിത്രം ==
[[പ്രമാണം:ChennaiCentral2.JPG‎|thumb|left|ചെന്നൈ സെണ്ട്രൽ റെയിൽ‌വേ സ്റ്റേഷൻ]]
 
കി.മു. ഒന്നാം നൂറ്റാണ്ടുമുതൽ തന്നെ പല്ലവ, ചോഴ, [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യങ്ങളിൽ]] ചെന്നൈ പ്രധാന നഗരമായിരുന്നു. ചെന്നൈയിലെ മൈലാപ്പൂർ [[പല്ലവസാമ്രാജ്യം|പല്ലവസാമ്രാജ്യത്തിലെ]] പ്രധാന തുറമുഖം ആയിരുന്നു. വി.തോമസ് കി.വ. 52 മുതൽ കി.വ 70 വരെ മൈലാപ്പൂരിൽ ക്രിസ്തീയവിശ്വാസം പ്രബോധിപ്പിച്ചു. 15-ആം നൂറ്റാണ്ടിൽ ഇവിടെ വന്ന പോർച്ചുഗീസുകാർ സാന്തോം എന്ന സ്ഥലത്ത് ഒരു തുറമുഖം നിർമ്മിച്ചു. 1612-ഇൽ ഡച്ചുകാർ ചെന്നൈ കൈപ്പറ്റി.
ചെന്നൈയും ചുറ്റുമുള്ള സ്ഥലങ്ങളും ഭരണപരമായും, സാമ്പത്തികമായും, സൈനികമായും പ്രാധാന്യമുള്ളതായി ഒന്നാം നൂറ്റാണ്ടു മുതലേ നിലനിന്നിരുന്നു. ചെന്നൈയിൽ, പല്ലാവരം എന്നയിടത്ത് നിന്നും ശിലായുഗത്തിലെ പല വസ്തുക്കളും കണ്ടുകിട്ടിയിട്ടുണ്ട്. ഭാരതീയ പുരാവസ്തു വകുപ്പിന്റെ പട്ടികയിൽ, പല്ലാവരം ഒരു നവീന ശിലായുഗ ജനവാസ കേന്ദ്രമായിരുന്നു.
പിൽക്കാലത്ത് മദ്രാസ് എന്നു വിളിക്കപ്പെട്ട ഈ നഗരം നൂറ്റാണ്ടുകളോളം ബ്രിട്ടീഷുകാരുടെയും, ഈസ്റ്റ് ഇന്ത്യാകമ്പനിയുടെയും കീഴിലായിരുന്നു. ഈ കാലഘട്ടത്തിലാണ് ചെന്നൈ ഒരു മഹാനഗരമായി വളർന്നത്. ബ്രിട്ടീഷ് ഭരണം തെക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ വ്യാപിച്ചപ്പോൾ അവർ [[മദ്രാസ് സംസ്ഥാനം]] രൂപികരിക്കുകയും ചെന്നൈയെ മദ്രാസ് സംസ്ഥാനത്തിന്റെ തലസ്ഥാനം ആക്കുകയും ചെയ്തു.
 
1956-ഇൽ ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനാതിർത്തികള് പുനർനിർണ്ണയിച്ച് [[തമിഴ്‌നാട്]] സംസ്ഥാനം രൂപികരിച്ചപ്പോൾ ചെന്നൈ തന്നെ തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു.
കി.മു. ഒന്നാം നൂറ്റാണ്ടുമുതൽ തന്നെ പല്ലവ, ചോഴ, [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യങ്ങളിൽ]] ചെന്നൈ പ്രധാന നഗരമായിരുന്നു. ചെന്നൈയിലെ മൈലാപ്പൂർ [[പല്ലവസാമ്രാജ്യം|പല്ലവസാമ്രാജ്യത്തിലെ]] പ്രധാന തുറമുഖം ആയിരുന്നു. വി.തോമസ് കി.വ. 52 മുതൽ കി.വ 70 വരെ മൈലാപ്പൂരിൽ ക്രിസ്തീയവിശ്വാസം പ്രബോധിപ്പിച്ചു. 15-ആം നൂറ്റാണ്ടിൽ ഇവിടെ വന്ന പോർച്ചുഗീസുകാർ സാന്തോം എന്ന സ്ഥലത്ത് ഒരു തുറമുഖം നിർമ്മിച്ചു. 1612-ഇൽ ഡച്ചുകാർ ചെന്നൈ കൈപ്പറ്റി. 1612ൽ ഡച്ചുകാർ ചെന്നൈക്ക്‌ വടക്ക്‌, പുലിക്കാട്ട് എന്ന സ്ഥലത്ത് ഒരു പട്ടണം സ്ഥാപിക്കുകയും ചെയ്തു.
2004 ഡിസംബർ 26-ന് സുനാമി ദുരന്തം ബാധിച്ച പ്രദേശങ്ങളിൽ ഒന്നാണ് ചെന്നൈ.
 
1639 ആഗസ്റ്റ്‌ 22ആം തിയ്യതി ബ്രിട്ടിഷ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ഫ്രാൻസിസ്‌ ഡേ എന്നാ നാവികൻ കടൽ തീരത്ത് ഭൂമി വാങ്ങിയിരുന്നു. ആ സമയം, വന്ദവാസിയിലെ നായകനായ [[ദാമർല വേങ്കടാദ്രി നായകുടു]] ആയിരിന്നു ചെന്നൈ ഭരിച്ചിരുന്നത്. ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്ക്‌ വ്യവസായ ശാലകളും ശേഖരണ നിലവറകളും നിർമ്മിക്കാനുള്ള അനുമതിയും നൽകി. ഒരു വർഷത്തിനു ശേഷം ബ്രിട്ടിഷുകാർ [[സെന്റ്‌ ജോർജ്ജ് കോട്ട]] നിർമ്മിക്കുകയും, പിൽകാലത്ത്‌ തെക്കൻ ഭാരതത്തിന്റെ തന്നെ ഭരണ സിരാകേന്ദ്രം ആയിത്തീരുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം, ഇതേ കോട്ട തന്നെ തമിഴ്നാടിന്റെ നിയമസഭാ മന്ദിരമായും ഉപയോഗിച്ച് വന്നു. 1746ൽ അന്ന് മൌറിഷ്യസിന്റെ ഗവർണറായിരുന്ന ജനറൽ ലാ ബോർഡോനൈസിന്റെ നേതൃത്വത്തിലുള്ള സേന, ഈ കോട്ട പിടിച്ചടക്കുകയും, പട്ടണവും, സമീപ ഗ്രാമങ്ങളും മുഴുവൻ കൊള്ളയടിക്കുകയും ചെയ്തു. മൂന്ൻ വർഷത്തിനു ശേഷം എയ്ക്സ്‌-ലാ-ചാപെല്ലെ കരാറിൻപടി ബ്രിട്ടിഷുകാർ കോട്ട തിരിച്ചു പിടിക്കുകയായിരുന്നു. അതിനു ശേഷം കോട്ടയും ചുറ്റുമുള്ള പ്രദേശങ്ങളും നവീകരിച്ച്, ഇനിയൊരു യുദ്ധത്തെ നേരിടാൻ തക്ക പ്രാപ്തമാക്കി. മൈസൂരിലെ ഹൈദരലിയുടെ പടയോട്ടത്തെ ലക്ഷ്യമിട്ടായിരുന്നു നവീകരണം. 1759ൽ വീണ്ടും ഒരു ഫ്രഞ്ച് യുദ്ധത്തെ ചെന്നൈ അതിജീവിച്ചു. 1769ൽ മൈസൂർ രാജ്യത്ത്‌ നിന്നും പട്ടണം യുദ്ധ ഭീഷണി നേരിട്ട്. പിന്നീട് മദ്രാസ്‌ ഉടമ്പടിയിൽ യുദ്ധമില്ലാതെ ധാരണയിൽ എത്തി. പതിനെട്ടാം നൂറ്റാണ്ടിൽ തമിഴ്നാടിന്റെ ഏതാണ്ട് മുഴുവനും ആന്ധ്രാപ്രദേശിന്റെ വലിയ ഒരു ഭാഗവും കർണാടകവും മദ്രാസ്‌ പ്രസിഡൻസിക്ക് കീഴിൽ വന്നു. അതിനു ശേഷമാണ് നഗരത്തിനെ നവീകരിച്ചതും നാവിക സേനയും മറ്റ് ആധുനിക സംവിധാനങ്ങളും കൊണ്ട് വന്നതും.
 
പത്തൊൻപതാം നൂറ്റാണ്ടോടു കൂടി വികസിതമായ ഒരു നഗരമാവുകയും, ബോംബെ, കൽക്കട്ട തുടങ്ങി വലിയ നഗരങ്ങളിലേക്ക് റെയിൽ ഗതാഗതം തുടങ്ങുകയും, വാർത്താ വിനിമയ ശൃംഖല സ്ഥാപിക്കുകയും ചെയ്തതോടെ, ചെന്നൈ തെക്കൻ ഭാരതത്തിന്റെ തലസ്ഥാനതുല്യമായി മാറി.
 
ഒന്നാം ലോകയുദ്ധ കാലത്ത്‌ ഇന്ത്യയിൽ ആക്രമിക്കപ്പെട്ട ഒരേഒരു നഗരമാണ് മദ്രാസ്‌. ജർമൻ ലഘു ക്രൂസർ ആയ എസ്.എം.എസ്. എംഡൻ ആണ് 1914 സെപ്തംബർ 22നു ചെന്നൈ തീരത്തെ ആക്രമിച്ചത്. ആ സംഭവത്തിന്റെ ഓർമക്കായി സെന്റ്‌ ജോർജ്ജ് കോട്ടയിൽ ഒരു ശിലയും ഉണ്ട്.
 
സ്വാതന്ത്ര്യാനന്തരം, മദ്രാസ്‌ സംസ്ഥാനത്തിന്റെ തലസ്ഥാനമാവുകയും, പിന്നീട് സംസ്ഥാനത്തെ തമിഴ്നാട് എന്ന പുനർനാമകരണം ചെയ്യുകയും ഉണ്ടായി.
 
2004 ഡിസമ്പർ 26നുണ്ടായ സുനാമിയിൽ ഭീമൻ തിരമാലകൾ ചെന്നൈ തീരത്തെ താറുമാറാക്കുകയും അനേകം ആളുകൾ മരിക്കുകയും ഉണ്ടായി.
 
ചെന്നൈയിൽ സാൻതോം എന്ന സ്ഥലത്തുള്ള 'മാദ്രെ ദേ ദേവൂസ്" ദേവാലയം പണ്ട് മുതലേ പ്രസിദ്ധമായിരുന്നു. മദ്രാസ്‌ എന്ന പേര് ഈ ദേവാലയത്തിന്റെ പേരിൽ നിന്നും ഉരുത്തിരിഞ്ഞതാണ്.
"https://ml.wikipedia.org/wiki/ചെന്നൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്