"ക്രിസ്തുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,329 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
കേരളത്തിലെ നവീകരണ വിഭാഗമായ മാർത്തോമാ സുറിയാനി സഭയുടെ ആരാധനാക്രമ പശ്ചാത്തലം പൗരസ്ത്യമാണെങ്കിലും പാശ്ചാത്യ ദൈവ ശാസ്ത്രമാണത് പിന്തുടരുന്നത്.
=== പൗരസ്ത്യ സഭകൾ ===
പൗരസ്ത്യ റോമാ സാമ്രാജ്യത്തിലും റോമാ സാമ്രാജ്യത്തിന് പുറത്തു് കിഴക്കും വളർന്ന സഭകളെയും അവയിൽ നിന്നു് പിരിഞ്ഞുണ്ടായതുമായ സഭകളെയും അവയുടെ ദൈവ ശാസ്ത്രവും പൈതൃകവും സ്വീകരിയ്ക്കുന്ന പുത്രീസഭകളെയുമാണ് പൗരസ്ത്യസഭകൾ എന്ന് വിവക്ഷിക്കുന്നത്. പൗരസ്ത്യ സഭകൾ എന്ന് പറയുമ്പോൾ താഴെപ്പറയുന്ന സഭാകുടുംബങ്ങളിലെ സഭകളെയെല്ലാം ഉൾപ്പെടുത്തുന്നുവെങ്കിലും അവ തമ്മിൽ പരസ്പരം കൂട്ടായ്മയില്ലെന്നും ഓർ‍ക്കണം.
 
# [[ഓറിയന്റൽ ഓർത്തഡോക്സ് സഭ]]
# [[ബൈസാന്ത്യ ഓർത്തഡോക്സ്‌ സഭ]]
# [[ഓറിയന്റൽ ഓർത്തഡോക്സ് സഭ]]
# [[നെസ്തോറിയൻ സഭ]]
 
മേല്പറഞ്ഞ പൗരസ്ത്യ സഭകളിൽനിന്നു് പലപ്പോഴായി പിരിഞ്ഞ് [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയുടെ]] ഭാഗമായി [[റോമാ മാർ‍പാപ്പ|റോമാ മാർ‍പാപ്പയുടെ]] കീഴിൽ നില്ക്കുന്ന വിഭാഗങ്ങളും പൗരസ്ത്യ സഭകളുടെ ഭാഗമാണെന്നു് അവകാശപ്പെടുന്നു. കുറച്ചുമാത്രം ഭേദഗതിവരുത്തിയ പൗരസ്ത്യ ആരാധനാക്രമങ്ങളാണവർ പിന്തുടരുന്നതെങ്കിലും അവ സ്വതന്ത്ര പൗരസ്ത്യ വിഭാഗങ്ങളല്ലെന്നും പാശ്ചാത്യ സഭയുടെ കീഴിലുള്ളഘടകങ്ങളാണെന്നും പാശ്ചാത്യ ദൈവ ശാസ്ത്രത്തിന്റെയും പാശ്ചാത്യ സഭാ ശാസ്ത്രത്തിന്റെയും കീഴിലാണവയെന്നും എന്നതിനാൽ റോമൻ കത്തോലിക്കാ സഭയിലെ പൗരസ്ത്യ റീത്ത് സ്വയം ഭരണ സഭകളെ പൗരസ്ത്യ സഭകളെന്നു പരിഗണിയ്ക്കാൻ പൗരസ്ത്യ സഭകൾ പൊതുവെ തയ്യാറാകുന്നില്ല.
 
== ചരിത്രം ==
47

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1042267" എന്ന താളിൽനിന്ന് ശേഖരിച്ചത്