"ഐസ്‌ക്രീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65:
 
1997ൽ മൈക്രൊബാച്ച് ഐസ്ക്രീം ഉത്പാദനം തുടങ്ങി. <ref> http://www.lofti.dsu.edu/Ice%20Cream/Pages/ice_cream_history.htm</ref>
 
==വിതരണം==
 
ഫാക്ടരികളിൽ നിന്നും ഫ്രീസർ ഘടിപ്പിച്ച വാഹങ്ങളിലോ ഇൻസുലേറ്റ് ചെയ്ത പെട്ടികളുപയോഗിച്ചോ കച്ചവടസ്ഥാപങ്ങളിൽ എത്തിക്കും.
 
==ചേരുവകൾ==
 
ഐസ്ക്രീമിൽ താഴെ പറയുന്ന ഘടകങ്ങൾ കണ്ടുവരുന്നു.
താഴെ പറയുന്നവ തൂക്കത്തിന്റെ ശതമാനത്തിലാണ്.
 
10% ൽ കൂടുതൽ പാൽകൊഴുപ്പ് (16% വരെ കാണാറുണ്ട്.)
9 മുതൽ 12% വരെ പാലിലെ ഖരവസ്തുക്കൾ (serum solids-SNF)
12% മുതൽ 16% വരെ മധുരം കൊടുക്കുന്ന വസ്തുക്കൾ
0.2% മുതൽ 0.5% വരെ സ്റ്റബിലൈസേഴ്സും എമത്സിഫയേഴ്സും
55% മുതൽ 64% വരെ പാലിൽ നിന്നോ മറ്റു ചേരുവകളിൽ നിന്നോ ഉള്ള വെള്ളം.
 
വായു ചേർത്താൽ വ്യാപ്തം ഇരട്ടിയാവുന്നതുകൊണ്ടാണ് കണക്കുകൾ തൂക്കത്തിൽ കൊടുത്തിരിക്കുന്നത്..
 
 
===മിൽക്ക് സോളിഡ്സ്-നോട്ട്-ഫാറ്റ് (MSNF) ===
ഇതിൽ ലാക്ടോസ്, കെസീൻസ്, വേ പ്രോട്ടീൻ , ധാതുക്കൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇത് ഐസ്ക്രീമിന്റെ പ്രധാന ഘടകമാണ്. സാന്ദ്രത കൂടിയ സ്കിംഡ് പാലാണ് സാധാരണ ഉപയോഗിക്കുന്നത്.. എന്നാൽ പാൽപ്പൊടികളും ഉപയോഗിച്ചു കാണുന്നുണ്ട്.
 
ഇതിലടങ്ങിയിട്ടുള്ള പ്രോട്ടീനുകൾ ഐസ്ക്രീമിന്റെ മ്ര്ദുത്വത്തെ(texture) സ്വാധീനിക്കുന്നു.
 
കൂടുതൽ വാതകം ചേർക്കുന്നതിന് (over run) സഹായിക്കുന്നു.
 
വില കുറവാണ്.
 
===പ്രോട്ടീനുകൾ===
ഇവ മിശ്രിതത്തിന്റെ 4% വരും. ഐസ്ക്രീമിന്റെ ഘടനയെ വളരെ സഹായിക്കുന്നു, അതായത് എമൽ‌സിഫിക്കേഷനെ, അടിക്കുന്നതിനെ (whipping properties), ജലാംശം പിടിച്ചുനിർത്താനുള്ള കഴിവിനെ എല്ലാം സഹായിക്കുന്നു.
 
 
===സിട്രേറ്റും ഫോസ്ഫേറ്റും===
ഇവ കൊഴുപ്പുകളുടെ വിശ്ലേഷണത്തെ തടയുന്നു. കൂടുതൽ ഈർപ്പമുള്ള ഐസ്ക്രീമുണ്ടാകുന്നതിന് സഹായിക്കുന്നു.
 
===മധുരം വസ്തുക്കൾ===
ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതു് മധുരമുള്ള ഐസ്ക്രീമിനാണ്. തൂക്കത്തിന്റെ 12 മുതൽ 16 ശതമാനം വരെ മധുരം കൊടുക്കുന്ന വസ്തുക്കൾ ചേർക്കാറുണ്ട്. സുർക്കോസാണ് സാധാരണയായി ഉപയോഗിക്കുന്നത്. സുർക്കോസിനു പകരമോ ഭാഗികമായോ കോൺ സിറപ്പിൽ നിന്നു കിട്ടുന്ന മധുരവസ്തു ഉപയോഗിക്കുന്നതും പതിവാണ്.
 
ഇവയും പാലിന്റെ ഘടകങ്ങളിൽ ഉള്ള ലക്ടോസും ചേർന്ന് ഐസ്ക്രീമിന്റെ ഖരാങ്കം (freezing point) താഴ്ത്തുന്നു. അതുകൊണ്ട് അല്പം ജലം ഖനീഭവിക്കാതെ ബാക്കി ഉണ്ടാവും. ഈ ജലം ഉണ്ടായിരുന്നില്ലെങ്കിൽ ഐസ്ക്രീം ഉരുട്ടിയെടുക്കാൻ പറ്റുമായിരുന്നില്ല.
 
===സ്റ്റബിലൈസേഴ്സ്===
സംയുക്ത്കങ്ങളുടെ ഒരു കൂട്ടമാണിത്, പോളിസാക്കറൈഡ് ഫുഡ് ഗം (polysaccharide food gums) ആണ് മിക്കപ്പോഴും ഉപയോഗിക്കുന്നത്. ഇത് മിശ്രിതത്തിന്റെ വിസ്കോസിറ്റി കൂട്ടുകയും ഐസ്ക്രീം ഖനീഭവിക്കാതെ നോക്കുകയും ചെയ്യുന്നു.
 
===എമൽ‌സിഫയേഴ്സ്===
സംയുക്ത്കങ്ങളുടെ ഒരു കൂട്ടമാണിതും. ഐസ്ക്റീം സുഖമായി കഴിക്കുന്നതിനും അതു് ശരിയായി വായിൽ വച്ച് ഉരുകുന്നതിനും വേണ്ടി കൊഴുപ്പിന്റെ ഘടന ശരിയാക്കുന്നു. കൂടാതെ അതിൽ ചേർക്കുന്ന വാതകത്തിന്റെ വിതരണവും വേണ്ട വിധത്തിലാക്കുന്നു.
എമൽ‌സിഫയരിന്റെ ഓരോ തന്മാത്രയിലും ഹൈഡ്രൊഫിലിക് ഘടകവും ഹൈഡ്രൊഫോബിക് ഘടകവുമുണ്ട്. ഇതിനായി മുട്ടയുടെ വെളുത്ത കരു ഉപയോഗിക്കും. ഇതിനു വേണ്ടി രാസ വസ്തുക്കളും ഉപയോഗിക്കുന്നുണ്ട്.
 
==പോഷകമൂല്യം==
പാലിലുള്ളതിനേക്കാൾ അല്പം കൂടുതൽ പ്രോട്ടീനും മൂന്നുരട്ടി കൊഴുപ്പുമുണ്ട്. കാത്സ്യവും ഫോസ്ഫറസും മറ്റു ലവണങ്ങളുമുണ്ട്.മറ്റു ഭക്ഷണങ്ങളിൽ സാധാരൺ കാണാത്ത അമിനോ അമ്ലങ്ങളുണ്ട്. വിറ്റാമിൻ എ, തയാമിൻ, നിയാസിൻ, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിരിക്കുന്നു. . <ref> http://www.dairyforall.com/icecream.php</ref>
 
==നുറുങ്ങുകൾ==
*വേഗത്തിൽ ഫ്രീസ് ചെയ്താൽ ഐസ്ക്രീം കൂടുതൽ മൃദുവായിരിക്കും
*ഉരുകിയ ഐസ്ക്രീമിനെ വീണ്ടും ഫ്രീസ് ചെയ്യരുത്.
* മറ്റു രുചികളൊ മണമോ പിടിക്കാതിരിക്കാൻ സീതികരണിയിൽ വയ്ക്കുമ്പോൾ നല്ല പോലെ മൂടി സൂക്ഷിക്കണം.
*മിശ്രിതത്തിന്റെ നാലിൽ ഒരു ഭാഗത്തിനേക്കാൾ കൂടുതൽ പഞ്ചസാരയാവരുത്.
*ഭാരം കൂടുതലുള്ള ഐസ്ക്രീമുകളിൽ വാതകം കുറവായിരിക്കും.
*ഭാരം കൂടുതലുള്ള ഐസ്ക്രീമാണ് നല്ല ഐസ്ക്രീം.
* മൃദുവായ ഐസു്ക്രീം ഉണ്ടാവാനും ഉരുട്ടിയെടുക്കുന്നതിനും ഐസ്ക്രീമിൽ അത്യാവശ്യത്തിന് വാതകം ചേർകേണ്ടതുണ്ട്. കൂടുതലായാൽ ഗുണം കുറയുമെന്നു മാത്രം.
*ലോകത്തു വച്ച് അമേരിക്കയിലാണ് ഏറ്റവും കൂടുതൽ ഐസ്ക്രീം കഴിക്കുന്നത്. ന്യൂസിലാന്റും ഡെന്മാർക്കുമാണ് അതിനു പിന്നിൽ.
*വാനിലയാണ് ഐസ്ക്രീമിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന രുചി.
*ഐസ്ക്രീമുകൾ ഏറ്റവും കൂടുതൽ ചിലവാകുന്നത് ഞായറാഴ്ചകളിലാണ്.
 
 
==ഐസ്ക്രീം മാസം==
ജൂലൈ മാസമാണ് ഐസ്ക്രീം മാസമായി അമേരിക്കയിൽ ആഘോഷിക്കുന്നത്. 1984 ൽ പ്രസിഡണ്ടായിരുന്ന രൊണാൾഡ് റീഗൺ ആണ് അമേരിക്കയുടെ പ്രിയപ്പെട്ട ഭക്ഷണത്തിന് ജൂലൈമാസത്തെ ചാർത്തിക്കൊടുത്തത്. ജൂലൈ3 അമേരിക്കയുടെ ഐസ്ക്രീം ദിനവുമാണ്.
 
==ഐസ്ക്രീം തലവേദന==
വായുടെ മുകൾഭാഗത്തു് നാഡീകേന്ദ്രമുണ്ട്. അവിടെ നല്ല തണുപ്പു തട്ടുമ്പോൾ അവിടെയുള്ള രക്തക്കുഴലുകൾ വികസിക്കുകയും ശക്തമായ തലവേദന ഉണ്ടാവുകയും ചെയ്യും. ഇത് 40 സെക്ക്ന്റ് മാത്രം നിൽക്കുകയും ചെയ്യും. ഇതിനെ ‘’‘ബ്രെയിൻ ഫ്രീസ്‘’‘ എന്നും പറയും. <ref> http://www.buzzle.com/articles/ice-cream-facts-about-ice-cream.html</ref> വായുടെ മുകൾ ഭാഗത്ത് തട്ടാതെ ഐസ്ക്രീം കഴിച്ചാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാം.
 
==അവലംബം==
"https://ml.wikipedia.org/wiki/ഐസ്‌ക്രീം" എന്ന താളിൽനിന്ന് ശേഖരിച്ചത്