"കുതിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

133 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
ഒതുങ്ങിയ ശരീരവും വീതിയേറിയ നെഞ്ചും ഇതിന്റെ പ്രത്യേകതകളാണ്. ഒരു തൊറോ ബ്രഡിന് 16 ഹാൻസ് ഉയരവും 450 കിലോ ഗ്രാമോളം ഭാരവും ഉണ്ടായിരിക്കും. വേഗതയ്ക്കും കരുത്തിനും പേരു കേട്ടവയാണ് തൊറോ ബ്രഡ് കുതിരകൾ. തവിട്ട്, കറുപ്പ് നിറങ്ങളിലുള്ള ഇവ [[കോൾഡ് ബ്ലഡ്]] വിഭാഗത്തിൽപ്പെടുന്നു.
===വെൽഷ് കോബ്===
[[കുതിരവളർത്തൽ|കുതിരവളർത്തലിൽ]] ഏറ്റവും പഴക്കം ചെന്ന ദേശങ്ങളിൽ ഒന്നാണ് [[വെയ്ൽസ്]]. അവിടുത്തെ പ്രധാനപ്പെട്ട ഒരു കുതിരയിനമാണ് [[വെൽഷ് കോബ് കുതിര|വെൽഷ് കോബ്]]. ഉയരം കുറഞ്ഞ കാലുകളോടു കൂടിയ ഓട്ടക്കുതിരകളാണ് കോബുകൾ.കുതിരടയോട്ട മത്സരവേദിയിലെ സുന്ദരന്മാരാണ് ഇവ.മത്സരക്കുതിര എന്ന നിലയിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് ഇവയെ കയറ്റി അയയ്ക്കാറുണ്ട്.
പൌവയ്സ് കോബ് എന്നാണ് അക്കാലത്ത് ഇവ അറിയപ്പട്ടിരുന്നത്. 15-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന [[ഗുട്ടോർ ഗ്ലൈൻ]] എന്ന വെൽഷ് കവി ഈ കുതിരകളെക്കുറിച്ച് ധാരാളം കവിതകൾ രചിച്ചിട്ടുണ്ട്.
പണ്ടുകാലം മുതലേ തന്നെ വെൽഷ് കോബ് കുതിരകളെ കൃഷിസ്ഥലത്തെ ജോലികൾ ചെയ്യാനും വണ്ടി വലിക്കാനും ധാരാളമായി ഉപയോഗിച്ചിരുന്നു.
മോട്ടോർ കാറുകളുടെ വരവിനു മുൻപ്, വേഗതയും ആകർഷണീയവുമായ വെൽഷ് കോബുകളെ തങ്ങളുടെ [[കുതിരവണ്ടി|കുതിരവണ്ടികളിൽ]] ഉപയോഗിക്കാൻ ഡോക്ടർമാരും വ്യാപാരികളും മറ്റു സമ്പന്നന്മാരും മത്സരിച്ചിരുന്നു.
ഒരുകാലത്ത് സൈന്യത്തിലും സേവനമനുഷ്ഠിച്ചിട്ടുള്ള വെൽഷ് കോബ് കുതിരകൾ.കുടുംബങ്ങളുടെ വിശ്വസ്തനായ സഹായി എന്ന നിലയിലും പ്രസിദ്ധിനേടിയിട്ടുണ്ട്.
15 ഹാൻസ് ഉയരമുള്ള ഇവയ്ക്ക് പ്രധാനമായും തവിട്ടു നിറമാണുള്ളത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1042027" എന്ന താളിൽനിന്ന് ശേഖരിച്ചത്