"അന്ത്യോഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

interwiki
No edit summary
വരി 2:
[[File:Ortelius Daphne Antioch.jpg|thumb|right|220px|അന്റാക്കിയ ആർട്ടിസ്റ്റിന്റെ കാഴ്ചയിൽ]]
 
[[തുർക്കി|തുർക്കിയിലെ]] ഹാതായ് പ്രവിശ്യയുടെ തലസ്ഥാനമാണ് '''അന്ത്യോഖ്യ''' (അഥവാ '''അൻറാക്കിയ)''' ([[ഇംഗ്ലീഷ്]]: Antioch). 36<sup>0</sup> 10' വടക്ക്., 36<sup>0</sup> കിഴക്ക് [[സിറിയ|സിറിയൻ]] അതിർത്തിയോടടുത്ത്, ഓറോൻടിസ് നദിയുടെ കിഴക്കേകരയിൽ ഹബീബ്-നെക്കാർ പർവതത്തിന്റെ താഴ്വാരത്തിൽ, മെഡിറ്ററേനിയൻ തീരത്തുനിന്ന് 32 കിലോമീറ്റർ ഉള്ളിലായാണ് [[നഗരം]] സ്ഥിതിചെയ്യുന്നത്. നഗരത്തിൽനിന്നും മെഡിറ്ററേനിയനിലേക്ക് ശരിക്കു യാത്രാമാർഗങ്ങളില്ല. നഗരത്തിനു കിഴക്കും വടക്കും വിസ്തൃതമായ സമതലപ്രദേശങ്ങളുണ്ട്. തെക്കു ഭാഗത്തുള്ള മലനിരകളിലെ ''സിറിയൻ കവാടം'' (Syrian Gate) എന്നറിയപ്പെടുന്ന ബെലൻ മലമ്പാതയാണ് [[ഏഷ്യാമൈനർ|ഏഷ്യാമൈനറിനേയും]] [[മെസപ്പൊട്ടേമിയ|മെസപ്പോട്ടേമിയേയും]] ബന്ധിപ്പിക്കുന്ന ഏകയാത്രാപഥം. അന്താരാഷ്ട്രപ്രാധാന്യമുള്ള ഒരു ഗതാഗതമാർഗമാണിത്.
 
==ഭൂകമ്പമേഖല==
വരി 14:
[[സിറിയ|സിറിയയിലെ]] ഗ്രീക്കു രാജാക്കന്മാരുടെ തലസ്ഥാനനഗരിയെന്ന നിലയ്ക്ക് ചരിത്രപ്രസിദ്ധമാണ് അന്ത്യോഖ്യ. സെലൂക്കസ് നിക്കേറ്റർ ബി.സി. 300-ൽ തന്റെ പിതാവായ അന്ത്യോക്കസിന്റെ സ്മാരകമായി ഈ നഗരം നിർമിച്ചു. വളരെക്കാലത്തോളം റോമിനോട് കിടപിടിക്കത്തക്കവിധത്തിൽ മനോഹരമായിരുന്ന ഈ നഗരത്തെ ''പൂർവദേശത്തെ രാജ്ഞി'' എന്നു വിളിച്ചുവന്നു.
 
അന്റിഗോണിയയിൽനിന്ന് വന്നവരായിരുന്നു നഗരത്തിലെ ആദ്യകാലനിവാസികൾ. [[ബൈബിൾ|ബൈബിളിലെ]] [[പുതിയ നിയമം|പുതിയനിയമത്തിൽ]] അന്ത്യോഖ്യ പരാമർശിക്കപ്പെടുന്നുണ്ട്. [[ക്രിസ്തുമതം|ക്രിസ്തുമതത്തിന്റെ]] പ്രാരംഭപ്രവർത്തനങ്ങളുടെ ആസ്ഥാനമെന്ന നിലയ്ക്ക് ഇവിടം പ്രസിദ്ധമായിത്തീർന്നു. [[ക്രിസ്തു|ക്രിസ്തുവിന്റെ]] അനുയായികൾക്ക് ''ക്രിസ്ത്യാനികൾ'' എന്ന സംജ്ഞ കിട്ടിയത് ഇവിടെവച്ചാണ്. ക്രൈസ്തവ മിഷനറി പ്രവർത്തനത്തിന്റെ സിരാകേന്ദ്രമെന്ന നിലയ്ക്ക് പ്രശസ്തിയാർജിച്ച ഈ നഗരത്തെ എ.ഡി. 538-ൽ പേർഷ്യാക്കാർ ആക്രമിച്ചുനശിപ്പിച്ചുആക്രമിച്ചു നശിപ്പിച്ചു. എ.ഡി. 638-ൽ [[അറബി|അറബികളുടെ]] കൈവശമായതോടെ നഗരം ക്ഷയിക്കാൻ തുടങ്ങി. വീണ്ടും ക്രിസ്ത്യാനികളുടേതായിത്തീർന്ന അന്ത്യോഖ്യ 1098 മുതൽ 1268 വരെ പ്രൌഢിയോടെ നിലനിന്നു. പിന്നീട് ഈജിപ്തിലെ ബിബർസ് I-ആമന്റെ അധീനത്തിലായതോടെ ഇതിന്റെ പുരോഗതി മന്ദീഭവിച്ചു. 1401-ൽ ടൈമൂർ നഗരം ആക്രമിച്ചു നശിപ്പിച്ചു. ബെർട്രണ്ടൻദെലാബ്രോക്വായർ എന്ന സഞ്ചാരി 1432-ൽ ഇവിടം സന്ദർശിക്കുമ്പോൾ 300 വീടുകളെ ഉണ്ടായിരുന്നുള്ളുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
 
തുർക്കി സുൽത്താനായ സലിം I (1470-1520) 1516-ൽ അന്ത്യോഖ്യ ആക്രമിച്ച് ഒട്ടോമൻ (ഉസ്മാനിയാ) സാമ്രാജ്യത്തിന്റെ ഭാഗമാക്കി. ഒന്നാം ലോകയുദ്ധംവരെ ഈ സ്ഥിതിയിലായിരുന്നു. പിന്നീട് നഗരം ഫ്രഞ്ച് മാൻഡേറ്റിന്റെ കീഴിൽ സിറിയയുടേതായി. ടർക്കോ-ഫ്രഞ്ച് കരാറിന്റെ ഫലമായി 1939 ജൂൺ 23-ന് അന്ത്യോഖ്യ തുർക്കിയുടെ ഭാഗമായി.
 
ക്രൈസ്തവ സഭാചരിത്രത്തിൽ [[സുന്നഹദോസ്|സുന്നഹദോസുകൾക്ക് ]]പ്രസിദ്ധി കേട്ടതാണിവിടം. മറൊനൈറ്റ്, മെൽക്കൈറ്റ്, യാക്കോബൈറ്റ് എന്നീ മതവിഭാഗങ്ങളിലെ മൂന്നു പാത്രിയർക്കീസ്മാരെക്കൂടാതെ[[പാത്രിയർക്കീസ്|പാത്രിയർക്കീസ്മാരെ]] ഗ്രീക്കൂടാതെ ഗ്രീക്ക് പാത്രിയർക്കീസും, സിറിയൻ പാത്രിയർക്കീസും അന്ത്യോഖ്യയിലുണ്ട് : [[പൗലോസ് അപ്പസ്തോലൻ|അപ്പോസ്തലനായ പൗലോസ്]] ഇവിടം കേന്ദ്രമാക്കിയാണ് സുവിശേഷ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. എ.ഡി. 4-ആം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ഇരുപത്തൊന്നോളം പള്ളികളുടെ അവശിഷ്ടങ്ങൾ അന്ത്യോഖ്യയിൽനിന്നും പുരാവസ്തു ഗവേഷകർ കണ്ടെടുത്തിട്ടുണ്ട്.
 
{{സർവ്വവിജ്ഞാനകോശം|അന്ത്യോഖ്യ_(അന്റാക്കിയ)|അന്ത്യോഖ്യ (അന്റാക്കിയ)}}
"https://ml.wikipedia.org/wiki/അന്ത്യോഖ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്