"അന്ത്യോഖ്യാ പാത്രിയർക്കീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: pt, zh, he, ko, ru, fr, es, sr, mk, it, la, de, bg, ka, sh, sv
No edit summary
വരി 1:
അന്ത്യോഖ്യാ[[അന്ത്യോഖ്യ]] ആസ്ഥാനമായിരിക്കുന്ന വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാർ '''അന്ത്യോഖ്യാ പാത്രിയർക്കീസുമാർ''' എന്ന പേരിൽ അറിയപ്പെടുന്നു. അന്ത്യോഖ്യയിൽ [[പാത്രിയർക്കീസ്]] എന്ന പേര് വഹിക്കുന്ന അഞ്ച് പേർ ഇപ്പോഴുണ്ട്.ഇവരിൽ [[സുറിയാനി ഓർത്തഡോക്സ്‌ സഭ|സിറിയൻ ഓർത്തഡോക്സ് സഭയുടെ]] പാത്രിയർക്കീസ് മാത്രമാണ് സാർവത്രിക സഭയുടെ തലവൻ എന്ന സ്ഥാനനാമം ഉപയോഗിക്കുന്നത്. ഇപ്പോൾ ഈ സ്ഥാനം അലങ്കരിക്കുന്നത് [[ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ഇവാസ്|ഇഗ്നാത്തിയോസ് സഖാ പ്രഥമൻ]] ആണ്. മറ്റുള്ള അന്ത്യോഖ്യൻ പാത്രിയർക്കീസുമാരിലേറെയും റോമിലെ [[മാർപ്പാപ്പ|പോപ്പിന്റെ]] സാമന്തരും ഒരാൾ കോൺസ്റ്റാന്റിനോപ്പിളിനോട് ബന്ധപ്പെട്ട ബൈസാന്തിയൻ പാത്രിയർക്കീസുമാണ്.
==ചരിത്രം==
പുരാതന സിറിയയിലെ ഒരു പ്രധാന പട്ടണമായിരുന്നു അന്ത്യോഖ്യ. [[യേശു|യേശുക്രിസ്തുവിന്റെ]] അനുയായികളെ ''ക്രിസ്ത്യാനികൾ'' എന്ന് വിളിക്കാൻ തുടങ്ങിയത് ഈ നഗരത്തിലെ പൌരന്മാരാണ്. അന്ത്യോഖ്യാ സഭയുടെ ആദ്യത്തെ ബിഷപ്പ് [[പത്രോസ്|വിശുദ്ധ പത്രോസ്]] ആണെന്നു വിശ്വസിക്കപ്പെടുന്നു. പത്രോസ് പില്ക്കാലത്ത് റോമിലേക്ക് പോയി അവിടത്തെ ബിഷപ്പ് ആയും അറിയപ്പെട്ടു. എ.ഡി. 4-ആം നൂറ്റാണ്ടിൽ ക്രിസ്തുമതം റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായതിനെത്തുടർന്ന് സാമ്രാജ്യത്തിലെ പ്രമുഖ നഗരങ്ങളായ റോം, അലക്സാൻഡ്രിയ, അന്ത്യോഖ്യാ എന്നിവിടങ്ങളിലും പില്ക്കാലത്ത് പൌരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ ആസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിലും ഉള്ള മേല്പട്ടക്കാർ ''പാത്രിയർക്കീസ്'' എന്നറിയപ്പെട്ടു (വിശുദ്ധ നഗരമാണ് [[ജെറുസലേം]] എന്ന പരിഗണനയിൽ ജറുസലേമിലെ മേല്പട്ടക്കാരനെയും പാത്രിയർക്കീസ് എന്ന് ആദരസൂചകമായി സംബോധന ചെയ്തു വന്നിരുന്നു). 5-ആം നൂറ്റാണ്ടിൽ ഈ നാല് പ്രധാന പാത്രിയർക്കാ സിംഹാസനങ്ങൾ രണ്ട് വിഭാഗങ്ങളിലായി. അലക്സാൻഡ്രിയയും അന്ത്യോഖ്യയും ഒരു വശത്തും, റോമും കോൺസ്റ്റാന്റിനോപ്പിളും മറുവശത്തും. പില്ക്കാലത്ത് വിവിധ ക്രൈസ്തവ വിഭാഗങ്ങൾ തമ്മിലുണ്ടായ മത്സരങ്ങളുടെ ഫലമായി കോൺസ്റ്റന്റയിൻ ചക്രവർത്തി ഏർപ്പെടുത്തിയ ഏകോപിത സംവിധാനം ഒട്ടാകെ തകരാറിലായി. അതിന്റെ തുടർച്ചയായി അന്ത്യോഖ്യയിലും അലക്സാൻഡ്രിയയിലും തങ്ങളോട് വിധേയത്വമുള്ള പാത്രിയർക്കീസുമാരെ റോമും കോൺസ്റ്റാന്റിനോപ്പിളും നിയമിച്ചു.
==കേരള-അന്ത്യോഖ്യാ സഭാബന്ധം==
കേരളത്തിലെ ക്രൈസ്തവരിൽ പാത്രിയർക്കീസിനെ അംഗീകരിക്കുന്നവർക്ക് സിറിയൻ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസുമായി മാത്രമാണ് ബന്ധമുള്ളത്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ ''[[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ|യാക്കോബായ]]'' എന്നും ''[[ഇന്ത്യൻ ഓർത്തഡോക്സ് സഭ|ഓർത്തഡോക്സ്]]'' എന്നും അറിയപ്പെടുന്ന വിഭാഗങ്ങൾക്കാണ് അന്ത്യോഖ്യയുമായി ബന്ധമുള്ളത്. ഈ ബന്ധത്തിന്റെ ചരിത്രം സംബന്ധിച്ചോ സ്വഭാവം സംബന്ധിച്ചോ ഇവർക്കിടയിൽ അഭിപ്രായൈക്യമില്ല. ആദ്യം മുതൽ ബന്ധമുണ്ടായിരുന്നുവെന്നു പറയുന്നവരും 17-നൂറ്റാണ്ടിലാണ് ഈ ബന്ധം ആരംഭിച്ചത് എന്ന് വാദിക്കുന്നവരുമുണ്ട്. ആദ്യ വിഭാഗം പാത്രിയർക്കീസിന് ഭാരതത്തിൽ ഭരണാധികാരവും കൂടെയുണ്ട് എന്ന് വിശ്വസിക്കുമ്പോൾ മറുഭാഗം പാത്രിയർക്കീസിന് ആദ്ധ്യാത്മികആത്മീയ മേലധ്യക്ഷത മാത്രമാണുള്ളത് എന്ന് വാദിക്കുന്നു. ഈ തർക്കം കോടതിവിധികളോടനുബന്ധിച്ച് തീരുകയും പുനർജനിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും ഈ കേസ് [[സുപ്രീം കോടതി|സുപ്രീം കോടതിയുടെ]] പരിഗണനയിലാണ്.
 
കേരളത്തിലെ [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ|യാക്കോബായ]], [[ഇന്ത്യൻ ഓർത്തഡോക്സ് സഭ|ഓർത്തഡോക്സ്]] സഭകൾക്ക് പുറമേ [[മാർത്തോമ്മാ സഭ|മാർത്തോമാസഭയും]] [[സീറോ മലങ്കര കത്തോലിക്കാ സഭ|മലങ്കര കത്തോലിക്കസഭയും]] ആരാധനാക്രമങ്ങളിലും മേൽപ്പട്ടക്കാരുടെ വസ്ത്രധാരണം,നാമകരണം തുടങ്ങിയ സംഗതികളിലും അന്ത്യോഖ്യൻ സ്വാധീനത്തിന് വിധേയരാണ്.
"https://ml.wikipedia.org/wiki/അന്ത്യോഖ്യാ_പാത്രിയർക്കീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്