"ഹംസ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ബ്രസീൽ ദേശീയ ഒബ്സർവേറ്ററിയിലെ ഗവേഷകർ ബ്രസീലിൽ കണ്ടെത്തിയ ഭൂഗർഭനദിയാണു് '''ഹംസപ്പുഴ'''. മലയാളി ശാസ്ത്രജ്ഞനായ കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് പതിമംഗലം സ്വദേശി [[ഡോ. വലിയ മണ്ണത്താൽ ഹംസ|ഡോ. വലിയ മണ്ണത്താൽ ഹംസയുടെ]] നേതൃത്വത്തിലാണു് ഗവേഷണം നടന്നതു്. ആമസോൺ നദിയുടെ 13000 അടി താഴെ നദി ഒഴുകുന്നതായാണ് ഇവർ കണ്ടെത്തിയത്. 40 വർഷം നീണ്ട പഠനത്തിലൂടെ കണ്ടെത്തിയ നദിക്ക് സംഘത്തലവനായ ഹംസയുടെ പേരാണിട്ടിരിക്കുന്നതു് <ref>http://deshabhimani.co.in/newscontent.php?id=53314</ref>.
 
ബ്രസീൽ സർക്കാരിന്റെ എണ്ണക്കമ്പനി പെട്രോബ്രസ് 1970കളിൽ കുഴിച്ച 241 നിർജീവ എണ്ണക്കിണറുകളിലെ താപവ്യതിയാനം നിരീക്ഷിച്ചാണു് ഭൂഗർഭനദിയുടെ സാന്നിധ്യം മനസ്സിലാക്കിയത്. [[ആമസോൺ|ആമസോൺ നദിക്കു്]] സമാനമായുള്ള '''ഹംസപ്പുഴയുടെ''' ഒഴുക്കു് സെക്കൻഡിൽ 3000 ക്യുബിക് മീറ്ററാണെന്നാണ് കണക്കാക്കുന്നത്. പടിഞ്ഞാറു നിന്ന് കിഴക്കോട്ട് ഒഴുകുന്ന നദി ആക്രേ മേഖലയിൽ നിന്ന് ഉത്ഭവിച്ച് സാലിമോസ്, ആമസോണ, മരാജോ തടങ്ങളിലൂടെ ഒഴുകി ഫോസ് ഡോ ആമസോണാസിൽ വച്ച് കടലിൽ ചേരുന്നതായാണ് കരുതുന്നത്. ആമസോണിന്റെ മുഖഭാഗത്തെ ജലത്തിന് ലവണത്വം കുറയാൻ കാരണം ഈ നദിയായിരിക്കാമെന്ന് ബ്രസീൽ ദേശീയ ഒബ്സർവേറ്ററി കരതുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഹംസ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്