"തേയില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

87 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
[[പ്രമാണം:Tea fields (Will Ellis)-2008-07-06.jpg|right|thumb|തേയിലത്തോട്ടം]]
ഒരു ചെടി നട്ടാൽ അതിൽ നിന്നും വിളവ് ലഭിക്കുന്നതിന് മൂന്നു മുതൽ ഒമ്പത് വർഷം വരെ എടുക്കാറുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ തേയിലത്തോട്ടങ്ങൾ പെട്ടെന്ന് വിളവ് നൽകുന്നെങ്കിലും ഇവിടെ നിന്നും ലഭിക്കുന്ന തേയില ഗുണനിലവാരം കുറഞ്ഞതായിരിക്കും. എന്നാൽ കൂടുതൽ ഉയരമുള്ള പ്രദേശങ്ങളിൽ നിന്നും ലഭിക്കുന്ന തേയില കൂടുതൽ ഗുണനിലവാരമുള്ളവയായിരിക്കും.
[[പ്രമാണം:Tea.JPG|left|thumb|തേയില - തളിരിലകൾ]]
 
തേയിലച്ചെടിയുടെ തളിരിലകൾ (flush) മാത്രമേ ചായയുണ്ടാക്കുന്നതിന് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. അതായത് ഇലയുടെ കൂമ്പും രണ്ടു തളിരിലകൾഊം മാത്രമാണ് ഇതിനായി നുള്ളിയെടുക്കുന്നത്. തളിര് നുള്ളിയെടുക്കുന്നയിടങ്ങളിൽ പുതിയ തളിരിലകൾ വീണ്ടും വളർന്നു വരുന്നു. വലിയ തേയിലത്തോട്ടങ്ങളീൽ തേയില നുള്ളൽ, വർഷം മുഴുവനും തുടരുന്ന ഒരു ജോലിയായിരിക്കും. വർഷം മുഴുവനും ഇല നുള്ളുമെങ്കിലും പുതിയ തളിരിലകൾ വളരുന്നതിന് ഓരോയിടത്തും നിശ്ചിത ഇടവേളകൾ നൽകുന്നു. തോട്ടത്തിന്റെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തിനനുസരിച്ച് ഈ ഇടവേളയുടെ ദൈർഘ്യം വ്യത്യാസപ്പെട്ടിരിക്കും. താഴ്ന്ന പ്രദേശങ്ങളിൽ ഈ ഇടവേള ഒരാഴ്ചയാണെങ്കിൽ ഉയർന്ന പ്രദേശങ്ങളിൽ ഇത് രണ്ടാഴ്ച വരെയാണ്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1040341" എന്ന താളിൽനിന്ന് ശേഖരിച്ചത്