"ഫ്ലൂറസന്റ് വിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
 
== സാങ്കേതിക വിദ്യ ==
ഫ്ലൂറസന്റ് വിളക്കിന്റെ നിർമ്മാണത്തിൽ ചില്ല് ട്യൂബ്, [[താപ സ്വിച്ച്]], [[ചോക്ക് (വൈദ്യുതി)|ചോക്ക്]] എന്നിവയുൾപ്പെടുന്നു. ട്യൂബിനുള്ളിൽ കുറഞ്ഞ മർദ്ദത്തിൽ [[ആർഗൺ|ആർഗൺ വാതകവും]], [[മെർക്കുറി|മെർക്കുറി ബാഷ്പവും]] നിറച്ചിരിക്കും. ട്യൂബിന്റെ ഇരു അറ്റങ്ങളിലും ചൂടാകുമ്പോൾ [[ഇലക്ട്രോൺ|ഇലക്ട്രോണുകൾ]] ഉത്സർജ്ജിക്കാൻ പാകത്തിൽ തോറിയം ഓക്സൈഡ് കൊണ്ട് ആവരണം ചെയ്യപ്പെട്ടിട്ടുള്ള, [[മോളിബ്ഡിനം]] കൊണ്ടുള്ള സ‌ം‌വിധാനംസംവിധാനം സജ്ജീകരിച്ചിരിക്കുന്നു. ട്യൂബിന്റെ ഉൾഭാഗത്തുകൂടി ഫ്ലൂറസന്റ് പദാർത്ഥങ്ങൾ പൂശിയിട്ടുണ്ട്, അത് ട്യൂബിനുള്ളിൽ സൃഷ്ടിക്കപ്പെടുന്ന [[അൾട്രാ വയലറ്റ് കിരണം|അൾട്രാ വയലറ്റ് കിരണങ്ങൾ]], [[എക്സ് കിരണം|എക്സ് കിരണങ്ങൾ]] എന്നിവയെ സ്വീകരിച്ച് [[ദൃശ്യപ്രകാശം|ദൃശ്യപ്രകാശമായി]] മാറ്റുന്നു<ref>http://www.rp-photonics.com/fluorescent_lamps.html</ref>.
 
ട്യൂബിന്റെ ഉൾവശത്ത് ഫ്ലൂറസന്റ് പദാർത്ഥങ്ങൾ പൂശിയിട്ടുണ്ട്, അത് ട്യൂബിനുള്ളിൽ സൃഷ്ടിക്കപ്പെടുന്ന [[അൾട്രാ വയലറ്റ് കിരണം|അൾട്രാ വയലറ്റ് കിരണങ്ങൾ]], [[എക്സ് കിരണം|എക്സ് കിരണങ്ങൾ]] എന്നിവയെ സ്വീകരിച്ച് [[ദൃശ്യപ്രകാശം|ദൃശ്യപ്രകാശമായി]] മാറ്റുന്നു<ref>http://www.rp-photonics.com/fluorescent_lamps.html</ref>. വൈദ്യുതകാന്തികരാജിയിലെ മറ്റേതെങ്കിലും തരംഗങ്ങളെ സ്വീകരിച്ച് ദൃശ്യപ്രകാശം പുറപ്പെടുവിക്കുന്ന ഈ പ്രതിഭാസത്തെ [[ഫോട്ടോലൂമിനെസെൻസ്]], ഫ്ലൂറസെൻസ്, ഫോസ്ഫറോസെൻസ് എന്നീ പേരുകളിൽ അറിയപ്പെടുന്നു.<ref name=bee/>
=== സ്റ്റാർട്ടറിന്റെയും, ചോക്കിന്റെയും ഉപയോഗം ===
ഒരു വൈദ്യുതി ഡിസ്ചാർജ് തുടങ്ങിക്കിട്ടാൻ 1000 V എങ്കിലും ആവശ്യമാണ്‌, എന്നാൽ സാധാരണ വൈദ്യുത പ്രേഷണം നടക്കുന്നത് 220 Vയിൽ ആണ്‌. അതിനാൽ കൂടിയ വോൾട്ടത സൃഷ്ടിക്കാനായി [[സ്റ്റാർട്ടർ (വൈദ്യുതി)|സ്റ്റാർട്ടർ]] അഥവാ താപ സ്വിച്ചും, [[ചോക്ക് (വൈദ്യുതി)|ചോക്കും]] ഉൾപ്പെട്ട സം‌വിധാനം ഉപയോഗിക്കുന്നു. കുറഞ്ഞ മർദ്ദത്തിൽ ആർഗൺ നിറച്ച ഒരു ഗ്ലാസ് ട്യൂബിൽ വച്ചിട്ടുള്ള ദ്വിലോഹ തന്തുക്കൾ (Bimetal Strips) കൊണ്ടുള്ള ഇലക്ട്രോഡുകൾ സ്റ്റാർട്ടർ അഥവാ താപസ്വിച്ചിൽ അടങ്ങുന്നു. ഉയർന്ന [[വോൾട്ടത]] [[വൈദ്യുത പ്രേരണം|പ്രേരണം]] ചെയ്യാൻ ശേഷിയുള്ള വളരെ കൂടുതൽ ചുറ്റുകളുള്ള കമ്പിച്ചുരുൾ ആണ്‌ ചോക്ക്.
"https://ml.wikipedia.org/wiki/ഫ്ലൂറസന്റ്_വിളക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്