"വരയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ru:Нилгирийский тар
വരി 49:
=== ആവാസവ്യവസ്ഥകൾ ===
ആടുവർഗ്ഗത്തിൽ പെടുന്ന ഈ ജീവികൾ [[നീലഗിരി കുന്നുകൾ]], [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] [[പാലക്കാട് ജില്ല|പാലക്കാട്]] മുതൽ [[ഇടുക്കി ജില്ല|ഇടുക്കി]] വരെയുള്ള പ്രദേശങ്ങളിലെ സമുദ്രനിരപ്പിൽ നിന്നും 1500 മീറ്ററിലധികം ഉയരമുള്ള സ്ഥലങ്ങളിൽ കണ്ടുവരുന്നു. കണ്ടെത്തിയിട്ടുള്ള ഏറ്റവും കൂടുതൽ ഉയരം സമുദ്രനിരപ്പിൽ നിന്നും 2695 മീറ്റർ ([[ആനമുടി]]) ഉയരത്തിലാണ്. കണ്ടെത്തിയിട്ടുള്ള ഏറ്റവും താഴ്ന ഉയരം 600 മീറ്റർ<ref name="ntinfo" />.
[[പ്രമാണം:മുലയൂട്ടുന്ന വരയാട്.JPG|thumb|250px|left|മുലയൂട്ടുന്ന വരയാട് ഇരവികുളം ദേശീയോദ്യാനത്തിൽ പകർത്തിയത്]]
 
പുൽമേടുകൾ നിറഞ്ഞ കുന്നിൻപ്രദേശങ്ങളാണ് വരയാടുകളുടെ വിഹാരകേന്ദ്രങ്ങൾ. ഇത്തരം സ്ഥലങ്ങളിലെ പാറക്കെട്ടുകളുള്ള പ്രദേശങ്ങളോട് ഇവക്ക് പ്രത്യേക മമതയുണ്ട്. പാറക്കെട്ടുകളിൽ ചെറിയ കുത്തുകൾ പ്രയോജനപ്പെടുത്തി അവയിലൂടെ സഞ്ചരിക്കാൻ വരയാടുകൾക്ക് കഴിയും. ഇരപിടിയന്മാരിൽ നിന്നും രക്ഷപെടാൻ വരയാടുകൾ ഇത്തരം പാറക്കെട്ടുകൾ ഉപയോഗിക്കാറുണ്ട്. പ്രത്യുത്പാദനവും പാറയിടുക്കുകളിലാണുണ്ടാവാറ്. വരയാടുകൾക്ക്‌ ഈ പേരു ലഭിച്ചത്‌ തമിഴിൽ നിന്നാണ്. തമിഴിൽ വരൈ എന്നാൽ പാറ എന്ന് അർത്ഥമാകുന്നതിനാൽ പാറ മുകളിൽ താമസിക്കുന്ന ആട്‌ എന്നർഥം വരുന്നതാണ് ഈ പേര്.
"https://ml.wikipedia.org/wiki/വരയാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്