"ഞവര നെല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
*''ഒറൈസ സറ്റൈവ''
}}
കേരളത്തിൽ പരമ്പാഗതമായ രീതിയിൽ കൃഷിചെയ്തു വരുന്ന ഔഷധഗുണമുള്ള ഒരു [[നെല്ല്|നെല്ലിനമാണ്]] '''നവര''', [[നാട്ടുവൈദ്യം|നാട്ടുവൈദ്യത്തിലും]] [[ആയുർവേദം|ആയുർവേദത്തിലും]] ഒരുപോലെ ഉപയോഗിച്ചുവരുന്ന ഈ നെല്ലിനം ഞവര, നവിര, ഞവിര, നമര, നകര, നകരപുഞ്ച എന്നീ പേരുകളിലും അറിയപ്പെടുന്നു.<ref>കേരള ഇന്നവേഷൻ ഫൗണ്ടേഷന്റെ നാട്ടറിവുകളുടെ ശേഖരണവും ഡിജിറ്റലൈസേഷനും എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയ നവര നെല്ലിനെക്കുറിച്ചുള്ള ലേഖനത്തിൽ നിന്ന്. http://kif.gov.in/ml/index.php?option=com_content&task=view&id=84&Itemid=29</ref>
==സാങ്കേതിക വിവരങ്ങൾ==
കേരളത്തിന്റെ തനതായ നെല്ലിനങ്ങളിൽ ഔഷധഗുണത്തിനും സുഗന്ധത്തിനും പേരുകേട്ട ഇനങ്ങൾ നിരവധിയുണ്ട്. അതിൽ '''വ്രീഹി''' എന്ന വിഭാഗത്തിന്റെ കീഴിൽ വരുന്ന '''ഷഷ്ഠിക''' എന്ന ഉപസമൂഹത്തിൽപ്പെടുന്ന ഇനമാണ് 'നവര'.<ref>"മണമുള്ള നെല്ല്, പിന്നെ മരുന്നു നെല്ലും" എന്ന ലേഖനത്തിൽ നിന്ന് ഡോ. എസ്. ഗവേഷണ കേന്ദ്രം മാങ്കൊമ്പ്. http://www.karshikakeralam.gov.in</ref>
 
60 ദിവസത്തിൽ മൂപ്പെത്തുന്ന നവരയ്ക്കാണ് ഔഷധഗുണമുള്ളതായി കണക്കാക്കുത്. വിത്തിന് ജീവനക്ഷമത വളരെ കുറവായതിനാൽ വർഷത്തിൽ രണ്ടു പ്രാവശ്യം കൃഷി ചെയ്താണ് ഈ ഇനം നിലനിർത്തുന്നത്. കറുത്ത മണികളുള്ള നവര (കറുത്ത നവര)യ്ക്കും ചുവപ്പ് മണികളോടുകൂടിയ (ചുവന്ന നവര) നവരയ്ക്കും ഔഷധഗുണമുണ്ട്.
"https://ml.wikipedia.org/wiki/ഞവര_നെല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്