"രേണുക ചൗധരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
}}
മുൻ കേന്ദ്രമന്ത്രി രേണുക ചൗധരി ഇപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വക്താവായി പ്രവർത്തിച്ചുവരുന്നു. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻഡസ്ട്രിയൽ മനശാസ്ത്രത്തിൽ ബിരുദം നേടിയതിനുശേഷം, 1984 ൽ [[തെലുങ്ക് ദേശം പാർട്ടി]]യിലൂടെയാണ് രേണുകാ ചൗധരി രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നത്. 1998 ൽ തെലുങ്ക് ദേശം പാർട്ടി വിട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്കു ചേക്കേറി, ഇപ്പോൾ കോൺഗ്രസ് അംഗമായി തുടരുന്നു.[[ആന്ധ്രാപ്രദേശ്‌|ആന്ധ്രാപ്രദേശിലെ]] ഖമ്മം ലോകസഭാ മണ്ഡലത്തിൽ നിന്ന് 1999 ലും 2004 ലും യഥാക്രമം 13 ഉം 14 ഉം ലോകസഭകളിൽ അംഗമായി. മൂന്നാം തവണ 2009 മെയ് മാസം നടന്ന തിരഞ്ഞെടുപ്പിൽ ഖമ്മം ലോകസഭാ മണ്ഡലത്തിൽ നിന്ന് 1.5 ലക്ഷത്തിനടുത്ത് വോട്ടിനാണ് പരാജയമടഞ്ഞത്.<br> [[ദേവ ഗൗഡ]] മന്ത്രിസഭയിൽ ക്യാബിനറ്റ് പദവിയോടെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി (1997-1998), ധനകാര്യ കമ്മറ്റി അംഗം (1999-2000), സ്ത്രീ ശാക്തീകരണകമ്മറ്റി (2000-2001), [[മൻമോഹൻ സിംഗ്‌]] മന്ത്രിസഭയിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി (2004-2006), സ്വതന്ത്ര ചുമതലയുള്ള മാതൃശിശു വികസന വകുപ്പ് മന്ത്രി (2006-2009) എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.<br> 2011 ഓഗസ്റ്റിൽ കോൺഗ്രസ് വക്താവായി തിരഞ്ഞെടുക്കപെട്ടു. ടെലിവിഷനിൽ ഭരണതലത്തിലെ അഴിമതിയും മറ്റും സംബന്ധിച്ച ചർച്ചകളിൽ കോൺഗ്രസിനെ വക്താവെന്നനിലയിൽ പ്രതിനിതീകരിച്ച് പങ്കെടുക്കുന്നു.
==പുരോഗന വീക്ഷണങ്ങൾ==
* ശ്രീരാമ സേനയുടെ ധാർമിക പോലീസുകളി അവസാനിപ്പിക്കാൻ യുവാക്കൾ പബിൽ പോവുകതന്നെ വേണം.<ref>http://thatsmalayalam.oneindia.in/news/2009/02/06/india-pub-bharo-to-beat-moral-police-renuka.html</ref>
*കുട്ടികൾ റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്നത് മാതാപിതാക്കൽ തടയണം. <ref>http://www.deepika.com/Archives/CAT3_sub.asp?ccode=CAT3&hcode=46355</ref>
*കുട്ടികളുടെ അവകാശങ്ങൾ ആരെങ്കിലും തടഞ്ഞാൽ അവർക്ക് വധശിക്ഷ നൽകണം.<ref>http://www.deepika.com/Archives/CAT3_sub.asp?ccode=CAT3&hcode=44357</ref>
==അവലബം==
<references/>
 
 
[[വർഗ്ഗം:രാഷ്ട്രീയപ്രവർത്തകർ]]
"https://ml.wikipedia.org/wiki/രേണുക_ചൗധരി" എന്ന താളിൽനിന്ന് ശേഖരിച്ചത്