"രേണുക ചൗധരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{Infobox Indian politician | name = രേണുക ചൗധരി | image = | caption = | birth_date ={{birth date|1954|...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:43, 25 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

മുൻ കേന്ദ്രമന്ത്രി രേണുക ചൗധരി ഇപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വക്താവായി പ്രവർത്തിച്ചുവരുന്നു. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻഡസ്ട്രിയൽ മനശാസ്ത്രത്തിൽ ബിരുദം നേടിയതിനുശേഷം, 1984 ൽ തെലുങ്ക് ദേശം പാർട്ടിയിലൂടെയാണ് രേണുകാ ചൗധരി രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നത്. 1998 ൽ തെലുങ്ക് ദേശം പാർട്ടി വിട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്കു ചേക്കേറി, ഇപ്പോൾ കോൺഗ്രസ് അംഗമായി തുടരുന്നു.ആന്ധ്രാപ്രദേശിലെ ഖമ്മം ലോകസഭാ മണ്ഡലത്തിൽ നിന്ന് 1999 ലും 2004 ലും യഥാക്രമം 13 ഉം 14 ഉം ലോകസഭകളിൽ അംഗമായി. മൂന്നാം തവണ 2009 മെയ് മാസം നടന്ന തിരഞ്ഞെടുപ്പിൽ ഖമ്മം ലോകസഭാ മണ്ഡലത്തിൽ നിന്ന് 1.5 ലക്ഷത്തിനടുത്ത് വോട്ടിനാണ് പരാജയമടഞ്ഞത്.
ദേവ ഗൗഡ മന്ത്രിസഭയിൽ ക്യാബിനറ്റ് പദവിയോടെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി (1997-1998), ധനകാര്യ കമ്മറ്റി അംഗം (1999-2000), സ്ത്രീ ശാക്തീകരണകമ്മറ്റി (2000-2001), മൻമോഹൻ സിംഗ്‌ മന്ത്രിസഭയിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി (2004-2006), സ്വതന്ത്ര ചുമതലയുള്ള മാതൃശിശു വികസന വകുപ്പ് മന്ത്രി (2006-2009) എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
2011 ഓഗസ്റ്റിൽ കോൺഗ്രസ് വക്താവായി തിരഞ്ഞെടുക്കപെട്ടു. ടെലിവിഷനിൽ ഭരണതലത്തിലെ അഴിമതിയും മറ്റും സംബന്ധിച്ച ചർച്ചകളിൽ കോൺഗ്രസിനെ വക്താവെന്നനിലയിൽ പ്രതിനിതീകരിച്ച് പങ്കെടുക്കുന്നു.

രേണുക ചൗധരി
ഇന്ത്യൻ നാഷണൽ കോൺഗ്രസ് വക്താവ്
ഓഫീസിൽ
2011 ഓഗസ്റ്റ് മുതൽ തുടരുന്നു.
വ്യക്തിഗത വിവരങ്ങൾ
ജനനം(1954-08-13)13 ഓഗസ്റ്റ് 1954
വിശാഖപട്ടണം, ആന്ധ്രാപ്രദേശ്‌
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിശ്രീധർ ചൗധരി
കുട്ടികൾ2 പെൺ മക്കൾ
വസതിഹൈദരാബാദ്
As of 25 ഓഗസ്, 2011
ഉറവിടം: [1]
"https://ml.wikipedia.org/w/index.php?title=രേണുക_ചൗധരി&oldid=1038118" എന്ന താളിൽനിന്ന് ശേഖരിച്ചത്