"ആദം കൊടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
എന്നാൽ പലപ്പോഴും സഞ്ചാരികളുടെ വിവരണത്തിൽ വസ്തുതകളും അബദ്ധങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്നു. മാർക്കോപോളൊയുടെ വിവരണം തന്നെ ഉദാഹരണമാണ്. [[ഗൗതമ ബുദ്ധൻ|ഗൗതമബുദ്ധന്റെ]] ജന്മനാട് ശ്രീലങ്കയാണെന്നും, കൊടുമുടിക്കുമുകളിലുള്ളത് പാദമുദ്രയല്ല സംസ്കാരസ്ഥാനമാണെന്നുമുള്ള വിശ്വാസത്തിലാണ് പോളോ എഴുതുന്നത്.
 
{{Cquote|സിലോണിൽ പൊക്കം കൂടിയതും ചരിത്രപ്രസിദ്ധവുമായ ഒരു മലയുണ്ട്. ചെങ്കുത്തായതും പാറക്കെട്ടുകളോടുകൂടിയതുമായ ഈ മലയിലേക്കു കയറുവാൻ ശക്തിയായ ഇരുമ്പുചങ്ങലകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇവയുടെ സഹായംകൂടാതെ ഈ മലമുകളിലെത്താൻ കഴിയുകയില്ല. ഈ മലയുടെ ഉപരിഭാഗത്താണ് ആദിപിതാവായ ആദമിന്റെ ശവക്കല്ലറയെന്ന് [[മുസ്ലിം|മുസ്ലിങ്ങൾ]] വിശ്വസിക്കുന്നു. എന്നാൽ 'വിഗ്രഹാരാധകർ' പറയുന്നത് അത് അവരുടെ മതസ്ഥാപകനഅയമതസ്ഥാപകനായ ശാക്യമുനി ബർക്കന്റേതാണെന്നാണ്. ഇദ്ദേഹത്തിനുമുൻപ് ഈ ദ്വീപിൽ വിഗ്രഹങ്ങളോ വിഗ്രഹാരാധനയോ ഉണ്ടായിരുന്നില്ല.}}
 
തുടന്ന് ബുദ്ധന്റെ ജീവിതകഥ സാമാന്യം ദീർഘമായി പറയുന്ന പോളോയുടെ വിവരണം അനുസരിച്ച് ഇവിടെ തിരുശേഷിപ്പുകളായി ഒരു പുണ്യപുരുഷന്റെ പല്ല്, മുടി, ഭിക്ഷാപാത്രം തുടങ്ങിയവ സൂക്ഷിച്ചിട്ടുണ്ട്. അവയെ ബുദ്ധന്റേതായി കരുതി ബുദ്ധമതക്കാരും, ആദമിന്റേതായി കരുതി [[മുസ്ലിം|മുസ്ലിങ്ങളും]] ബഹുമാനിക്കുന്നെന്ന് സാക്‌ഷ്യപ്പെടുത്തുന്ന പോളോ, "ഇതിൽ ഏതാണ് ശരിയെന്ന് ദൈവത്തിനേ അറിയൂ" എന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.<ref name = "Polo"/>
 
 
പതിനഞ്ചാം നൂറ്റാണ്ടിലെ ചൈനീസ് സഞ്ചാരിയായ [[മാഹ്വാൻ|മാഹ്വാന്റെ]] വിവരണം ഇങ്ങനെയാണ് <ref name = "Polo"/>:-
 
{{Cquote|ചെങ്കുത്തായതും തിളങ്ങുന്നതുമായ ഒരു പർവതശിഖരത്തിൽ രണ്ടോ നാലോ അടി നീളത്തിൽ പതിഞ്ഞിട്ടുള്ള ഒരു കാലടിപ്പാറ്റുണ്ട്. ശാക്യമുനിയുടേതാണ് ഈ കാലടിപ്പാട് എന്നാണ് ഐതിഹ്യം. അദ്ദേഹം നിക്കോബാർ ദ്വീപുകളിൽ നിന്നാണ് ഇവിടെ എത്ത്തിയതെന്നുഎത്തിയതെന്നു പറയപ്പെടുന്നു. കാലടിപ്പാടിൽ കുറച്ചു വെള്ളമുണ്ട്. ആ വെള്ളം ഒരിക്കലും ബാഷ്പീഭവിച്ചുപൊകുന്നില്ലബാഷ്പീഭവിച്ചുപോകുന്നില്ല. മലമുകളിൽ എത്തുന്ന തീർത്ഥാടകർ ഈ വെള്ളത്തിൽ കൈമുക്കി തങ്ങളുടെ കണ്ണും മുഖവും കഴുകി ഇപ്രകാരം പറയുന്നു: "ഇത് ശ്രീബുദ്ധന്റെ പരിശുദ്ധജലമാണ്. ഇത് നിങ്ങളെ ശുദ്ധീകരിക്കുന്നു."}}
 
ആദം മലയുടെ താഴ്വരകളിൽ വിലപിടിച്ച രത്നങ്ങൾ ലഭിച്ചുവരുന്നുണ്ടെന്നും ആ അമൂല്യരത്നങ്ങൾ ശ്രീബുദ്ധന്റെ കണ്ണീർക്കണങ്ങളാണെന്നു ജനങ്ങൾ വിശ്വസിക്കുന്നുണ്ടെന്നും കൂടി മാഹ്വാൻ കൂട്ടിച്ചേർക്കുന്നുണ്ട്.<ref name = "Polo"/>
"https://ml.wikipedia.org/wiki/ആദം_കൊടുമുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്