"അമൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Changing വർഗ്ഗം:തത്വശാസ്ത്രം to വർഗ്ഗം:തത്ത്വചിന്ത
വരി 4:
അമൃതത്തെ ബ്രഹ്മാനന്ദമായി ഉപനിഷത്തുകളിൽ നിർദേശിച്ചിട്ടുണ്ട്. ''യജ്ഞാത്വാമൃതമശ്നുതേ'' എന്നിങ്ങനെ ആത്മജ്ഞാനത്തിന്റെ ഫലം അമൃതാനുഭൂതിയാണെന്നു [[ഭഗവദ്ഗീത|ഭഗവദ്ഗീതയിലും]] പ്രസ്താവിച്ചിരിക്കുന്നു. യജ്ഞശിഷ്ടത്തെ (യാഗത്തിൽ ദേവതയ്ക്കു സമർപ്പിച്ചതിനുശേഷം ദ്രവ്യത്തെ) അമൃതമെന്നു വ്യവഹരിക്കുന്നുണ്ട്. അതു ഭുജിക്കുന്നവർ എല്ലാ പാപത്തിൽ നിന്നും മുക്തരാകുന്നു എന്നു [[ഭഗവദ്ഗീത|ഭഗവദ്ഗീതയിൽ]] പറഞ്ഞിട്ടുണ്ട്.
==ഐതിഹ്യം==
ഗോരൂപം ധരിച്ച ഭൂമിദേവിയെ തന്റെ ആജ്ഞയ്ക്കുവശംവദയാക്കി പൃഥുചക്രവർത്തി അവരവർക്കിഷ്ടമുള്ളതു കറന്നെടുക്കാൻ നിർദേശിച്ചപ്പോൾ ദേവൻമാർ ദുഗ്ധരൂപേണ കറന്നെടുത്തതു അമൃതമാണെന്നു പുരാണത്തിൽ പറഞ്ഞിട്ടുണ്ട്. ദേവൻമാർ [[ദുർവാസാവ് |ദുർവാസാവിന്റെ]] ശാപംകൊണ്ട് ജരാബാധിതരായപ്പോൾ [[അസുരൻ|അസുരൻമാരുമായി]] സഖ്യം ചെയ്ത് ഇരുവരുംകൂടി [[പാലാഴിപാലാഴിമഥനം]] മഥിച്ചതിൽനിന്നുംനടത്തുകയും അതിൽനിന്നും ലഭിച്ച വിഭവങ്ങളിൽ സർവപ്രധാനം അമൃതമായിരുന്നു എന്നു പ്രസിദ്ധമാണ്. [[കർണാമൃതം]], [[നേത്രാമൃതം]] തുടങ്ങിയ ഭാഷാപ്രയോഗങ്ങൾ അമൃതത്തിന്റെ മഹനീയതയെ ദ്യോതിപ്പിക്കുന്നു. [[ചന്ദ്രൻ]] അമൃതകിരണനാണെന്നും പ്രസിദ്ധിയുണ്ട്. ദേവൻമാർ ഭക്ഷിക്കുന്നതുകൊണ്ട് കൃഷ്ണപക്ഷത്തിൽ ചന്ദ്രൻ ഓരോ കലയായി കാണാതാകുന്നു എന്ന് പൌരാണികർ വിശ്വസിച്ചിരുന്നു. ചന്ദ്രനിലെ ഒരിക്കലും ക്ഷയിക്കാത്ത ഒരൊറ്റകലയ്ക്ക് അമൃതകല എന്നാണ് പേർ. ജീമൂതവാഹനന്റെ പ്രാണത്യാഗത്താൽ പശ്ചാത്താപഭരിതനായ [[ഗരുഡൻ]] അമൃതം സമ്പാദിച്ചു വർഷിക്കുകയാൽ അസ്ഥിശേഷരായിരുന്ന നാഗങ്ങളെല്ലാം ജീവിച്ചു എന്നു ജാതകകഥകളെ ആസ്പദമാക്കിയെഴുതിയ നാഗാനന്ദം നാടകത്തിൽ വർണിതമായിട്ടുണ്ട്. രാവണവധത്താൽ സന്തുഷ്ടരായ ദേവൻമാർ [[ശ്രീരാമൻ|ശ്രീരാമനെ]] അഭിനന്ദിച്ച ഘട്ടത്തിൽ ദേവേന്ദ്രൻ അദ്ദേഹത്തോടു വരം ചോദിക്കുവാൻ നിർദേശിച്ചു. യുദ്ധത്തിൽ തനിക്ക് ഉപകാരം ചെയ്തു മരിച്ച വാനരൻമാർ ജീവിക്കണമെന്നും അംഗവൈകല്യം സംഭവിച്ചവർ മുമ്പത്തെപ്പോലെ സ്വസ്ഥരാകണമെന്നും ആഗ്രഹം പ്രദർശിപ്പിക്കുകയുണ്ടായി. ദേവരാജൻ അമൃതവർഷംകൊണ്ട് ആ അപേക്ഷ നിറവേറ്റിക്കൊടുത്തു.
 
[[വർഗ്ഗം:തത്ത്വചിന്ത]]
"https://ml.wikipedia.org/wiki/അമൃതം" എന്ന താളിൽനിന്ന് ശേഖരിച്ചത്