"ഗ്രിഗോറി റാസ്പ്യൂട്ടിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

70 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
==പീറ്റേഴ്സ്ബർഗ്==
[[ചിത്രം:Rasputin Photo.jpg|thumb|225px|left|റാസ്പുട്ടിൻ 1914-ൽ ആരാധകർക്കൊപ്പം]]
1903-ൽ [[സെന്റ് പീറ്റേഴ്സ്ബർഗ്|സെയിന്റ് പീറ്റേഴ്സ്ബർഗ്ഗിൽ]] എത്തിയ അയാൾ നിക്കോളാസ് രണ്ടാമൻ രാജാവിന്റെ പത്നി അലക്സാന്ദ്ര ഫെദോറോവ്നയെ പരിചയപ്പെട്ടു. [[ഹീമോഫീലിയ]] രോഗിയായിരുന്ന കിരീടാവകാശി അലക്സിസ് രാജകുമാരൻ 1908-ൽ ഗുരുതരാവസ്ഥയിൽ എത്തിയപ്പോൾ രക്തശ്രാവം നിർത്തുന്നതിൽ റാസ്പ്യൂട്ടിൻ വിജയിച്ചുവെന്നു വിശ്വസിക്കപ്പെട്ടതോടെ അയാൾ രാജപരിവാരത്തിലെ അംഗമായി മാറി. ചക്രവർത്തി റാസ്പ്യൂട്ടിനെ നമ്മുടെ സുഹൃത്ത്, വിശുദ്ധപുരുഷൻ എന്നൊക്കെ വിശേഷിപ്പിച്ചിരുന്നത് രാജകുടുംബത്തിന്റെ വിശ്വാസം ആർജ്ജിക്കുന്നതിൽ അയാൾ നേടിയ വിജയം സൂചിപ്പിക്കുന്നു. അലക്സാന്ദ്രാ രാജ്ഞിയെ റാസ്പ്യൂട്ടിൻ വ്യക്തിപരവും രാഷ്ട്രീയവുമായ തലങ്ങളിൽ സ്വാധീനിച്ചിരുന്നു. <ref>George King, ''The Last Empress: The Life and Times of Alexandra Feodorovna, Tsarina of Russia''. Replica Books, 2001. ISBN 978-0-7351-0104-3</ref> ചക്രവർത്തിയും പത്നിയും അയാളെ ദൈവപുരുഷനും പ്രവാചകനുമായി കണ്ടു. റാസ്പ്യൂട്ടിൻ വഴി [[ദൈവം]] തന്നോടു സംസാരിക്കുന്നുവെന്നു പോലും രാജ്ഞി വിശ്വസിച്ചിരുന്നു. [[റഷ്യ|റഷ്യയിലെ]] ഭരണനേതൃത്വവും ഓർത്തഡോക്സ് സഭയും തമ്മിൽ പരമ്പരാഗതമായി നിലവിലിരുന്ന ദൃഢബന്ധത്തിന്റെ പശ്ചാത്തലത്തിലും ഈ മൈത്രിയെ വിശദീകരിക്കാവുന്നതാണ്. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിന്റെ]] നടുവിൽ ചക്രവർത്തി സൈനികകാര്യങ്ങളിൽ മുഴുകിയിരിക്കെ, രാജ്ഞി വഴി റാസ്പ്യൂട്ടിൻ ഭരണത്തെ ഗണ്യമായി സ്വാധീനിക്കുകയും അങ്ങനെ ഒട്ടേറെ ഉന്നതന്മാരുടെ വിരോധം സമ്പാദിക്കുകയും ചെയ്തു.<ref name ="spartacus"/>
 
[[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിന്റെ]] നടുവിൽ സൈനികനേതൃത്വം സ്വയം ഏറ്റെടുത്ത ചക്രവർത്തി യുദ്ധമുന്നണിയിലായിരിക്കെ, രാജ്ഞി വഴി റാസ്പ്യൂട്ടിൻ ഭരണത്തെ ഗണ്യമായി സ്വാധീനിക്കുകയും അങ്ങനെ ഒട്ടേറെ ഉന്നതന്മാരുടെ വിരോധം സമ്പാദിക്കുകയും ചെയ്തു.<ref name ="spartacus"/>
 
==വധം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1034146" എന്ന താളിൽനിന്ന് ശേഖരിച്ചത്