"ഗ്രിഗോറി റാസ്പ്യൂട്ടിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
സൈബീരിയയിലെ പോക്രോവ്സ്കോയെ ഗ്രാമത്തിലെ ഒരു കർഷകകുടുംബത്തിൽ ജനിച്ച റാസ്പ്യൂട്ടിൻ സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയെങ്കിലും എഴുത്തും വായനയും പഠിക്കുന്നതിൽ പരാജയപ്പെട്ടു. പിന്നീട് റഷ്യൻ ഓർത്തഡോക്സ് സഭയിൽ സന്യാസിയാകാൻ ശ്രമിച്ചെങ്കിലും 19-ആം വയസ്സിൽ സന്യാസഭവനം ഉപേക്ഷിച്ച് വീട്ടിലെത്തി വിവാഹിതനായി. തുടർന്ന് വിവാഹത്തിൽ മൂന്നു മക്കളും വിവാഹേതരമായി ഒരു കുട്ടിയും അയാൾക്കു ജനിച്ചു. കുറേക്കാലം കഴിഞ്ഞ് വീടു വിട്ടുപോയ റാസ്പ്യൂട്ടിൻ [[ഗ്രീസ്|ഗ്രീസിലും]] മദ്ധ്യപൂർവദേശത്തും ചുറ്റിക്കറങ്ങി. വിവിധതരം ആത്മീയവരങ്ങൾ അവകാശപ്പെട്ട അയാൾ അവയുടെ പ്രയോഗത്തിലൂടെ ലഭിച്ച സംഭാവനകൾ കൊണ്ട് ജീവിച്ചു. ഒരു ഭവിഷ്യവാണിക്കാരനായും റാസ്പ്യൂട്ടിൻ വേഷം കെട്ടി.<ref name ="spartacus"/>
 
1903-ൽ [[സെന്റ് പീറ്റേഴ്സ്ബർഗ്|സെയിന്റ് പീറ്റേഴ്സ്ബർഗ്ഗിൽ]] എത്തിയ അയാൾ നിക്കോളാസ് രണ്ടാമൻ രാജാവിന്റെ പത്നി അലക്സാന്ദ്ര ഫെദോറോവ്നയെ പരിചയപ്പെട്ടു. [[ഹീമോഫീലിയ]] രോഗിയായിരുന്ന കിരീടാവകാശി അലക്സിസ് രാജകുമാരൻ 1908-ൽ ഗുരുതരാവസ്ഥയിൽ എത്തിയപ്പോൾ രക്തശ്രാവം നിർത്തുന്നതിൽ റാസ്പ്യൂട്ടിൻ വിജയിച്ചുവെന്നു വിശ്വസിക്കപ്പെട്ടതോടെ അയാൾ രാജപരിവാരത്തിലെ അംഗമായി മാറി. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിന്റെ]] നടുവിൽ ചക്രവർത്തി സൈനികകാര്യങ്ങളിൽ മുഴുകിയിരിക്കെ, രാജ്ഞി വഴി റാസ്പ്യൂട്ടിൻ ഭരണത്തെ ഗണ്യമായി സ്വാധീനിക്കുകയും അങ്ങനെ ഒട്ടേറെ ഉന്നതന്മാരുടെ വിരോധം സമ്പാദിക്കുകയും ചെയ്തു.<ref name ="spartacus"/>
 
റാസ്പ്യൂട്ടിന്റെ ജീവിതകഥയും [[മരണം|മരണത്തിന്റെ]] പശ്ചാത്തലവും ദുരൂഹതകൾ നിറഞ്ഞതാണ്. അയാൾ കൊലചെയ്യപ്പെടുകയായിരുന്നു. രാജ്ഞി അലക്സാന്ദ്രയുടെ മേലുള്ള സന്യാസിയുടെ സ്വാധീനം രാഷ്ട്രത്തിന് അപകടകരമാകും വിധം വളർന്നുവെന്നു കരുതിയ [[റഷ്യ|റഷ്യൻ]] സമൂഹത്തിലെ ഒരു പറ്റം ഉന്നതന്മാർ, ഫെലിക്സ് യൂസാപ്പോവ് എന്നയാളുടെ നേതൃത്വത്തിൽ [[സെന്റ് പീറ്റേഴ്സ്ബർഗ്|പീറ്റേഴ്സ്ബർഗ്ഗിലെ]] യൂസാപ്പോവിന്റെ മോയിക്കാ മാളികയിൽ കൊല നടത്തിയെന്നാണു കരുതപ്പെടുന്നത്. റാസ്പ്യൂട്ടിനെ തന്ത്രത്തിൽ വീട്ടിൽ വിരുന്നിനു വിളിച്ചു വരുത്തി [[വിഷം]] കലർത്തിയ കേക്കും [[മദ്യം|മദ്യവും]] കൊടുത്തെങ്കിലും അവ ഫലം ചെയ്യാൻ വൈകിയപ്പോൾ വെടിവച്ചു കൊല്ലുകയും, മൃതദേഹം നേവാ നദിയിൽ എറിയുകയുമാണു ചെയ്തത്.<ref name ="spartacus">സ്പാർട്ടാക്കസ് എഡ്യൂക്കേഷനൽ, [http://www.spartacus.schoolnet.co.uk/RUSrasputin.htm ഗ്രിഗറി റാസ്പ്യൂട്ടിന്റെ ജീവചരിത്രം]</ref>
"https://ml.wikipedia.org/wiki/ഗ്രിഗോറി_റാസ്പ്യൂട്ടിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്