"ഗ്രിഗോറി റാസ്പ്യൂട്ടിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
സൈബീരിയയിലെ പോക്രോവ്സ്കോയെ ഗ്രാമത്തിലെ ഒരു കർഷകകുടുംബത്തിൽ ജനിച്ച റാസ്പ്യൂട്ടിൻ സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയെങ്കിലും എഴുത്തും വായനയും പഠിക്കുന്നതിൽ പരാജയപ്പെട്ടു. പിന്നീട് റഷ്യൻ ഓർത്തഡോക്സ് സഭയിൽ സന്യാസിയാകാൻ ശ്രമിച്ചെങ്കിലും 19-ആം വയസ്സിൽ സന്യാസഭവനം ഉപേക്ഷിച്ച് വീട്ടിലെത്തി വിവാഹിതനായി. തുടർന്ന് വിവാഹത്തിൽ മൂന്നു മക്കളും വിവാഹേതരമായി ഒരു കുട്ടിയും അയാൾക്കു ജനിച്ചു. കുറേക്കാലം കഴിഞ്ഞ് വീടു വിട്ടുപോയ റാസ്പ്യൂട്ടിൻ ഗ്രീസിലും മദ്ധ്യപൂർവദേശത്തും ചുറ്റിക്കറങ്ങി. വിവിധതരം ആത്മീയവരങ്ങൾ അവകാശപ്പെട്ട അയാൾ അവയുടെ പ്രയോഗത്തിലൂടെ ലഭിച്ച സംഭാവനകൾ കൊണ്ട് ജീവിച്ചു. ഒരു ഭവിഷ്യവാണിക്കാരനായും റാസ്പ്യൂട്ടിൻ വേഷം കെട്ടി.
 
1903-ൽ സെയിന്റ് പീറ്റേഴ്സ്ബർഗ്ഗിലെത്തിയ അയാൾ നിക്കോളാസ് രണ്ടാമൻ രാജാവിന്റെ പത്നി അലക്സാന്ദ്ര ഫെദോറോവ്നയെ പരിചയപ്പെട്ടു. ഹീമോഫീലിയ രോഗിയായിരുന്ന കിരീടാവകാശി അലക്സിസ് രാജകുമാരൻ 1908-ൽ ഗുരുതരമായ രോഗാവസ്ഥയിലായപ്പോൾ രക്തശ്രാവം നിർത്തുന്നതിൽ റാസ്പ്യൂട്ടിൻ വിജയിച്ചുവെന്നു വിശ്വസിക്കപ്പെട്ടതോടെ അയാൾ രാജപരിവാരത്തിലെ അംഗമായി മാറി. ഒന്നാം ലോകമഹായുദ്ധത്തിൽലോകമഹായുദ്ധത്തിന്റെ നടുവിൽ ചക്രവർത്തി സൈനികകാര്യങ്ങളിൽ മുഴുകിയിരിക്കെ, രാജ്ഞി വഴി റാസ്പ്യൂട്ടിൻ ഭരണത്തെ ഗണ്യമായി സ്വാധീനിക്കാൻ ശ്രമിക്കുകയുംസ്വാധീനിക്കുകയും അതുവഴി ഒട്ടേറെ ഉന്നതന്മാരുടെ വിരോധം സമ്പാദിക്കുകയും ചെയ്തു.
 
റാസ്പ്യൂട്ടിന്റെ ജീവിതകഥയും അയാളുടെ [[മരണം|മരണത്തിന്റെ]] പശ്ചാത്തലവും ദുരൂഹതകൾ നിറഞ്ഞതാണ്. അയാൾ കൊലചെയ്യപ്പെടുകയായിരുന്നു. രാജ്ഞി അലക്സാന്ദ്രയുടെ മേലുള്ള സന്യാസിയുടെ സ്വാധീനം രാഷ്ട്രത്തിന് അപകടകരമാകും വിധം വളർന്നുവെന്നു കരുതിയ [[റഷ്യ|റഷ്യൻ]] സമൂഹത്തിലെ ഒരു പറ്റം ഉന്നതന്മാർ, ഫെലിക്സ് യൂസാപ്പോവ് എന്നയാളുടെ നേതൃത്വത്തിൽ [[സെന്റ് പീറ്റേഴ്സ്ബർഗ്|പീറ്റേഴ്സ്ബർഗ്ഗിലെ]] യൂസാപ്പോവിന്റെ മോയിക്കാ മാളികയിൽ കൊല നടത്തിയെന്നാണു കരുതപ്പെടുന്നത്. റാസ്പ്യൂട്ടിനെ തന്ത്രത്തിൽ വീട്ടിൽ വിരുന്നിനു വിളിച്ചു വരുത്തി [[വിഷം]] കലർത്തിയ കേക്കും [[മദ്യം|മദ്യവും]] കൊടുത്തെങ്കിലും അവ ഫലം ചെയ്യാൻ വൈകിയപ്പോൾ വെടിവച്ചു കൊല്ലുകയും, മൃതദേഹം നേവാ നദിയിൽ എറിയുകയുമാണു ചെയ്തത്.<ref>സ്പാർട്ടാക്കസ് എഡ്യൂക്കേഷനൽ, [http://www.spartacus.schoolnet.co.uk/RUSrasputin.htm ഗ്രിഗറി റാസ്പ്യൂട്ടിന്റെ ജീവചരിത്രം]</ref>
"https://ml.wikipedia.org/wiki/ഗ്രിഗോറി_റാസ്പ്യൂട്ടിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്