"ഇഅ്‌തികാഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 14:
ഒരു കാര്യത്തിൽ നിരതമാകുക, ഭജനമിരിക്കുക എന്നെല്ലാമാണ് ഇഅ്തികാഫ് എന്ന വാക്കിന്റെ അർത്ഥം. സാങ്കേതികാർഥത്തിൽ റമദാനിന്റെ അവസാന പത്ത് ദിവസങ്ങളിൽ ആരാധനകളും ഖുർആൻ പരായണവും പ്രാർഥനകളും നിർവ്വഹിച്ച് പള്ളിയിൽ കഴിഞ്ഞു കൂടുകയാണ് ഉദ്ദ്യേശ്യം. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് പള്ളിയിൽ കഴിഞ്ഞുകൂടുന്നതിനാണ് ഇഅ്തികാഫ് എന്ന് പറയുന്നത്. 'ഈ പള്ളിയിൽ ഞാൻ ഇഅ്തികാഫിനിരിക്കുന്നു' എന്ന് നിയ്യത് ചെയ്തുകൊണ്ട് പള്ളിയിൽ കഴിഞ്ഞുകൂടുന്നത് ഏറെ പുണ്യമർഹിക്കുന്ന കാര്യമാണ്. അത് നബിചര്യയിൽ പെട്ടതാണ്.
==നിബന്ധനകൾ==
ദൈവപ്രീതി കാംക്ഷിച്ച് പള്ളിയിൽ ഇരിക്കുകയാണെന്ന ഉദ്ദ്യേശ്യം അഥവാ നിയ്യത് ഉണ്ടാവുക, അൽപമെങ്കിലും താമസിക്കൽ, പള്ളിയിലായിരിക്കൽ, കുളി നിർബന്ധമാവുന്നതരത്തിലുള്ള [[വലിയ അശുദ്ധി]] ഇല്ലാതിരിക്കൽ എന്നീ നിബന്ധനകളാണ് ഇഅ്തികാഫിന് ഉള്ളത്.പ്രവാചകൻ(സ്വ) പഠിപ്പിച്ച പുണ്യകർമ്മങ്ങളിൽ വ്യാപൃതനാവുക, അത്യാവശ്യമില്ലാത്ത വാക്കുകളും പ്രവൃത്തികളും വെടിയുക എന്നതും പ്രവാചകന്റെ ചര്യയാണ്.<ref>http://www.prabodhanam.net/detail.php?cid=358&tp=1</ref> "നിങ്ങൾ പള്ളികളിൽ ഭജനമിരിക്കുമ്പോൾ ഭാര്യമാരുമായി വേഴ്ച പാടില്ല."Al Baqara :187 എന്ന് ഖുർആൻ പ്രത്യേകം പരാമർശിക്കുന്നു.
 
== അനുവദനീയമായവ ==
പള്ളിയിൽ നിന്ന് അത്യാവശ്യങ്ങൾക്ക് പുറത്ത് പോവാം. ശുദ്ധീകരിക്കുവാൻ, കൊണ്ടുവരാൻ ആളില്ലാത്ത അവസ്ഥയിൽ ഭക്ഷണം കഴിക്കാൻ, മലമൂത്ര വിസർജനത്തിന്, രോഗിയെ സന്ദർശിക്കുമെന്ന് നിബന്ധന വെച്ചിട്ടുണ്ടെങ്കിൽ രോഗസന്ദർശനത്തിന്, തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തു പോകാവുന്നതാണ്. ഭാര്യക്ക് ഭർത്താവിനെ സന്ദർശിക്കുകയും, സംസാരിക്കുക യും ചെയ്യാം. അധികരിക്കാത്തവിധം സന്ദർശക നോടും സംസാരിക്കാവുന്നതാണ്.
"https://ml.wikipedia.org/wiki/ഇഅ്‌തികാഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്