"ഇഅ്‌തികാഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 12:
|significance =
}}
ഒരു കാര്യത്തിൽ നിരതമാകുക, ഭജനമിരിക്കുക എന്നെല്ലാമാണ് ഇഅ്തികാഫ് എന്ന വാക്കിന്റെ അർത്ഥം. സാങ്കേതികാർഥത്തിൽ റമദാനിന്റെ അവസാന പത്ത് ദിവസങ്ങളിൽ ആരാധനകളും ഖുർആൻ പരായണവും പ്രാർഥനകളും നിർവ്വഹിച്ച് കഴിഞ്ഞു കൂടുകയാണ് ഉദ്ദ്യേശ്യം. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് പള്ളിയിൽ കഴിഞ്ഞുകൂടുന്നതിനാണ് ഇഅ്തികാഫ് എന്ന് പറയുന്നത്. 'ഈ പള്ളിയിൽ ഞാൻ ഇഅ്തികാഫിനിരിക്കുന്നു' എന്ന് നിയ്യത് ചെയ്തുകൊണ്ട് പള്ളിയിൽ കഴിഞ്ഞുകൂടുന്നത് ഏറെ പുണ്യമർഹിക്കുന്ന കാര്യമാണ്. അത് നബിചര്യയിൽ പെട്ടതാണ്.
==നിബന്ധനകൾ==
ദൈവപ്രീതി കാംക്ഷിച്ച് പള്ളിയിൽ ഇരിക്കുകയാണെന്ന ഉദ്ദ്യേശ്യം അഥവാ നിയ്യത് ഉണ്ടാവുക, അൽപമെങ്കിലും താമസിക്കൽ, പള്ളിയിലായിരിക്കൽ, കുളി നിർബന്ധമാവുന്നതരത്തിലുള്ള [[വലിയ അശുദ്ധി]] ഇല്ലാതിരിക്കൽ എന്നീ നിബന്ധനകളാണ് ഇഅ്തികാഫിന് ഉള്ളത്.
== ഖുർആനിൽ ==
പുണ്യകർമ്മങ്ങൾ ചെയ്ത്, തിന്മകളിൽ നിന്ന് വിട്ടു നിന്ന്, അല്ലാഹുവിലേക്ക് അടുക്കാൻ വേണ്ടി പള്ളിയിൽ കഴിയുക എന്നത് ആ വിശ്വാസിക്ക് അല്ലാഹുവോടുള്ള സ് നേഹത്തിന്റെ അടയാളവും അവന്റെ തൃപ്തി തേടുന്നതിന്റെ ലക്ഷണമാണ്. ശാശ്വതമായ സ്വർഗലോകത്തെ പ്രതിഫലത്തോടുള്ള താൽപര്യമാ ണ്. ഖുർആൻ പറയുന്നു. ‘ഇബ്രാഹിമിന്നും ഇസ്മാഈലിനും നാം കൽപന നൽകിയത്, ത്വവാഫ്(പ്രദക്ഷിണം) ചെയ്യുന്നവർക്കും, ഇഅ്തികാഫ് (ഭജന) ഇരിക്കുന്നവർക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കു ന്ന(പ്രാർത്ഥിക്കുന്ന) വർക്കും വേണ്ടി എന്റെ ഭവന ത്തെ നിങ്ങളിരുവരും ശുദ്ധമാക്കി വെക്കുക എന്നായിരുന്നു’ (ബഖറ: 125)
==ഇനങ്ങൾ==
ഇഅ്തികാഫ് രണ്ട് തരമുണ്ട്. വാജിബും (നിർബന്ധം), സുന്നത്തും (ഐശ്ചികം) .ഇഅ്തികാഫ് നേർച്ചയാക്കിയാൽ അതാണ് നിർബന്ധമായ ഇഅ്തികാഫ്. എത്ര കാലം ഇഅ്തികാഫ് അനുഷ്ഠിക്കാനാണോ നേർച്ചയാക്കിയത് അത്രയും കാലം അതനുഷ്ഠിക്കൽ നിർബന്ധമാണ്.
അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ചു കൊ​ണ്ട് ഇഅ്തികാഫ് അനുഷ്ഠിക്കുന്നതാണ് സുന്നത്ത്. ഇതിന് നിശ്ചിത സമയമില്ല. കുറഞ്ഞതോ കൂടിയതോ ആയ എത്ര സമയം വേണമെങ്കിലും ആകാം. [[ജനാബത്ത്]], ആർത്തവം, പ്രസവം, പ്രസവരക്തം എന്നിവയിൽ നിന്നെല്ലാം ശുദ്ധിയായ, വിവേകപ്രായമെത്തിയ, മുസ്ലിമായ ഏതൊരു പുരുഷനും സ്​ത്രീക്കും ഇഅ്തികാഫ് അനുഷ്ഠിക്കാം.<ref>http://www.sthreeonline.info/test/?page_id=2247</ref>
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഇഅ്‌തികാഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്