"ഇസ്റാഅ് മിഅ്റാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 12:
 
==യാത്രയുടെ രൂപം==
ഈ യാത്രയുടെ രൂപംത്തെ കുറിച്ചും ഇത് സ്വപ്ന ലോകത്ത് നടന്നതോ അതോ ശാരീരികമായി ത്തന്നെയാണോ പ്രയാണം ചെയ്തത് എന്ന ചോദ്യങ്ങളുടെ മറുപടി ഖുർആന്റെ പദങ്ങൾ തന്നെ സ്വയം നൽകുന്നുണ്ടെന്ന് പണ്ഡിതന്മാർ വിശദീകരിക്കുന്നു<ref>http://thafheem.net/getinterpretation.php?q=17&r=1&hlt=undefined&sid=0.35801890789727686</ref>: سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ (തന്റെ ദാസനെ കൊണ്ടു പോയവൻ പരിശുദ്ധൻ) എന്ന ഖുർആൻ വിവരണം തന്നെ, ഇത് വലിയ ഒരു അസാധാരണ സംഭവമാണെന്നും അല്ലാഹുവിന്റെ അപാരമായ കഴിവുകൊണ്ടു മാത്രം പ്രകടമായതാണെന്നും വ്യക്തമാക്കുന്നു. ഏതെങ്കിലുമൊരാൾ സ്വപ്നത്തിൽ ഇതുപോലുള്ള കാര്യങ്ങൾ കാണുകയോ അബോധാവസ്ഥയിലുള്ള വെളിപാടിലൂടെ മനസ്സിലാക്കുകയോ ചെയ്യുന്നതിന്, തന്റെ അടിമക്ക് സ്വപ്നം കാണിക്കുകയോ വെളിപാടിലൂടെ കാര്യങ്ങൾ ഗ്രഹിപ്പിക്കുകയോ ചെയ്ത നാഥൻ എല്ലാ വൈകല്യങ്ങളിൽനിന്നും ദൌർബല്യങ്ങളിൽനിന്നും പരിശുദ്ധനാണെന്ന് ആമുഖമായിപ്പറയാൻ മാത്രം പ്രാധാന്യമൊന്നുമില്ലെന്ന് വ്യക്തമാണ്. സൃഷ്ടി സ്വന്തം ഹിതമനുസരിച്ച് എന്തെങ്കിലും കാര്യം ചെയ്യുന്ന പ്രശ്നം ചർച്ചാവിധേയമാക്കുമ്പോൾ മാത്രമാണ് സാധ്യം, അസാധ്യം എന്നീ വിഷയങ്ങൾ ഉദ്ഭവിക്കുന്നത്. എന്നാൽ ഇവിടെ ദൈവികമായിയുടെ ദൃഷ്ടാന്തത്തിന്റെ ഭാഗമായി മാത്രമാണ് ഇതിനെ മനസ്സിലാക്കേണ്ടത്.
 
==ഖുർആനിൽ==
ഇസ്രാ മിഅറാജിനെപ്പറ്റി ഖുർആനിലും നബി വചന ശേഖരങ്ങളിലും പരാമർശങ്ങൾ കാണാം.17ആം അധ്യായത്തിന്റെ പേരുതന്നെ അൽ ഇസ്രാ എന്നാണ് .ഈ അധ്യായത്തിലെ ആദ്യ വചനം ആകാശയാത്രയെയാണ് പരാമർശിക്കുന്നത്.
"https://ml.wikipedia.org/wiki/ഇസ്റാഅ്_മിഅ്റാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്