"ഫുട്ബോൾ ലോകകപ്പ് 1998" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Modifying: pt:Campeonato Mundial de Futebol de 1998
(ചെ.)No edit summary
വരി 20:
‘94ലെ ജേതാക്കളായ ബ്രസീലിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തകര്‍ത്ത് ആതിഥേയരായ ഫ്രാന്‍സ് നടാടെ ലോകകപ്പ് കിരീടം ചൂടി. [[ഉറുഗ്വേ]], [[ബ്രസീല്‍]], [[അര്‍ജന്റീന]], [[ഇറ്റലി]], [[ഇംഗ്ലണ്ട്]], [[ജര്‍മ്മനി]] എന്നിവര്‍ക്കൊപ്പം ഫ്രാന്‍സും അങ്ങനെ ലോകകപ്പ് ജേതാക്കളുടെ പട്ടികയില്‍ ഇടം നേടി. ഏവരേയും അമ്പരിപ്പിച്ചുകൊണ്ട് [[ക്രൊയേഷ്യ]] മൂന്നാം സ്ഥാനത്ത് കുതിച്ചെത്തി. അവരുടെ [[ഡാവര്‍ സൂക്കര്‍]] ഏറ്റവും കൂടുതല്‍ ഗോള്‍ നേടി(6) സുവര്‍ണ്ണ പാദുകവും കരസ്ഥമാക്കി. 1994 ലെ ലോകകപ്പില്‍ മൂന്നാംസ്ഥാനക്കാരായ [[സ്വീഡന്‍|സ്വീഡന്‌]] യോഗ്യതാ മത്സരത്തില്‍പോലും വിജയം കണ്ടെത്താനായിരുന്നില്ല.
 
സര്‍ഗ്ഗാ‍ത്മകതയ്ക്കാണ്‌ ഈ ലോകകപ്പിന്റെ കളിക്കളങ്ങളില്‍ പ്രാമുഖ്യം കണ്ടത്‌. പരുക്കന്‍‌കളിയുടെ ആശാന്മാരായ ജര്‍മ്മനി പോലും കളിക്കളത്തില്‍ സംയമനം പാലിച്ച്‌ അസൂയയുളവാക്കുന്ന ചാരുത വിരിയിക്കുകയായിരുന്നു. ഏതാനും താരോദയങ്ങള്‍കുംതാരോദയങ്ങള്‍ക്കും ഫ്രാന്‍സ് വേദിയായി [[ഏരിയല്‍ ഒര്‍ട്ടേഗ]] (അര്‍ജന്റീന), [[തിയറി ഹെന്‍റി]] (ഫ്രാന്‍സ്‌), [[മൈക്കേല്‍ ഓവന്‍]] (ഇംഗ്ലണ്ട്‌) എന്നിവരായിരുന്നു ശ്രദ്ധനേടിയ താരങ്ങള്‍.
 
64 മത്സരങ്ങളിലായി 171 ഗോളുകളാണ്‌ വല കുലുക്കിയത്‌. കാണികളുടെ ഹൃദയമിടിപ്പ്‌ പരീക്ഷിച്ച ഗോളുകളിലൊന്ന്‌ അര്‍ജന്റീനക്കെതിരെ ഇംഗ്ലണ്ടിന്റെ യുവതാരമായ മൈക്കേല്‍ ഓവന്റേതായിരുന്നു.
"https://ml.wikipedia.org/wiki/ഫുട്ബോൾ_ലോകകപ്പ്_1998" എന്ന താളിൽനിന്ന് ശേഖരിച്ചത്