"ജോൺസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
തൃശ്ശൂരിലെ സെന്റ് തോമസ് കോളേജിൽ നിന്നും ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ജോൺസൺ പാശ്ചാത്യ ശൈലിയിൽ [[വയലിൻ]] അഭ്യസിച്ചു. ചെറുപ്പത്തിൽ തന്നെ 'വോയ്സ് ഓഫ് തൃശ്ശൂർ' എന്ന സംഗീതട്രൂപ്പിൽ പരിപാടികൾ അവതരിപ്പിച്ചു പോന്ന ജോൺസൺ പ്രശസ്ത സംഗീത സം‌വിധായകനായ [[ദേവരാജൻ]] മാസ്റ്ററുടെ ശ്രദ്ധ പിടിച്ചുപറ്റി. 1978-ൽ [[ആരവം (മലയാള ചലച്ചിത്രം)|ആരവം]] എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി. മലയാളത്തിലെ പ്രശസ്ത സം‌വിധായകരായ [[ഭരതൻ|ഭരതനും]] [[പത്മരാജൻ|പത്മരാജനും]] വേണ്ടി ഏറ്റവും കൂടുതൽ സം‌ഗീതം ചെയ്തത് ‌ ജോൺസ‍നാണ്. '[[കൈതപ്രം ദാമോദരൻ നമ്പൂതിരി|കൈതപ്രം]]-ജോൺസൺ', '[[സത്യൻ അന്തിക്കാട്]]-ജോൺസൺ', '[[പത്മരാജൻ]]-ജോൺസൺ' കൂട്ടുകെട്ടുകൾ പ്രശസ്തമാണ്‌. [[പത്മരാജൻ]] ചിത്രങ്ങളായ '[[കൂടെവിടെ (മലയാള ചലച്ചിത്രം)|കൂടെവിടെ]]' (1983), '[[നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (മലയാള ചലച്ചിത്രം)|നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ]]' (1986), [[നൊമ്പരത്തിപ്പൂവ് (മലയാള ചലച്ചിത്രം)|നൊമ്പരത്തിപ്പൂവ്]] (1987), [[അപരൻ (മലയാളചലച്ചിത്രം)|അപരൻ]] (1988), [[ഞാൻ ഗന്ധർവൻ]] (1991) എന്നിവ ജോൺസണ്‌ മലയാള സംഗീതസം‌വിധായകരിലെ പ്രമുഖ സ്ഥാനം നേടിക്കൊടുത്തു. 1993-ൽ [[പൊന്തൻ മാട (മലയാള ചലച്ചിത്രം)|പൊന്തന്മാടക്കും]] 1994-ൽ [[സുകൃതം (മലയാള ചലച്ചിത്രം)|സുകൃതത്തിനും]] ദേശീയ അവാർഡ് ലഭിച്ചു.
 
മലയാളത്തിലെ ജോൺ വില്ല്‌യംസ്വില്യംസ് എന്ന് ജോൺസനെ വിളിക്കപ്പെടുന്നു{{fact}}.
 
[[കൈരളി ടി.വി.]] ചാനലിൽ [[ഗന്ധർ‌വസംഗീതം]] എന്ന സം‌ഗീത മത്സര പരിപാടിയിൽ വിധികർത്താവ് ആയി പങ്കെടുത്തിരുന്നു. 2011 ആഗസ്ത് 18- ന് ഹൃദയാഘാതത്തെത്തുടർന്നു് ചെന്നൈയിലെ കാട്ടുപക്കത്തെ വീട്ടിൽ വച്ച് അദ്ദേഹം അന്തരിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിനു് 58 വയസ്സായിരുന്നു. <ref name=mathrubhumi>{{cite news|last=മാതൃഭൂമി|title=ജോൺസൺ അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=208219|accessdate=19 ഓഗസ്റ്റ് 2011|newspaper=മാതൃഭൂമി ഓൺലൈൻ പത്രം}}</ref>
2011 ആഗസ്ത് 18- ന് ഹൃദയാഘാതത്തെത്തുടർന്നു് ചെന്നൈയിലെ കാട്ടുപക്കത്തെ വീട്ടിൽ വച്ച് അദ്ദേഹം അന്തരിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിനു് 58 വയസ്സായിരുന്നു.
<ref name=mathrubhumi>{{cite news|last=മാതൃഭൂമി|title=ജോൺസൺ അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=208219|accessdate=19 ഓഗസ്റ്റ് 2011|newspaper=മാതൃഭൂമി ഓൺലൈൻ പത്രം}}</ref>
 
== ജോൺസൺ ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ജോൺസൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്